റോബർട്ടോ മാന്‍ചീനി: ❝ ഇറ്റാലിയൻ കിരീട നേട്ടത്തിന് പിന്നിലെ തന്ത്രശാലി ❞
ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റിഷൂട്ട് ഔട്ടിൽ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നൽകുന്നതായി ഫൈനലിലെ തോൽവി.മാന്‍ചീനിക്കും ഇറ്റാലിയൻ നിരയിലെ ഒരോ താരത്തിനും ഈ കിരീടം അർഹിച്ചതണ്.
മാൻസിനി വരും മുമ്പ് ഇറ്റാലിയൻ ടീം അവരുടെ ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു.ഫിഫ ലോകകപ്പിൽ യോഗ്യത പോലും നേടാതെ തകർന്ന ഇറ്റലിക്ക് ജീവശ്വാസം നൽകിയാണ് കോച്ച് റോബർട്ടോ മാന്‍ചീനി യൂറോയിലെ രണ്ടാം കിരീടം രാജ്യത്തിന് സമ്മാനിച്ചത്.പ്രതിരോധം ഉറപ്പിക്കുന്നതിനൊപ്പം ടീമിന് ആക്ര മണമുഖം നൽകിയാണ് മാൻസിനി ഇറ്റലിയെ മാറ്റിയെടുത്തത്.ഈ കിരീടം അവരുടെ ഉയർത്തെഴുന്നേൽപ്പാണ്. ടൂർണമെന്റിൽ എന്നല്ല അവസാന മൂന്ന് വർഷങ്ങളിൽ ഇറ്റലി കളിച്ച നല്ല ഫുട്ബോളിന് ലഭിച്ച അംഗീകാരം. മാന്‍ചീനി വന്നതു മുതൽ ഇറ്റലിയുടെ ശൈലി തന്നെ മാറുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്. ഡിഫൻസീവ് മോഡിൽ നിന്ന് മോഡോൺ ഫുട്ബോളിലേക്ക് അവർ ചുവടെടുത്തു വെച്ചു. ആക്ര മണങ്ങളായി അവരുടെ മുഖമുദ്ര. 34 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് ഇറ്റലി ഇന്ന് യൂറോ കിരീടം ഉയർത്തിയത്.
🇮🇹 The moment Italy lifted their second EURO title! 🏆 @azzurri | #ITA | #EURO2020 pic.twitter.com/MVl5tjZoyK
— UEFA EURO 2020 (@EURO2020) July 11, 2021
2018 ൽ വേൾഡ് കപ്പിന് യോഗ്യത നടത്തത്തിനു ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലൂടെയായിരുന്നു ഇറ്റാലിയൻ ടീം കടന്നു പോയത് .ഇറ്റാലിയൻ ഫുട്ബോളിലെ മഹത്തായ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് മുതിർന്ന കളിക്കാരായ ഡാനിയേൽ ഡി റോസി, ജിയാൻലൂയിഗി ബഫൺ എന്നിവർ ദേശീയ ടീമിൽ നിന്നും വിരമിച്ചതിനു ശേഷം യുവ നിരയുമായാണ് ഇറ്റലി എത്തിയത്.റോബർട്ടോ മാൻസിനിയെ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി എത്തിയത് മുതൽ പുതിയൊരു ഇറ്റലിയെ കാണാൻ സാധിച്ചു.മൂന്ന് വർഷത്തിനിടെ 62 വ്യത്യസ്ത കളിക്കാർ ഇറ്റാലിയൻ ജേഴ്സിയിൽ ഇറങ്ങിയിരുന്നു. പഴയ കാലുകൾക്ക് പകരം മാൻസിനി പുതിയ കാലുകൾ പരീക്ഷിച്ചു കൊണ്ടിരുന്നു.
യുവാക്കളുടെ നിര പെട്ടെന്ന് തന്നെ ഇറ്റാലിയൻ മാറ്റങ്ങൾ കൊണ്ട് വന്നു മൂന്ന് ഗെയിമുകൾ അവശേഷിക്കെ ഇറ്റാലിയൻ ടീം യൂറോ 2020 നു യോഗ്യത നേടുകയും ചെയ്തു. യോഗ്യത മത്സരങ്ങളെല്ലാം വിജയിച്ചാണ് ഇറ്റലി യുറോക്കെത്തുന്നത്.ഇറ്റലി മാനേജർ ആയി റോബർട്ടോ മാൻസിനിയെ നിയമിച്ചതുമുതൽ അസൂറികൾ തങ്ങളുടെ പരമ്പരാഗത കാറ്റെനാസിയോയിൽ നിന്ന് കൂടുതൽ പുരോഗമന ബ്രാൻഡായ ഫുട്ബോളിലേക്ക് മാറി.മാൻസിനി ടീമിനെ 4-3-3 എന്ന ശൈലിയിലേക്ക് മാറ്റിയെഴുതി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇറ്റലി നേടിയ വളർച്ച ആരെയും അത്ഭുത പെടുത്തുന്ന ഒന്നായിരുന്നു.
🇮🇹 Player of the Tournament Gianluigi Donnarumma inspiring Italy to EURO glory! 🧤@azzurri | #EURO2020 | #ITA pic.twitter.com/3sZgFWNI08
— UEFA EURO 2020 (@EURO2020) July 11, 2021
ഈ ടൂർണമെന്റിൽ അവർ നേരിട്ട എല്ലാ ടീമുകളെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ തുർക്കി, സ്വിറ്റ്സർലാന്റ്, വെയിൽസ് എന്നിവർ ഇറ്റലിക്ക് മുന്നിൽ വീണപ്പോൾ നോക്കൗറ്റ് ഘട്ടത്തിൽ ഓസ്ട്രിയ, ബെൽജിയം, സ്പെയിൻ പിന്നെ കലാശക്കൊട്ടിൽ ഇംഗ്ലണ്ട് എന്നിവരും ഇറ്റലിക്ക് മുന്നിൽ മുട്ടുകുത്തി. കിയേസ, സ്പിനസോള, ലോകടെല്ലി, ഡൊണ്ണരുമ്മ, ബരെല, എന്നീ പേരുകൾക്ക് ഒപ്പം ബൊണൂചി, കില്ലിനി എന്നീ ഇതിഹാസങ്ങളും ഇറ്റലിയൻ വിജയത്തെ മുന്നിൽ നിന്നു നയിച്ചു. 2006 ൽ അവർ നേടിയ നാലാമത്തെ വേൾഡ് കപ്പിനെക്കാൾ വിലയാണ് 2021 യുറോക്ക് കൊടുക്കുന്നത്. 2006നേക്കാൾ ഒരു കിരീടം ഇറ്റലിക്ക് ഇപ്പോൾ ആയിരുന്നു ആവശ്യം. അവരുടെ ഈ മനോഹരമായ തിരിച്ചുവരവിന് ഒരു അടയാളമാകാൻ ഈ യൂറോ കപ്പ് ഇറ്റലിക്ക് വേണമായിരുന്നു പ്രയത്നിച്ചാൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കുന്നതായിരിക്കുന്നു ഇറ്റലിയുടെ കിരീട നേട്ടം.