അൽ നാസറിന്റെ സൗദി പ്രോ ലീഗ് കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി, ഗോളടിക്കാനാവാതെ റൊണാൾഡോ |Cristiano Ronaldo
അൽ ഖലീജിനോട് ഹോം ഗ്രൗണ്ടിൽ 1-1ന് സമനില വഴങ്ങിയതിനെ തുടർന്ന് അൽ നാസറിന്റെ സൗദി പ്രോ ലീഗ് കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയുണ്ടായി. ഫലം അവരെ ലീഗ് ലീഡർമാരായ അൽ ഇത്തിഹാദിന് അഞ്ചു പോയിന്റിന് പിന്നിലായി അൽ നാസറിന്റെ സ്ഥാനം.മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീം തുടക്കത്തിൽ തന്നെ പിന്നിലായി, ഫാബിയോ മാർട്ടിൻസ് 4 മിനിറ്റിനുള്ളിൽ അൽ ഖലീജിന് ലീഡ് നൽകി.
എന്നിരുന്നാലും, അൽ നാസർ നന്നായി പ്രതികരിക്കുകയും ഉടൻ തന്നെ സമനിലയിലാവുകയും ചെയ്തു.അൽവാരോ ഗോൺസാലസിന്റെ ഗോളിലാണ് അൽ നാസർ സമനില പിടിച്ചത്.താരത്തിന്റെ ക്ലബ്ബിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.രണ്ടാം പകുതിയിൽ റൊണാൾഡോക്കും ടാലിസ്കക്കും ലീഡ് നേടാനുള്ള മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അൽ ഖലീജ് കീപ്പർ മർവാൻ അൽ-ഹൈദരിയുടെ മികച്ച സേവുകൾ അവരെ തടഞ്ഞു. റൊണാൾഡോയാടക്കമുള്ള താരങ്ങൾ കഠിനമായി ശ്രമിച്ചെങ്കിലും അൽ ഖലീജ് പ്രതിരോധം തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. അധികസമയത്ത് പകരക്കാരനായ അബ്ദുല്ല അൽ അമ്രിക്ക് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.
ഫലം അർത്ഥമാക്കുന്നത് അൽ നാസറിന്റെ കിരീട പ്രതീക്ഷകൾ സംശയത്തിലായിരിക്കുകയാണ്.തിരിച്ചടി നേരിട്ടെങ്കിലും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അൽ നാസറിന് വിടവ് നികത്താൻ ഇനിയും അവസരമുണ്ട്.ഇന്നലത്തെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്യാനോക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.കളി അവസാനിച്ചതിന് ശേഷം മത്സരം ജയിക്കാത്തതിന്റെ നിരാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.റൊണാൾഡോ ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ എതിർ ടീമിലെ ഒരു അംഗം അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചു.
💥 Après le match nul entre Al Nassr et Al Khaleej, ce lundi en Arabie saoudite (1-1), Cristiano Ronaldo s'est montré très agacé et a repoussé un membre du staff adverse venu lui demander un selfie au coup de sifflet final. pic.twitter.com/U3jbYa9i41
— RMC Sport (@RMCsport) May 8, 2023
പോർച്ചുഗീസ് സൂപ്പർസ്റ്റാർ സന്തുഷ്ടനായില്ല, അൽ-ഖലീജ് സപ്പോർട്ട് സ്റ്റാഫ് അംഗം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിന് സമീപം നിൽക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെ മാറ്റുകയായിരുന്നു.ഫൈനൽ വിസിലിന് ശേഷം ജേഴ്സി സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് ചുറ്റും അൽ-ഖലീജ് കളിക്കാർ കൂടുകയും ചെയ്തു.മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കറുമായി സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ ടീമിലെ ഒരു അംഗത്തെ ദേഷ്യത്തോടെ എതിർക്കുകയും ചെയ്തു.
Cristiano Ronaldo empujando al tipo que le pide la selfie. Yo lo entiendo. pic.twitter.com/2gnDIBUcQK
— ALC (@AlxnsxLC) May 8, 2023