ബ്രേക്കിങ്: മെസ്സിയുടെ സൗദി ട്രാൻസ്ഫർ വാർത്തയിൽ നിർണായ വെളിപ്പെടുത്തലുമായി താരത്തിന്റെ പിതാവ് |Lionel Messi
സൗദി അറേബ്യയിലേക്കുള്ള ട്രാൻസ്ഫർ കിംവദന്തികൾക്കിടയിൽ പാരീസ് സെന്റ് ജെർമെയ്ൻ താരം തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ്.“അടുത്ത വർഷത്തേക്ക് ഒരു ക്ലബുമായും ഒരു കരാറുമില്ല.ലയണൽ പിഎസ്ജിയിൽ ലീഗ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരിക്കലും തീരുമാനം എടുക്കില്ല,” ജോർജ്ജ് I nstagram-ലെ പ്രസ്താവനയിൽ പറഞ്ഞു.
ജൂൺ 30-ന് പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ അവസാനിച്ചാൽ മാത്രമേ മെസ്സി തീരുമാനം എടുക്കു. സ്ഥിതിഗതികൾ ശരിയായി വിശകലനം ചെയ്തതിന് ശേഷം തീരുമാനമെടുക്കൂ.”സീസൺ അവസാനിച്ചുകഴിഞ്ഞാൽ, അത് വിശകലനം ചെയ്യാനും എന്താണ് ഉള്ളതെന്ന് കാണാനും തുടർന്ന് തീരുമാനമെടുക്കാനും സമയമാകും” അദ്ദേഹം പറഞ്ഞു.
Lionel Messi's (35) father, Jorge Messi, has denied reports that the PSG forward has an agreement with any club for next season – the situation. https://t.co/jTGkyoYxN8
— Get French Football News (@GFFN) May 9, 2023
ടൂറിസം അംബാസഡറായ സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ 35 കാരനെ പിഎസ്ജി കഴിഞ്ഞ ആഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കിംവദന്തികൾ പ്രസിദ്ധീകരിച്ച് മാധ്യമങ്ങൾ ‘കുപ്രസിദ്ധി’ നേടിയെന്ന് ജോർജ്ജ് വിമർശിച്ചു. “എല്ലായ്‌പ്പോഴും കിംവദന്തികൾ ഉണ്ട്, കുപ്രസിദ്ധി നേടുന്നതിനായി പലരും ലയണലിന്റെ പേര് ഉപയോഗിക്കുന്നു, പക്ഷേ സത്യം ഒന്ന് മാത്രമാണ്, ആരുമായും ഒന്നുമില്ലെന്ന് ഞങ്ങൾക്ക് ഉറപ്പിക്കാം. വാക്കാലുള്ളതുമില്ല , ഒപ്പിട്ടിട്ടില്ല, സമ്മതിച്ചിട്ടില്ല”മെസ്സിയുടെ പിതാവ് ജോർജ്ജ് പറഞ്ഞു.
Lionel Messi's father, Jorge, has published a message denying that his son has a deal with any club for next season.
— Football España (@footballespana_) May 9, 2023
He has also criticised media that knowingly publish false information to please interested parties. #Barca #Messi #PSG pic.twitter.com/8YOxHZUa2x
ലയണൽ മെസി സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന കാര്യം ഉറപ്പായി എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.ട്രാൻസ്ഫർ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലയണൽ മെസിക്ക് ഇതിലൂടെ ലഭിക്കാൻ പോകുന്നതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.അഞ്ഞൂറ് മുതൽ അറുനൂറു മില്യൺ യൂറോയാണ് സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറുന്നതിലൂടെ അർജന്റീന താരത്തിന് പ്രതിഫലമായി ലഭിക്കുക.