‘4 മില്യൺ തന്നാൽ മതിയായിരുന്നു’ : എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചതിനെക്കുറിച്ച് സോൾസ്‌ജെയ

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു സ്‌ട്രൈക്കറിനായുള്ള തിരച്ചിലിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്.ടീമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അവർക്ക് ലോകോത്തര സ്‌ട്രൈക്കറുടെ സേവനം അത്യാവശ്യമാണ്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ ആദ്യ സീസണിൽ എർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗ് ഗോൾ സ്‌കോറിംഗ് റെക്കോർഡ് ഇതിനകം തകർത്ത മുന്നേറുകയാണ്.

2018ൽ ഓൾഡ് ട്രാഫോർഡ് ക്ലബ്ബിന് ഹാലാൻഡിനെ സൈൻ ചെയ്യാൻ അവസരം ലഭിച്ചെങ്കിലും അവർ അത് നിരസിച്ചതായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും മാനേജരുമായ ഒലെ ഗുന്നർ സോൾസ്‌ജെയർ വെളിപ്പെടുത്തി. വെള്ളിയാഴ്ച സോൾസ്‌ജെയർ മാഞ്ചസ്റ്ററിൽ നടന്ന ഒരു പരിപാടിയിൽ ആണ് വെളിപ്പെടുത്തിയത്. “ഞാൻ യുണൈറ്റഡുമായി ബന്ധപ്പെട്ടു, കാരണം ഞങ്ങൾക്ക് ഈ കഴിവുള്ള സ്‌ട്രൈക്കർ മോൾഡിൽ ഉണ്ടായിരുന്നു,പക്ഷേ, നിർഭാഗ്യവശാൽ അവർ കേട്ടില്ല. 4 മില്യൺ തന്നാൽ മതിയായിരുന്നു, എന്നാൽ അവർ ഹലാൻഡിനെ സൈൻ ചെയ്തില്ല” സോൾഷെർ പറഞ്ഞു.

കഴിഞ്ഞ സമ്മറിൽ നോർവീജിയൻ ഫോർവേഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറുകയും ഇംഗ്ലണ്ടിലെ തന്റെ അരങ്ങേറ്റ സീസണിൽ 51 ഗോളുകൾ നേടുകയും ചെയ്തു. ഏഴ് മത്സരങ്ങൾ വരെ ശേഷിക്കുന്നതിനാൽ ഒരു സീസണിൽ 63 ഗോളുകളുടെ എക്കാലത്തെയും റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്.2020 ജനുവരിയിൽ റെഡ് ബുൾ സാൽസ്‌ബർഗിൽ നിന്ന് ഹാലാൻഡിനെ സൈൻ ചെയ്യാൻ യുണൈറ്റഡ് ശ്രമിച്ചു, സോൾസ്‌ജെയർ ചുക്കാൻ പിടിച്ചെങ്കിലും സ്‌ട്രൈക്കർ പകരം ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേരാൻ തീരുമാനിച്ചു.

1996-ൽ നോവെജിയാണ് ക്ലബ് മോൾഡിൽ നിന്നാണ് സോൾസ്‌ജെയർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്.യൂണൈറ്റഡിനൊപ്പം ആറു പ്രീമിയർ ലീഗ് കിരീടം നേടിയയിട്ടുണ്ട്.പുതിയ ബോസ് എറിക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ആഴ്ചകളിൽ ആഴ്ചകളിൽ ഗണ്യമായ ലീഡ് നഷ്ടപ്പെടുത്തി. യുണൈറ്റഡ് തങ്ങളുടെ അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിച്ചത്, എതിരാളികളായ ലിവർപൂളിന് ഈ വിടവ് കുറയ്ക്കാനുള്ള അവസരം നൽകി.