❛ഞങ്ങൾ വിജയം അർഹിച്ചിരുന്നു❜- ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് പരിശീലകൻ ആൻസിലോട്ടി

ചാമ്പ്യൻസ് ലീഗ് ഒന്നാം സെമിഫൈനലിന്റെ ആദ്യപാദം മത്സരത്തിൽ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ ബെർണാബ്യുവിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനില പാലിച്ചിരുന്നു. കളിയുടെ 36 മത്തെ മിനിറ്റിൽ കമാവിങ്ങയുടെ തകർപ്പൻ റണ്ണിൽ ലഭിച്ച പാസ് അതിഗംഭീരമായി സിറ്റിയുടെ വലയിലേക്ക് നിറയൊഴിച്ച് വിനീഷ്യസ് ജൂനിയർ ആദ്യപകുതിയിൽ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചിരുന്നു.

എന്നാൽ രണ്ടാം പകുതിയുടെ 67മത്തെ മിനുട്ടിൽ മറ്റൊരു തകർപ്പൻ ലോങ്ങ് റേഞ്ചിലൂടെ കെവിൻ ഡിബ്രൂയിൻ സമനില ഗോൾ നേടി.ആദ്യപാദത്തിൽ ഇരു ടീമുകൾക്കും വലിയ പരിക്കുകളില്ലാതെ സേഫായി അന്തിമ ഫലത്തിനായി മാഞ്ചസ്റ്ററിയിലെ ഇത്തിഹാദിലേക്ക് നീട്ടി വെച്ചിരിക്കുകയാണ്.രണ്ടാം പാദം മത്സരത്തിൽ അടുത്ത് ബുധനാഴ്ച ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ജയിക്കുന്നവർ കലാശപ്പോരിന് അർഹത നേടുകയും ചെയ്യും.

മത്സരശേഷം റയൽ മാഡ്രിഡിന്റെ പരിശീലകൻ കാർലോ ആൻസിലോട്ടി മനസ്സ് തുറന്നു. “ഈ മത്സരത്തിൽ വിജയം അർഹിച്ചിരുന്നത് ഞങ്ങളാണ്, എന്നാലും ഈ ഫലം ഞങ്ങൾക്കും സിറ്റിക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നുണ്ട്”റഫറിക്കെതിരെയും കാർലോ ആൻസിലോട്ടി പ്രതികരിച്ചു.

“കെവിൻ ഞങ്ങൾക്കെതിരെ ഗോൾ നേടുന്നതിന് മുൻപ് പന്ത് ലൈനിന് പുറത്തേക്ക് പോയിരുന്നു, അതൊന്നും റഫറി ശ്രദ്ധിച്ചിരുന്നില്ല.മാത്രമല്ല അതിനു മുൻപുള്ള ഒരു കോർണറും ഞങ്ങൾക്ക് ലഭിച്ചില്ല.ഞാൻ ആദ്യമേ പറഞ്ഞിരുന്നു കാർഡ് കളിക്കളത്തിനുള്ളിലുള്ളവർക്ക് കൊടുക്കേണ്ടതാണ് അത് പുറത്തുള്ള ഞങ്ങൾക്ക് തരേണ്ടതല്ല”ആൻസിലോട്ടി കൂട്ടിച്ചേർത്തു.ഡിബ്രൂയിൻ നേടിയ ഗോളിന്റെ ബിൽഡ് ആപ്പിനിടയിൽ പന്ത് ഔട്ട് ഓഫ് പ്ലേയിലേക്ക് പോയെന്നും അത് അനുവദിക്കാതെ കളി തുടർന്നതിന്റെ ഭാഗമായാണ് ആ ഗോളെന്നുമാണ് റയൽ മാഡ്രിഡ് ആരാധകർ വാദിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ റഫറി തയ്യാറായിരുന്നില്ല. ത്രീ ഡി സാങ്കേതിക വിദ്യയിൽ പന്ത് പുറത്തു പോയെന്ന കാര്യം വ്യക്തമാണ്.

“കൊള്ളാം,ഇതൊരു നല്ല ഗെയിമായിരുന്നു, ഞങ്ങൾക്ക് കുറച്ച് പോസിറ്റീവ് വശങ്ങൾ ഉണ്ടായിരുന്നു,ആദ്യ 30 മിനിറ്റിൽ ഞങ്ങൾ നന്നായി കളിക്കുകയും കളിക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. ടീം നന്നായിതന്നെ കളിച്ചു, ഞാൻ സംതൃപ്തനാണ്. ഞങ്ങൾ എല്ലാവരും സന്തുഷ്ടരാണ്, അടുത്ത മത്സരത്തിനുള്ള പ്രചോദനവും ഞങ്ങൾക്ക് ഇതിൽ നിന്നും ലഭിച്ചു.” ആൻസിലോട്ടി മത്സരശേഷം കൂട്ടിച്ചേർത്തു.

5/5 - (1 vote)