ഓൾഡ് ട്രാഫോർഡിൽ ചെൽസിയെ നാണം കെടുത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

ഓൾഡ് ട്രാഫോർഡിൽ ചെൽസിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ്.ഏഴു ദിവസങ്ങൾക്കുള്ളിൽ മാഞ്ചസ്റ്ററിൽ ചെൽസി ഇരുടീമുകളോടും തുടർച്ചയായ തോൽവി ഏറ്റുവാങ്ങിയപ്പോൾ മാൻ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.

ആറാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ കാസെമിറോ വലയിലെത്തിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീലിയൻ ഗോൾ നേടുന്നത്.എറിക്‌സന്റെ 74-ാമത്തെ പ്രീമിയർ ലീഗ് അസിസ്റ്റായിരുന്നു ഇത്.ഈ അസിസ്റ്റ് ആഴ്‌സണൽ ഇതിഹാസം തിയറി ഹെൻറിയ്‌ക്കൊപ്പം സ്വീഡിഷ് താരത്തെ എത്തിച്ചു.ഒന്നിലധികം അവസരങ്ങളിൽ ചെൽസി സമനിലയുടെ അടുത്തെത്തിയെങ്കിലും ആദ്യ പകുതിയുടെ അവസാനത്തിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

ജാദൻ സാഞ്ചോയുടെ പാസിൽ നിന്നും ആന്റണി മാർഷ്യൽ ആണ് ഗോൾ നേടിയത്.73ആം മിനിറ്റിൽ യുണൈറ്റഡിന് അനുകൂലമായി ലഭിക്കുകയായിരുന്നു. അത് ബ്രൂണോ പിഴവുകൾ ഒന്നും കൂടാതെ ചെൽസിയുടെ വലയിലേക്ക് എത്തിച്ചു.78ആം മിനുട്ടിൽ റാഷ്ഫോർഡ് നാലാം ഗോൾ നേടി. ഇതോടെ 2012-13 സീസണിൽ റോബിൻ വാൻ പേഴ്‌സിക്ക് ശേഷം ഒരു സീസണിൽ 30 ഗോളുകൾ നേടുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനായി റാഷ്‌ഫോഡ് മാറി.അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിലെത്തിയ ജോവോ ഫെലിക്‌സ് സോളോ ഗോളിലൂടെ സ്കോർ 4 -1 ആക്കി കുറച്ചു.

37 മത്സരങ്ങളിൽ നിന്ന് 72 പോയിന്റ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.അതേസമയം ചെൽസി പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.

Rate this post