അങ്ങനെ ബ്രസീലിന്റെ മോഹം അസ്തമിച്ചു, തന്റെ ഭാവി എന്തെന്ന് വ്യക്തമാക്കി കാർലോ ആഞ്ചലോട്ടി

ഒരു വലിയ തോൽവിയായിരുന്നു റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വഴങ്ങേണ്ടി വന്നിരുന്നത്.എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടത് ട്രയലിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയാണ്.അതുകൊണ്ടുതന്നെ ഭാവി പദ്ധതികളിൽ റയൽ മാഡ്രിഡ് വലിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കാർലോ ആഞ്ചലോട്ടിയുടെ സ്ഥാനം അപകടത്തിലാണ് എന്നായിരുന്നു ചിലർ റിപ്പോർട്ട് ചെയ്തിരുന്നത്.ലാലിഗയും ചാമ്പ്യൻസ് ലീഗും നേടാൻ സാധിക്കാതെ പോയത് റയലിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.പെരസ് എന്ത് തീരുമാനം കൈക്കൊള്ളും എന്നതായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ ആഞ്ചലോട്ടിയെ തന്നെ നിലനിർത്താൻ പെരസ് തീരുമാനിച്ചിട്ടുണ്ട്.

‘ഞാൻ കഴിഞ്ഞ ദിവസം പെരസുമായി ചർച്ചകൾ നടത്തിയിരുന്നു.അദ്ദേഹം എനിക്ക് സപ്പോർട്ടാണ്. എന്നിൽ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്.ഞങ്ങൾ ഇവിടെ ഒരുമിച്ച് മുന്നോട്ടു പോവുക തന്നെ ചെയ്യും.ഞാനിവിടെ തുടരും എന്ന കാര്യത്തിൽ ക്ലബ്ബ് എനിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.ഈ പ്രൊജക്റ്റ്മായി ഞങ്ങൾ മുന്നോട്ടു പോകും. ഞങ്ങൾക്ക് കിരീടങ്ങൾ നേടേണ്ടതുണ്ട്.ബ്രസീലിന്റെ കാര്യത്തിൽ എനിക്ക് ഒന്നും പറയാനില്ല.കാരണം എനിക്ക് ഇവിടെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ടെന്നും ഞാൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഈ ലോകത്തിന് മൊത്തം അറിയാം ‘ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ആഞ്ചലോട്ടി ക്ലബ്ബിന്റെ സ്ഥാനം ഒഴിഞ്ഞാൽ,അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കിയാൽ സ്വന്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ബ്രസീൽ ദേശീയ ടീം ഉണ്ടായിരുന്നത്.CBF പ്രസിഡന്റ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.പക്ഷേ ബ്രസീലിന്റെ ആ മോഹം ഇപ്പോൾ അസ്തമിച്ചു കഴിഞ്ഞു.കാർലോ ആഞ്ചലോട്ടി വരില്ല എന്നതും അദ്ദേഹത്തിന് വേണ്ടി കാത്തു നിൽക്കേണ്ടതില്ല എന്നതും ഇതോടുകൂടി വ്യക്തമായിട്ടുണ്ട്.

അടുത്ത മാസം സൗഹൃദ മത്സരങ്ങൾ ബ്രസീൽ ദേശീയ ടീം കളിക്കുന്നുണ്ട്. അതിനു മുന്നേ പരിശീലകനെ നിയമിക്കാൻ ആയിരിക്കും ബ്രസീൽ ശ്രമിക്കുക.ഫെർണാണ്ടോ ഡിനിസ് ബ്രസീലിന്റെ പരിശീലകൻ ആയേക്കുമെന്നുള്ള വാർത്തകൾ നേരത്തെ ഉണ്ടായിരുന്നു.ഏതായാലും വളരെ പെട്ടെന്ന് തന്നെ ഒരു പരിശീലകനെ നിയമിക്കാനായിരിക്കും ബ്രസീൽ ഇപ്പോൾ ശ്രമിക്കുക.

2.6/5 - (5 votes)