ബാഴ്സലോണ കിരീടത്തിനരികെ : റയൽ മാഡ്രിഡിന് തോൽവി :ചെൽസിയെ വീഴ്ത്തി ആഴ്‌സണൽ

ലാ ലിഗയിൽ രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിന് തോൽവി . ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയൽ സോസിഡാഡാണ് റയലിനെ പരാജയപ്പെടുത്തിയത്.നേരത്തെ ഒസാസുനയെ 1-0ന് തോൽപ്പിച്ച ബാഴ്‌സയ്ക്ക് മെയ് 14 ന് സിറ്റി എതിരാളികളായ എസ്പാൻയോളിൽ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയിച്ചാൽ അവരുടെ 27-ാമത് ലാ ലിഗ കിരീടം നേടാനുള്ള അവസരമുണ്ട്.

ബാഴ്‌സ 33 മത്സരങ്ങളിൽ നിന്ന് 82 പോയിന്റിലേക്ക് മുന്നേറുകയും നിലവിലെ ചാമ്പ്യൻ റയൽ മാഡ്രിഡിനെക്കാൾ ലീഡ് 14 പോയിന്റായി ഉയർത്തുകയും ചെയ്തു.അഞ്ച് മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ റയലിന് എല്ലാം ജയിച്ചാൽ മാത്രമേ 83 പോയിന്റിലെത്താൻ കഴിയൂ.അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഹോം മാച്ചിൽ കാഡിസിനെതിരെ ജയിച്ചാൽ ബുധനാഴ്ച റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.ശനിയാഴ്ച ഒസാസുനയ്‌ക്കെതിരെ കോപ്പ ഡെൽ റേ ഫൈനലിനും അടുത്തയാഴ്ച മാഞ്ചസ്റ്റർ സിറ്റിയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിനും തയ്യാറെടുക്കുന്നതിനിടെ കരിം ബെൻസെമയും ലൂക്കാ മോഡ്രിച്ചും ഉൾപ്പെടെ നിരവധി പ്രധാന കളിക്കാർക്ക് റയൽ മാഡ്രിഡ് വിശ്രമം നൽകി.

മന്ദഗതിയിലുള്ള ആദ്യ പകുതിക്ക് ശേഷം 47 ആം മിനുട്ടിൽ ഡിഫൻഡർ എഡർ മിലിറ്റോയുടെ പിഴവിൽ നിന്നും ടേക്ക് കുബോ ഗോൾ നേടി. 61 ആം മിനുട്ടിൽ ഡിഫൻഡർ ഡാനി കാർവാജൽ റെഡ് കാർഡ് കണ്ട് പുറത്തായത് റയലിന് വലിയ തിരിച്ചടിയായി. 84 ആം മിനുട്ടിൽ 21-കാരനായ ആൻഡർ ബാരെനെറ്റ്‌ക്‌സിയയിലൂടെ സോസോഡാഡ് ലീഡുയത്തി.

2019 ന് ശേഷമുള്ള അവരുടെ ആദ്യ ലാ ലിഗ കിരീടത്തിലേക്ക് കറ്റാലൻസിനെ ഒരു പടി അടുപ്പിക്കുന്നതായിരുന്നു 10 പേരടങ്ങുന്ന ഒസാസുനയ്‌ക്കെതിരെ ഇന്നലെ നേടിയ ഒരു ഗോളിന്റെ ജയം.ജോർഡി ആൽബയുടെ ഗോളിൽ ആയിരുന്നു ബാഴ്സയുടെ ജയം.റയൽ സോസിഡാഡിനോട് 2-0ന് തോറ്റ റയൽ മാഡ്രിഡിനെക്കാൾ 14 പോയിന്റ് മുന്നിലാണ് സാവി ഹെർണാണ്ടസിന്റെ ടീം.ശനിയാഴ്ച മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ ഫൈനലിന് മുന്നോടിയായി ഒസാസുന കോച്ച് ജഗോബ അരാസേറ്റ് കളിക്കാർക്ക് വിശ്രമം നൽകി, ബാഴ്‌സ വാരാന്ത്യത്തിൽ റയൽ ബെറ്റിസിനെ തകർത്ത അതേ ടീമിൽ നിന്നാണ് തുടങ്ങിയത്.

26 ആം മിനുട്ടിൽ പെദ്രിയെ ഹെറാൻഡോ വീഴ്ത്തിയതിന് റെഡ് ലഭിച്ചതോടെ ഒസാസുന 10 പേരായി ചുരുങ്ങി.ഒടുവിൽ മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ, പകരക്കാരനായ ആൽബ നേടിയ ഗോളിലൂടെ ബാഴ്സ ജയമുറപ്പിച്ചു.അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് കൂടി നേടിയാൽ ബാഴ്‌സലോണ ചാമ്പ്യന്മാരാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ചെൽസിയെ പരാജയപ്പെടുത്തി.നോർവേ മിഡ്‌ഫീൽഡർ മാർട്ടിൻ ഒഡെഗാർഡിന്റെ ഇരട്ട ഗോളുകളാണ് ആഴ്സണലിന്‌ ജയം നേടിക്കൊടുത്തത്.ഗബ്രിയേൽ ജീസസ് ആണ് ആഴ്‌സനലിനെ മൂന്നാം ഗോൾ നേടിയത്.നോനി മദുകെ ചെൽസിയുടെ ആശ്വാസ ഗോൾ നേടി. ഈ ജയത്തോടെ ആഴ്‌സണലിനെ പ്രീമിയർ ലീഗിന്റെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു .കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ സിറ്റിയിൽ 4-1ന് തോറ്റതിന് ശേഷം മൈക്കൽ അർട്ടെറ്റയുടെ ടീമിന് കിരീടപ്പോരാട്ടത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

10 ആഴ്‌ച ഒന്നാം സ്ഥാനത്തിന് ശേഷം, ഞായറാഴ്ച ഫുൾഹാമിൽ സിറ്റിയുടെ വിജയത്തോടെ ആഴ്‌സണൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.രണ്ട് ഗോളുകളുടെ ലീഡ് ഉൾപ്പെടെ തുടർച്ചയായ മൂന്ന് സമനിലകളും സിറ്റിയിലെ ദയനീയമായ തോൽവിയും ആഴ്സണലിനെ പിന്നോട്ടടിച്ചു.12-ാം സ്ഥാനത്ത് തുടരുന്ന ചെൽസി 1996 ന് ശേഷം ആദ്യമായി പട്ടികയുടെ ആദ്യ പകുതിയിൽ ഫിനിഷ് ചെയ്യുന്നതിൽ പരാജയപ്പെടാനുള്ള സാധ്യതയെ അഭിമുഖീകരിക്കുന്നു.

5/5 - (3 votes)