കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ ബ്രസീലിയൻ സ്‌ട്രൈക്കറെത്തുമോ ? |Kerala Blasters

ഈ സീസൺ അവസാനിച്ചതോടുകൂടി ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങളും വാർത്തകളും ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. പ്രധാനപ്പെട്ട താരങ്ങളുടെ എല്ലാം കോൺട്രാക്ട് പുതുക്കാനും പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിവരുന്നുണ്ട്.

ട്രാൻസ്ഫർ വിൻഡോയിൽ ഏതൊക്കെ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. അപ്പോസ്‌റ്റോലോസ് ജിയാനോ ക്ലബ് വിട്ടതോടെ പുതിയ സ്‌ട്രൈക്കറെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ താരം ക്ലെയ്റ്റൻ സിൽവയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലസ്റ്റെർസ്.ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ ആയിരുന്നു ക്‌ളീറ്റൻ സിൽവ. ഈസ്റ്റ് ബംഗാളിനായി ഇരുപതു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം പന്ത്രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

2020 മുതൽ 2022 വരെ ബെംഗളൂരുവിനായി കളിച്ച് പിന്നീട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയ സിൽവ ലീഗിൽ പരിചയസമ്പന്നനാണ്.മാസങ്ങൾക്കു മുൻപ് താരം ഈസ്റ്റ് ബംഗാളുമായി കരാർ പുതുക്കിയിരുന്നു.2023-24 കാമ്പെയ്‌ൻ അവസാനം വരെ താരം ക്ലബ്ബിൽ തുടരും.36 കാരനായ താരം ഇന്ത്യയിലേക്ക് മാറുന്നതിന് മുമ്പ് ബ്രസീലിലെ മധുരൈറ എസ്‌പോർട്ടെ ക്ലബ്, മെക്‌സിക്കോയിലെ ഡെൽഫൈൻസ് എഫ്‌സി, ചൈനയിലെ ഷാങ്ഹായ് ഷെൻക്‌സിൻ എഫ്‌സി, തായ്‌ലൻഡിലെ സൂപ്പർ പവർ സമുത് പ്രകാൻ എഫ്‌സി, തായ്‌ലൻഡിലെ മുവാങ്‌തോംഗ് യുണൈറ്റഡ്, തായ്‌ലൻഡിലെ ചിയാങ്‌ഗ്രായി യുണൈറ്റഡ് എഫ്‌സി, സുഫാൻബുരി എഫ്‌സി എന്നിവയുൾപ്പെടെയുള്ള ടീമുകൾക്കായി കളിച്ചു.

തായ്‌ലൻഡിൽ 100 ഗോളുകൾ തികയ്ക്കുന്ന ആദ്യ വിദേശിയായ സിൽവ, ലീഗിലെ തന്റെ മൂന്ന് വർഷത്തിലുടനീളം ഐ‌എസ്‌എല്ലിന്റെ ഏറ്റവും മികച്ച സ്‌കോറർമാരിൽ ഒരാളാണ്.2020-21 സീസണിൽ ഏഴും 2021-22 സീസണിൽ ഒമ്പതും ഉൾപ്പെടെ ബെംഗളൂരു എഫ്‌സിയ്‌ക്കൊപ്പം 16 ഗോളുകൾ ബ്രസീലിയൻ സ്‌കോർ ചെയ്തു.ഐ‌എസ്‌എൽ ചരിത്രത്തി ഈസ്റ്റ് ബംഗാളിന്റെ മുൻനിര ഗോൾ സ്‌കോററായി.

Rate this post