ബാഴ്സ തിരികെയെത്തിച്ചില്ലെങ്കിൽ മെസ്സി എങ്ങോട്ട്? താരത്തിന്റെ തീരുമാനം ഇതാണ്

ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബിലേക്ക് തന്നെ വീണ്ടും കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് ബാഴ്സലോണയുള്ളത്.പിഎസ്ജിയുമായുള്ള മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കുകയാണ്.മെസ്സി അത് പുതുക്കാൻ തയ്യാറായിട്ടില്ല.ഫ്രീ ഏജന്റായി കൊണ്ട് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിക്കുമെങ്കിലും അതിൽ സങ്കീർണതകൾ ഏറെയാണ്.

സാമ്പത്തികപരമായ പ്രതിസന്ധി തന്നെയാണ് ഇപ്പോഴും ബാഴ്സയെ അലട്ടുന്നത്.അതുകൊണ്ടുതന്നെ മെസ്സിയെ കൊണ്ടുവരാൻ ഇതുവരെ ലാലിഗ ബാഴ്സക്ക് അനുമതി നൽകിയിട്ടില്ല.ബാഴ്സ തങ്ങളുടെ പ്ലാനുകൾ ലാലിഗക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലാലിക അത് അപ്പ്രൂവ് ചെയ്തിട്ടില്ല.ബാഴ്സ തങ്ങളുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.

മെസ്സിയെ തിരികെ എത്തിക്കൽ സങ്കീർണ്ണമാണ് എന്നാണ് ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് പറഞ്ഞിട്ടുള്ളത്.ബാഴ്സക്ക് മെസ്സിയെ തിരികെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അടുത്ത സീസണിൽ മെസ്സി എവിടെ കളിക്കും എന്നുള്ളത് ആരാധകർക്ക് അറിയേണ്ട ഒരു കാര്യമാണ്.സെസാർ ലൂയിസ് മെർലോ ഈ വിഷയത്തിൽ അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്.അതായത് മെസ്സി പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യതകളുള്ളത്.

കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള പിഎസ്ജിയുടെ ഒരു ഓഫർ ഇപ്പോഴും ലയണൽ മെസ്സിയുടെ ടേബിളിലുണ്ട്.മെസ്സി അത് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.മാത്രമല്ല സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലും ഭീമമായ ഓഫർ മെസ്സിക്ക് നൽകിയിട്ടുണ്ട്.മാത്രമല്ല ഈ ഓഫർ ഇനിയും വർദ്ധിപ്പിക്കാൻ തങ്ങൾ ഒരുക്കമാണ് എന്നുള്ള കാര്യവും സൗദി അറേബ്യൻ ക്ലബ് മെസ്സിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ നേരത്തെ അറിഞ്ഞതുപോലെതന്നെ മെസ്സി യൂറോപ്പ് വിടാൻ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടുതന്നെ സൗദിയുടെ ഓഫർ മെസ്സി പരിഗണിക്കുന്നില്ല.

അപ്പോൾ ഇവിടെ ബാക്കിയുള്ളത് പിഎസ്ജിയുടെ ഓഫറാണ്.പിഎസ്ജിയിൽ ലയണൽ മെസ്സി ഹാപ്പിയല്ല എന്നുള്ളത് പകൽ പോലെ വ്യക്തമായ കാര്യമാണ്.എന്നിരുന്നാലും ബാഴ്സക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി പിഎസ്ജിയുടെ ഓഫർ സ്വീകരിച്ചുകൊണ്ട് കരാർ പുതുക്കി ക്ലബ്ബിൽ തന്നെ തുടരാനാണ് സാധ്യത.അല്ല എന്നുണ്ടെങ്കിൽ മറ്റുള്ള ക്ലബ്ബുകളിൽ നിന്ന് ഏതെങ്കിലും ഓഫറുകൾ വരേണ്ടതുണ്ട്.നിലവിൽ യൂറോപ്പിൽ നിന്നുള്ള മറ്റുള്ള ക്ലബ്ബുകൾ മെസ്സിയെ സമീപിച്ചിട്ടില്ല.

4.6/5 - (51 votes)