❝ വീണ്ടും ഗൾഫിലേക്ക് വേൾഡ് കപ്പ് വിരുന്നെത്തുമോ ? 2030 ലെ വേൾഡ് കപ്പിനായി ഇറ്റലിയെ കൂട്ടുപിടിച്ച് സൗദി അറേബ്യ ❞
ഖത്തറിന് പിന്നാലെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാനായി മറ്റൊരു ഗൾഫ് രാജ്യവും. സൗദി അറേബ്യയാണ് 2030 ലെ ലോകകപ്പിനുള്ള ബിഡ് സമർപ്പിക്കാൻ ഒരുങ്ങുന്നത് .യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലികൊപ്പം സഹ-ആതിഥേയത്വം വഹിക്കാൻ വഹിക്കാനാണ് സൗദി ശ്രമം. മിഡിൽ ഈസ്റ്റേൺ രാജ്യം ഒരു യൂറോപ്യൻ രാജ്യവും ആദ്യമായാണ് ഒരുമിച്ച് വേൾഡ് കപ്പിന് ഒരു ബിഡ് വെക്കുന്നത്. ഇവന്റ് ഹോസ്റ്റുചെയ്യുന്നതിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാൽ സംയുക്ത ബിഡ്ഡുകൾ ആണ് ലോക ഫുട്ബോളിന്റെ ഭരണസമിതിയായ ഫിഫ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
2026 ൽ കാനഡ, മെക്സിക്കോ, അമേരിക്ക എന്നി മൂന്നു രാജ്യങ്ങളിൽ വെച്ചാവും ലോകകപ്പ് നടക്കുക. 48 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ 80 മത്സരങ്ങൾ നടക്കും.യുഎസ് ആസ്ഥാനമായുള്ള ആഗോള കൺസൾട്ടൻസി കമ്പനിയായ ബോസ്റ്റൺ കൺസൾട്ടൻസി വഴിയാണ് സൗദി അറേബ്യ ബിഡ് വെക്കാൻ ശ്രമിക്കുന്നത്. ഇതിനു പുറമെ ആഫ്രിക്കൻ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനുകളെ ഒരുമിപ്പിച്ച് ഒരു “മെന ബിഡ്” (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക) ഉണ്ടാക്കാൻ സൗദി ഈജിപ്തും മൊറോക്കോയുമായി ചേർന്ന് ഒരു നിർദ്ദേശമുണ്ട്. എന്നാൽ ആഫ്രിക്കൻ പങ്കാളിയേക്കകൾ യൂറോപ്യൻ രാജ്യത്തെയാണ് സൗദി സുരക്ഷിതമായ ഓപ്ഷനായി കാണുന്നത്.
Italy and Saudi Arabia are considering a joint bid for the 2030 World Cup, according to the Athletic.
— Goal (@goal) July 16, 2021
Who fancies a 54-hour bus journey between games? 🤔 pic.twitter.com/BNtZHlWtmt
ലോക കപ്പിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2030 ലെ ചാംപ്യൻഷിപ്പിനും 2028 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനും ബിഡ് വെക്കാൻ ഒരുങ്ങുന്നതായി ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ 87 വർഷത്തിനിടെ ഇറ്റലി നാല് പ്രധാന ഫുട്ബോൾ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചുവെങ്കിലും 1990 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനുശേഷം സ്റ്റേഡിയങ്ങളിൽ കൂടുതൽ പണം ചെലവഴിച്ചിട്ടില്ല, അവിടെയാണ് സൗദി നിക്ഷേപം ആവശ്യമായി വരുന്നത്. ഇറ്റലിയുമായി അടുത്ത ബന്ധം തന്നെയാണ് ഇറ്റലിക്ക് ഉള്ളത്. ജനുവരിയിൽ സൗദി അറേബ്യ ഇറ്റാലിയൻ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിചിരുന്നു – മുൻ സീസണിലെ ലീഗും കപ്പ് വിജയികളും തമ്മിലുള്ള മത്സരമായിരുന്നു .
സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ആഗോളതലത്തിൽ അതിന്റെ പ്രശസ്തി ഉയർത്താനുമുള്ള ശ്രമത്തിൽ സൗദി അറേബ്യ അടുത്ത കാലത്തായി സ്പോർട്സ്, പദ്ധതികളിൽ കൂടുതൽ പണം മുടക്കുന്നുണ്ട്.ആൻഡി റൂയിസിനെതിരായ ആന്തണി ജോഷ്വയുടെ ഹെവിവെയ്റ്റ് ടൈറ്റിൽ റീമാച്ച്, ഡാകർ റാലി, ഈ വർഷത്തെ ഉദ്ഘാടന സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സും അന്താരാഷ്ട്ര ഗോൾഫ്, ടെന്നീസ് മത്സരങ്ങളും അവർ ആതിഥേയത്വം വഹിച്ചു.യൂറോ 2020 നു പിന്നാലെ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നിവയുമായുള്ള സംയുക്ത ബിഡ് വെക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട് . ഇവർക്ക് പുറമെ സ്പെയിനും പോർച്ചുഗലും ഒരുമിച്ച് ബിഡ് വെക്കാനും ഒരുങ്ങുന്നുണ്ട്.