ആരും ക്ലബ്ബിനേക്കാൾ മുകളിലല്ല, മെസ്സിയുടെ സസ്പെൻഷന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെ?

ലയണൽ മെസ്സിക്ക് അദ്ദേഹത്തിന്റെ തന്നെ ക്ലബ്ബായ പിഎസ്ജി വിലക്കേർപ്പെടുത്തി എന്നുള്ളത് ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ ഒരു കാര്യമായിരുന്നു.പിഎസ്ജിയുടെ അനുമതി ഇല്ലാതെ ലയണൽ മെസ്സി ടൂറിസത്തിന്റെ ഭാഗമായി കൊണ്ട് സൗദി അറേബ്യ സന്ദർശിക്കുകയായിരുന്നു.ഇതിന്റെ ഫലമായി കൊണ്ട് തിങ്കളാഴ്ച്ച ദിവസത്തെ പരിശീലനത്തിൽ ലയണൽ മെസ്സി പങ്കെടുത്തിരുന്നില്ല.ഇത് തുടർന്ന് ക്ലബ്ബിനകത്ത് തന്നെ വിമർശനങ്ങൾ ഉയരുകയായിരുന്നു.

ആദ്യമായി കൊണ്ടാണ് ക്ലബ്ബിനകത്ത് ലയണൽ മെസ്സിക്കെതിരെ ഇത്രയുമധികം പേർ എതിരഭിപ്രായവുമായി വരുന്നത്.മാത്രമല്ല പിഎസ്ജിയുടെ പ്രസിഡണ്ടായ നാസർ അൽ ഖലീഫിയും കടുത്ത അസന്തുഷ്ടനാണ്.ലയണൽ മെസ്സിയുടെ ഈയൊരു പ്രവർത്തിയിൽ ഖലീഫി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.പ്രധാനമായും അദ്ദേഹം തന്നെയാണ് ഈ വിലക്കിന് മുന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.

രണ്ട് ആഴ്ച്ചത്തേക്കാണ് പിഎസ്ജി ഇപ്പോൾ ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്തിട്ടുള്ളത്.ഇത്രയും വലിയ ഒരു ശിക്ഷ ലയണൽ മെസ്സിക്ക് ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ ഇതിലൂടെ പിഎസ്ജി ഒരു സ്റ്റേറ്റ്മെന്റ് പുറപ്പെടുവിക്കുകയാണ് ചെയ്തിട്ടുള്ളത്.ആരും ക്ലബ്ബിനേക്കാൾ മുകളിലല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് ഖലീഫി ഇത്തരത്തിലുള്ള ഒരു കടുത്ത തീരുമാനമെടുത്തിട്ടുള്ളത്.

പിഎസ്ജിയിലെ എല്ലാ താരങ്ങൾക്കുമുള്ള ഒരു മുന്നറിയിപ്പാണ് ഇപ്പോൾ മെസ്സിക്ക് എതിരെയുള്ള ഈ നടപടിയിലൂടെ ക്ലബ്ബ് നൽകിയിട്ടുള്ളത്.ടീമിന്റെ മോശം പ്രകടനത്തിനിടെ ക്ലബ്ബിന്റെ അനുമതി ഇല്ലാതെ ക്ലബ്ബ് വിട്ടതാണ് അധികൃതരെ ഏറെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.മെസ്സി ഒട്ടും ക്ലബ്ബിനോട് ആത്മാർത്ഥത കാണിക്കുന്നില്ല എന്ന് ക്ലബ്ബിനകത്ത് നിന്നും ഉയർന്നുവരുന്ന പ്രധാനപ്പെട്ട ആരോപണങ്ങൾ.ക്ലബ്ബിന്റെ ഭാവിക്ക് വേണ്ടി, ആറ്റിറ്റ്യൂഡിൽ മാറ്റം വരുത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു കടുത്ത നടപടി മെസ്സിക്കെതിരെ പിഎസ്ജി എടുത്തിട്ടുള്ളത്.

പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസർ ആയ ലൂയിസ് കാമ്പോസാണ് മെസ്സിയുടെ ക്യാമ്പിനെ കഴിഞ്ഞദിവസം കോൺടാക്ട് ചെയ്തിട്ടുള്ളത്.ഏതായാലും ഈ സസ്പെൻഷനോട് കൂടി മെസ്സി പാരീസിൽ തുടരാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം ഈ സീസണിന് ശേഷം പിഎസ്ജി വിടുക തന്നെ ചെയ്യും.എങ്ങോട്ട് എന്നുള്ളത് മാത്രമാണ് ഇപ്പോൾ ചോദ്യമായി അവശേഷിക്കുന്നത്.

4/5 - (49 votes)