❝ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാൻസ്ഫറുകളും ജൂലൈ 14 ഉം❞
ഷെയ്ഖ് മൻസൂർ ഏറ്റെടുത്തതിനു ശേഷം ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച് താരങ്ങളെ സ്വന്തമാക്കുന്ന ക്ലബ്ബുകളിൽ മുൻ പന്തിയിലാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി.കെവിൻ ഡി ബ്രൂയിൻ മുതൽ റൂബൻ ഡയസ് വരെ ലോകോത്തര കളിക്കാരെ വലിയ വില കൊടുത്താണ് സിറ്റി എത്തിഹാദിൽ എത്തിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാൻസ്ഫർ ചരിത്രത്തിലെ പ്രധാന ദിനങ്ങളിൽ ഒന്നാണ് ജൂലൈ 14 .
2009 ജൂലൈ 14 നാണ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കടുത്ത എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അർജന്റീന സ്ട്രൈക്കർ കാർലോസ് ടെവസിനെ സിറ്റി സ്വന്തമാക്കുന്നത്.പുതിയ ഉടമസ്ഥതയിൽ സിറ്റി ഒപ്പിട്ട ആദ്യത്തെ പത്ത് കളിക്കാരിൽ ഒരാളാണ് സ്ട്രൈക്കർ. സിറ്റിയുടെ ആദ്യകാല വിജയങ്ങളിൽ താരം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2011 ൽ എഫ്. കപ്പ്, അടുത്ത വർഷം പ്രീമിയർ ലീഗ് എന്നിവ നേടുകയും ചെയ്തു.വിൻസെന്റ് കൊമ്പാനി ചുമതലയേൽക്കുന്നതിന് മുമ്പ് സിറ്റിയുടെ ക്യാപ്റ്റനും കൂടിയായിരുന്നു അര്ജന്റീന സ്ട്രൈക്കർ. എന്നാൽ ബയേൺ മ്യൂണിക്കെതിരെ പകരക്കാരനായി ഇറങ്ങാൻ സ്ട്രൈക്കർ വിസമ്മതിക്കുകയും തുടർന്ന് മാനേജർ റോബർട്ടോ മാൻസിനി പിഴ ചുമത്തുകയും സസ്പെൻഡ് ചെയ്യുകയും വലിയ വിവാദങ്ങളായി മാറുകയും ചെയ്തു.
2010 ജൂലൈ 14 ന് ഡേവിഡ് സിൽവയുടെ ഒപ്പിടൽ മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കി. വലൻസിയയിൽ നിന്നുമാണ് 24 കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ സിറ്റി സ്വന്തമാക്കിയത്. വേൾഡ് കപ്പ് നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്ന സിൽവ സിറ്റിയുടെ മുന്നോട്ടുള്ള കുറിപ്പിൽ വളരെ വലിയ സ്വാധീനം ചെലുത്തി.ആധുനിക പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി പ്ലേമേക്കർ പരക്കെ കണക്കാക്കപ്പെടുന്നു.നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ സ്പാനിഷ് താരം എത്തിഹാദിൽ എത്തിച്ചു.പത്തുവർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരിയർ 300 ഓളം മത്സരങ്ങളിൽ ബൂട്ട് കെട്ടുകയും ചെയ്തു.
2015 ജൂലൈ 14 നാണ് ലിവർപൂളിൽ നിന്നും 44 മില്യൺ ഡോളറിന് ഇംഗ്ലീഷ് സ്ട്രൈക്കർ റഹീം സ്റ്റെർലിംഗിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. ലീഗിൽ ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി വൈരാഗ്യം ചൂടുപിടിക്കാൻ തുടങ്ങിയ സമയത്താണ് ഒപ്പിടൽ നടന്നത്.പെപ് ഗ്വാർഡിയോള സ്റ്റെർലിംഗിനെ ലോകോത്തര നിലവാരമുള്ള ഒരു താരമായി മാറ്റി.സിറ്റിക്കൊപ്പം ദേശീയ ടീമിനേയും താരം മികച്ച പ്രകടനം തുടരുന്നത്.2017 ജൂലൈ 14 നാണ് ഇംഗ്ലീഷ് ഫുൾ ബാക്ക് കെയ്ൽ വാക്കറിനായി മാഞ്ചസ്റ്റർ സിറ്റി 45 മില്യൺ ഡോളർ ചിലവഴിച്ചത്.മാഞ്ചസ്റ്റർ സിറ്റിയിൽ, കെയ്ൽ വാക്കർ പ്രീമിയർ ലീഗിലെ മികച്ച ഫുൾബാക്കായി മാറി.റൈറ്റ് ബാക്ക് ഇതിനകം ഇത്തിഹാദിൽ 10 ട്രോഫികൾ നേടിയിട്ടുണ്ട്.