❝ അടുത്ത സീസണിൽ മെസ്സിക്കും ബാഴ്സയ്ക്കും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുമോ ? ❞
പുതിയ യൂറോപ്യൻ സീസൺ ആരംഭിക്കുന്നതിനു മുൻപ് ഫുട്ബോൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ബാഴ്സയിലേക്കും മെസ്സിയിലേക്കുമാണ്. ഒരു വർഷം നീണ്ട അനിശ്ചിത്വത്തിനൊടുവിൽ മെസ്സി ബാഴ്സയുമായി പുതിയ കരാർ ഒപ്പിടാൻ തീരുമാനിച്ചിരിക്കുന്നത്. 50 % വേതനം കുറച്ച് അഞ്ചു വർഷത്തെ കരാറിലാവും സൂപ്പർ താരം നൗ ക്യാമ്പിൽ തുടരുന്നത്. പുതിയ സീസൺ അടുത്തെത്തുമ്പോൾ കഴിഞ്ഞ സീസണിലെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുവാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. നാല് പ്രധാന താരങ്ങളെയാണ് ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാഴ്സ ടീമിലെത്തിച്ചിരിക്കുന്നത്. പുതിയ സീസണിൽ കിരീടങ്ങൾ നേടുന്നതോടൊപ്പം നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ലക്ഷ്യവും ബാഴ്സക്ക് മുന്നിലുണ്ട്.
കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ ആദ്യ പകുതിയിൽ വളരെ നിരാശാജനകമായ പ്രകടനമാണ് ബാഴ്സ കഴ്ചവെച്ചത്. എന്നാൽ ഡിസംബറിന് ശേഷം മെസ്സി ഫോമിലേക്കുയർന്നതോടെ കിരീടത്തിനായി വലിയ വെല്ലുവിളി ഉയർത്താൻ അവർക്കായി.എന്നാൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജി യോട് പരാജപെട്ട പുറത്താവുകയും ചെയ്തു. കോപ ഡെൽ റേ കിരീടം നേടിയത് മാത്രമാണ് ആകെ ആശ്വസിക്കാൻ വകയുള്ളത്. രണ്ട് വർഷമായി ലീഗ് കിരീടം ഇല്ലാത്ത ബാഴ്സലോണ ആറ് തവണ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടില്ല. കഴിഞ്ഞ സീസണിൽ ബാഴ്സയിൽ ഉണ്ടായ പോസിറ്റീവ് ആയ കാര്യം കൂടുതൽ യുവ താരങ്ങൾക്ക് ടീമിൽ നേടാൻ അവസരം ലഭിക്കുകയും മികവ് പുറത്തെടുക്കാനും സാധിച്ചു. പുതിയ സീസണിൽ കാണികൾ കൂടി നൗ ക്യാമ്പിലേക്ക് മടങ്ങിയെത്തുമ്പോൾ മെസ്സിയിൽ നിന്നും കൂമാനിൽ നിന്നും അവർ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.
കൃത്യമായി പറഞ്ഞാൽ ഏതൊരു ക്ലബിന്റെയും വിജയഗാഥ ആരംഭിക്കുന്നത് ക്ലബ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആരാധകരെപ്പോലുള്ള ഓരോ കാര്യങ്ങളും എത്രത്തോളം സുഗമമായി കൈകാര്യം ചെയ്യുന്നുവെന്നും എന്നതിനെ ആശ്രയിച്ചായിരിക്കും.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആരാധകരും ബോർഡും തമ്മിൽ അത്ര നല്ല രസത്തിൽ ആയിരുന്നില്ല. ലക്ഷ്യ ബോധമില്ലാത്ത ട്രാൻസ്ഫറുകളും ബാഴ്സയെ കാര്യമായി ബാധിക്കുകയും ചെയ്തു. എന്നാൽ ജോവാൻ ലാപോർട്ട രണ്ടാം തവണ പ്രസിഡന്റ് ആയി എത്തിയതോടെ കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. മെസ്സിയെ നിലനിരത്താൻ സാധിച്ചതും ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ട് വന്നതെല്ലാം ലപോർട്ടക്ക് കൂടുതൽ പിന്തുണ ലഭിച്ചു .
ക്ലബിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാൾ ഒരാളായ മെസ്സി ടീമിൽ ഉണ്ടായിരിക്കുന്നത് ഇപ്പോഴും ഒരു അനുഗ്രഹമാണ്. പക്ഷെ പുതിയ സീസണിൽ മെസ്സിയെ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. മെസ്സിയെ അമിതമായി ആശ്രയിച്ചാണ് ബാഴ്സ മുൻ കാലങ്ങളിൽ മുന്നോട്ട് പോയി കൊണ്ടിരുന്നത്. ടീമിലെത്തിയ പുതിയ താരങ്ങൾ ക്ലബ്ബുമായി പെട്ടെന്ന് ഇണങ്ങി ചേർന്ന് ഫോമിലേക്കുയർന്നാൽ മാത്രമേ മെസ്സിയുടെ ജോലി ഭാരം കുറക്കാൻ സാധിക്കു. മെസ്സിയിൽ നിന്നും സമ്മർദം അകറ്റി നിർത്തി സ്വാന്ത്ര്യത്തോടെ കളിക്കാൻ അനുവദിച്ചാൽ വീണ്ടും പഴയ പ്രതാപം ബാഴ്സയിലേക്ക് തിരിച്ചു വരും. സിറ്റിയിൽ നിന്നും അഗ്യൂറോയുടെയും ലിയോണിൽ നിന്നും ഡിപെയുടെ വരവും മാറ്റം കൊണ്ട് വരും എന്ന് വിശ്വസിക്കാം. എന്നാൽ കഴിഞ്ഞ സീസണിൽ ഏറെ പഴികേട്ട പ്രതിരോധ പ്രതിരോധ നിര ഉടച്ചുവാർത്താൽ മാത്രമേ അടുത്ത സീസണിൽ ബാഴ്സക്ക് കൂടുതൽ മുന്നേറാൻ സാധിക്കു.