പാരീസ് സെന്റ് ജെർമെയ്നിലെ രണ്ട് വർഷത്തെ ജീവിതത്തിന് അവസാനംക്കുറിച്ച് ലയണൽ മെസ്സി |Lionel Messi
2022 ലോകകപ്പിലെ കിരീടനേട്ടത്തിന് മാസങ്ങൾക്ക് ശേഷം സൗദി അറേബ്യയിൽ കളിക്കുന്ന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ചേരാനായി ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്നിലെ രണ്ട് വർഷത്തെ പ്രവർത്തനത്തിന് വിരാമമിടുകയാണ്.ഡിസംബറിൽ ഖത്തറിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചപ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ആരെന്ന ചർച്ചകൾക്ക് അവസാനമാവുകയും ചെയ്തു.
എന്നാൽ യൂറോപ്പിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള അദ്ദേഹത്തിന്റെ കരിയർ താഴ്ന്ന തലത്തിൽ അവസാനിച്ചതായി തോന്നുന്നു.സൗദി അറേബ്യയിലേക്ക് അനധികൃത യാത്ര നടത്തിയതിന് മെസ്സിയെ പിഎസ്ജി കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.ഫ്രഞ്ച് ചാമ്പ്യൻമാർക്കായി 71 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, ഈ മാസം അവസാനം തുടർച്ചയായി രണ്ടാം ലീഗ് 1 കിരീടം നേടാൻ സാധ്യതയുണ്ട്, എന്നാൽ കന്നി ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് പിഎസ്ജിയെ സഹായിക്കാനുള്ള തന്റെ ദൗത്യത്തിൽ പരാജയപ്പെട്ടു.കഴിഞ്ഞ രണ്ടു സീസണിലും അവസാന പതിനാറിൽ പുറത്താവാനായിരുന്നു വിധി.
2021 ൽ ക്ലബ് വിടുന്നത് വരെ 10 ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ 35 കാരനെ ക്യാമ്പ് നൗവിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ബാഴ്സലോണ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവരുടെ തകർന്ന സാമ്പത്തിക സ്ഥിതി അതിനു തടസ്സമായി മാറി.ലോകകപ്പ് ജേതാക്കളുടെ മെഡലിന്റെ അഭാവമായിരുന്നു പെലെയ്ക്കും ഡീഗോ മറഡോണയ്ക്കും മുകളിൽ എന്തുകൊണ്ട് മെസ്സി റാങ്ക് ചെയ്യപ്പെടാത്തതിന്റെ കാരണം.എന്നാൽ കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന വിജയിച്ചതോടെ അതിനൊരു അവസാനമായി.മഹത്തരമായ കരിയറിൽ മെസ്സി 37 ക്ലബ് ട്രോഫികളും ഏഴ് ബാലൺ ഡി ഓർ അവാർഡുകളും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ടുകളും നേടിയിട്ടുണ്ട്.ഒരു കോപ്പ അമേരിക്ക കിരീടവും ഒളിമ്പിക് സ്വർണ്ണ മെഡലും ഒരിക്കലും തകർക്കാനാവാത്ത സ്കോറിംഗിന്റെയും സ്റ്റാറ്റിസ്റ്റിക്കൽ റെക്കോർഡുകളുടെയും ഒരു ലിസ്റ്റ് ഉണ്ട്.
❗Lionel Messi has reached a verbal agreement with Al-Hilal.
— Barça Universal (@BarcaUniversal) May 9, 2023
— @lequipe pic.twitter.com/0UyGjmzoIw
ആധുനിക യുഗത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരെ സൗദി പോലെയുള്ള രാജ്യത്തെ ലീഗിൽ എത്തിക്കുക എന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. റൊണാൾഡോയുടെ വരവോടെ രാജ്യത്തെ ലീഗിനും ഫുട്ബോളിനും ഉണ്ടായ ആഗോള പ്രസകതി മാവളരെ വലുതായിരുന്നു .ഏഷ്യയിൽ മാത്രം അറിയപ്പെട്ട അൽ നാസർ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രം ആയി. മെസിയും കൂടി സൗദിയിൽ എത്തുന്നതോടെ സൗദി പ്രൊ ലീഗ് ലോക ഫുട്ബോളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ലീഗുകളിൽ ഒന്നായി മാറും എന്നുറപ്പാണ്.
🚨BREAKING: Lionel Messi has reached an AGREEMENT with Al-Hilal, Al-Nassr's biggest rival. (🏅@elchiringuitotv)
— Everything Cristiano 𓃵 (@EverythingCR7_) May 8, 2023
Unreal influence from Cristiano 🐐 pic.twitter.com/201VU9hrIi
35 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസ്സിക്ക് രണ്ടോ മൂന്നോ വര്ഷം യൂറോപ്പിൽ തുടരാനുള്ള എല്ലാ വിധ സാഹചര്യവുമുണ്ട്.പിഎസ്ജിയുമായി കരാർ പുതുക്കിയില്ലെങ്കിലും യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും മെസ്സിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് മുന്നോട് വന്നിരുന്നു. എന്നാൽ സൗദി ക്ലബ് മുന്നോട്ട് വെച്ച പണത്തിൽ അര്ജന്റീന താരം മയങ്ങി പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.35 വയസ്സിനു ശേഷവും റയലിന്റെ ലൂക്ക മോഡ്രിച്ചും, ചെൽസിയുടെ തിയാഗോ സിൽവയും , ബെൻസീമയും യൂറോപ്പിൽ വലിയ വെല്ലുവിളികൾ ഏറ്റെടുത്ത് ഏറ്റവും മികച്ച നടത്തുമ്പോൾ ഏഷ്യയിലെ പണം കൊണ്ട് മാത്രം വലുതായ ഒരു ലീഗിലേക്ക് പോകുന്നത് മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരിക്കും.