എംബാപ്പയുടെ മികവിൽ അഞ്ചു ഗോൾ വിജയവുമായി പിഎസ്ജി : റയൽ മാഡ്രിഡിന് ജയം : ഡോർട്മുണ്ടിനും ബയേണിനും മിന്നുന്ന ജയം : വിജയത്തോടെ ഇന്റർ മിലൻ
ലീഗ് 1 ൽ തകർപ്പൻ ജയവുമായി പാരിസ് സെന്റ് ജെർമെയ്ൻ . ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അജാസിയോയെ പരാജയപ്പെടുത്തിയത്.കൈലിയൻ എംബാപ്പെ,ഫാബിയൻ റൂയിസ്, അക്രഫ് ഹക്കിമി എന്നിവരുടെ ഓരോ ഗോളും മുഹമ്മദ് യൂസഫിന്റെ സെൽഫ് ഗോളുമാണ് പാരിസിന് വിജയം നേടിക്കൊടുത്തത്.വിജയത്തോടെ ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം രണ്ടാം സ്ഥാനക്കാരായ ലെൻസുമായി ആറ് പോയിന്റ് ലീഡ് നേടി.നിരാശാജനകമായ തോൽവിയോടെ അജാസിയോ തരംതാഴ്ത്തപ്പെട്ടു.
22 ആം മിനുട്ടിൽ ഫാബിയൻ റൂയിസിലൂടെയാണ് പിഎസ്ജി ഗോൾ സ്കോറിങ് ആരംഭിച്ചത്.പതിനൊന്ന് മിനിറ്റുകൾക്ക് ശേഷം ഹക്കിമിയിലൂടെ പിഎസ്ജി ലീഡ് ഇരട്ടിയാക്കി. 47 ആം മിനുട്ടിൽ എംബാപ്പയിലൂടെ സ്കോർ 3 -0 ആയി.54-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാമത്തെ ഗോളും നേടി. 73 ആം മിനുട്ടിൽ യൂസഫിന്റെ സെല്ഫ് ഗോൾ സ്കോർ 5 -0 ആക്കി ഉയർത്തി.77-ാം മിനിറ്റിൽ അച്‌റഫ് ഹക്കിമിക്ക് ചുവപ്പ കാർഡ് ലഭിച്ചു.അജാസിയോ താരം മംഗാനിക്കും റെഡ് കാർഡ് ലഭിചു.സൗദി അറേബ്യയിലേക്കുള്ള ഒരു അനുവാദമില്ലാത്ത യാത്രയെത്തുടർന്ന് സസ്പെൻഷനുശേഷം ലയണൽ മെസ്സി തിരിച്ചെത്തിയ മത്സരത്തിൽ ആരാധകർ നല്ല സ്വീകരണമല്ല നൽകിയത്.ഫിഫ ലോകകപ്പ് 2022 ജേതാവ് പന്ത് തൊടുമ്പോഴെല്ലാം ആരാധകർ ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്തു.
ലാ ലിഗയിൽ ഗെറ്റാഫെയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയവുമായി റയൽ മാഡ്രിഡ്.മാർക്കോ അസെൻസിയോയാണ് റയലിന്റെ ഗോൾ നേടിയത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് മുന്നോടിയായി പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയാണ് റയൽ ഇറങ്ങിയത്.ജയത്തോടെ റയൽ മാഡ്രിഡിന് 71 പോയിന്റായി,അത്‌ലറ്റിക്കോയെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി.ബാഴ്‌സയ്ക്ക് 82 പോയിന്റുണ്ട്, ഞായറാഴ്ച വൈകുന്നേരം എസ്പാൻയോളിനെ നേരിടുമ്പോൾ 27-ാമത് ലാ ലിഗ കിരീടം നേടാനുള്ള അവസരം ബാഴ്‌സയ്ക്ക് ലഭിക്കും.
സീരി എയിൽ ഇന്റർ മിലൻ രണ്ടിനെതിരെ നാല് ഗോളുകൾക്ക് സാസുവോളോയെ തോൽപ്പിച്ചു. ഇന്ററിനായി റൊമേലു ലുക്കാക്കു ഇരട്ട ഗോളുകൾ നേടി.ലുക്കാക്കു ഇടവേളയ്ക്ക് മുമ്പ് ഇന്ററിനെ മുന്നിലെത്തിച്ചു.റൗൾ ബെല്ലനോവയുടെ ഷോട്ടിൽ റുവാൻ ട്രെസ്സോൾഡിയുടെ സെൽഫ് ഗോൾ ഇന്ററിന്റെ നേട്ടം ഇരട്ടിയാക്കി. 58 ആം മിനുട്ടിൽ മാർട്ടിനെസ് ഇന്ററിന്റെ മൂന്നാം ഗോൾ നേടി.മാത്യൂസ് ഹെൻറിക്, ഡേവിഡ് ഫ്രാറ്റെസി എന്നിവർ സാസുവോളോയ്‌ക്കായി ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു സ്കോർ 3 -2 ആക്കി. എന്നാൽ 89 ആം മിനുട്ടിൽ ലുകാകുവിന്റെ രണ്ടാം ഗോൾ ഇന്ററിന്റെ വിജയം ഉറപ്പിച്ച. 35 മത്സരങ്ങളിൽ നിന്നും 66 പോയിന്റമായി ഇന്റർ മൂന്നാം സ്ഥാനത്താണ. മറ്റൊരു മത്സരത്തിൽ സ്‌പെസിയ എസി മിലാനെ എതിരില്ലാത്ത രണ്ടഫു ഗോളുകൾക്ക് കീഴടക്കി.ഡിഫൻഡർ പ്രെസെമിസ്‌ലാവ് വിസ്‌നിവ്‌സ്‌കിയും മിഡ്‌ഫീൽഡർ സാൽവത്തോർ എസ്‌പോസിറ്റോയും നേടിയ ഗോളിൽ ആയിരുന്നു സ്‌പെസിയയുടെ വിജയം.
ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ട് 5-2 ന് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ പരാജയപ്പെടുത്തി.ഷാൽക്കെയെ 6-0ന് തോൽപ്പിച്ച ബയേൺ മ്യൂണിക്കിന് പിന്നിൽ 67 പോയിന്റുമായി ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്താണ്. ലീഗിൽ ഇനി രണ്ടു മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ബയേണിന് 32 മത്സരങ്ങളിൽ നിന്നും 68 ഉം ഡോർട്മുണ്ടിന് 67 പോയിന്റും ഉണ്ട്.ഡോണേൽ മാലെൻ (5′)ജൂഡ് ബെല്ലിംഗ്ഹാം (18′ PEN)സെബാസ്റ്റ്യൻ ഹാളർ (20′, 32′)ജിയോവന്നി റെയ്ന (90’+4′) എന്നിവർ ഡോർട്മുണ്ടിന്റെ ഗോളുകൾ നേടി. എതിരില്ലാത്ത 6 ഗോളുകൾക്കാണ് ബയേൺ ഷാൽക്കയെ പരാജയപ്പെടുത്തിയത്.തോമസ് മുള്ളർ (21′) ജോഷ്വ കിമ്മിച്ച് (29′ പെൻ) സെർജ് ഗ്നാബ്രി (50′, 65′) മാത്തിസ് ടെൽ (80′) നൗസെയർ മസ്‌റോയി (90’+2′) എന്നിവരാണ് ഗോൾ നേടിയത്.