തൃശൂർ പൂരത്തിലും നിറഞ്ഞ് നിന്ന് മിശിഹാ
ആധുനിക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ലയണൽ മെസ്സി. കളിക്കളത്തിൽ മാത്രമല്ല ഫുട്ബോളിന് പുറത്തും പലപ്പോഴായും മെസ്സി റഫറൻസുകൾ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ തൃശ്ശൂർ പൂരത്തിലും ലോക ഫുട്ബോളിന്റെ മിശിഹാ നിറഞ്ഞു നിൽക്കുകയാണ്.
തൃശ്ശൂർ പൂരത്തിന്റെ മത്സരക്കുടമാറ്റത്തിലാണ് ലയണൽ മെസ്സി പ്രത്യക്ഷപ്പെട്ടത്. പാറമേക്കാവും തിരുവമ്പാടിയും ഒപ്പത്തിനൊപ്പം നിന്ന കുടമാറ്റത്തിൽ തിരുവമ്പാടിയാണ് മെസ്സിക്കുട ഉയർത്തിയത്. മെസ്സിക്കുട ഉയർന്നതോടെ ജനസാഗരവും ആവേശത്തിലായി.
ഖത്തർ ലോകകപ്പിൽ വിശ്വക്കിരീടം ഉയർത്തി ഫുട്ബോൾ ലോകത്തെ എല്ലാം സ്വന്തമാക്കിയ മെസ്സിക്കുള്ള ആദരവ് എന്നോണമാണ് തിരുവമ്പാടി മെസ്സിക്കുട ഉയർത്തിയത്.
Scenes from Thrissur pooram, Kerala 👀 #Messi #Kerala #ThrissurPooram #Football pic.twitter.com/4JRzv0zGGC
— Abdul Rahiman Masood (@abdulrahmanmash) April 30, 2023
മെസ്സിയുടെ സർപ്രൈസ് കുട ഉയർന്നതോടെ പൂരത്തിലും മെസ്സി ചാന്റുകളുയർന്നു. മെസ്സി കൂടെ കൂടാതെ വ്യത്യസ്ത കോലങ്ങളും കുടമാറ്റത്തെ മനോഹരമാക്കി. അതേസമയം തിങ്കളാഴ്ച പുലർച്ചയാണ് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട്.
Messi's craze in India🇮🇳 is unmatched🥵, Messi's world cup holding statue has been crowned on the body of Elephants as part of (Thrissur Pooram) one of the most vibrant, colorful and biggest festivals in India where the largest number of people gathers to celebrate 💥🔥 pic.twitter.com/NFU3soEBUc
— J.O.K.E.RRR (@j_o_k_e_RW) April 30, 2023