കരിം ബെൻസിമക്ക് സൗദി അറേബ്യയിൽ രാജ പ്രൗഢിയോടെ ജീവിക്കാം, ടാക്സ് വേണ്ട, എല്ലാ ആഡംബരത്തിനും അനുമതി ലഭിക്കും
ലോകഫുട്ബോളിലെ രണ്ട് സൂപ്പർ ക്ലബ്ബുകളായ റയൽ മാഡ്രിദിന്റെയും ബാഴ്സലോനയുടെയും ജേഴ്സിയിൽ ചേരിതിരിഞ്ഞ് പോരാടിയ ആധുനികഫുട്ബോളിലെ ബാലൻ ഡി ഓർ ജേതാക്കൾ കൂടിയായ സൂപ്പർ താരങ്ങളെ ഒന്നിക്കാൻ സൗദി ക്ലബ് ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
പണം എറിഞ്ഞുകൊണ്ട് സൗദി ലീഗിൽ അൽ നസ്ർ കൊണ്ടുവന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ലിയോ മെസ്സിയെയും കരീം ബെൻസെമയെയും സൗദി ലീഗിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകൾ. റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സി, കരീം ബെൻസെമ എന്നിവരുമായുള്ള ട്രാൻസ്ഫർ റൂമറുകൾ ഏറ്റവും അടുത്ത് നിൽക്കുന്നതും സൗദിയിലേക്കാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ക്ലബ്ബിന്റെ പ്രധാന എതിരാളികളായ അൽ ഹിലാൽ ലിയോ മെസ്സിക്ക് വേണ്ടി രണ്ട് വർഷത്തെ കരാറിന് 1 ബില്യൺ മുകളിൽ യൂറോസ് നൽകാമെന്ന് ഓഫർ നൽകിയതായി നിരവധി ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലാലിഗയുടെ സാമ്പത്തികപരമായ പ്രശ്നങ്ങൾ കാരണം മെസ്സിക്ക് ഒരു ഓഫർ പോലും നൽകാൻ കഴിയാതെ ബാഴ്സലോന വിഷമിച്ചുനിൽക്കുന്ന സമയത്താണ് അൽ ഹിലാൽ മോഹവില ലിയോ മെസ്സിക്ക് മുന്നിൽ സമർപ്പിക്കുന്നത്.
തങ്ങളുടെ രാജ്യത്തെ ലീഗിലേക്ക് വരികയാണെങ്കിൽ ടാക്സ് വാങ്ങില്ല, 100% ഇമേജ് റൈറ്റ്സ്, വാണിജ്യപരമായ ഡീൽസ്, ബെൻസെമ ആഗ്രഹിക്കുന്ന ആഡംബരവും മറ്റുമെല്ലാം തുടങ്ങി കരീം ബെൻസെമയെ രാജ്യത്ത് എത്തിക്കുവാൻ സൗദി അറേബ്യയും വൻ ഓഫറുകൾ നൽകുകയാണ്. രണ്ട് വർഷത്തെ കരാർ ഓഫർ ചെയുന്ന സൗദി അറേബ്യ ബെൻസമക്ക് ഇഷ്ടമുള്ള സിറ്റിയും ക്ലബ്ബും തിരഞ്ഞെടുക്കാമെന്നും ഓഫർ നൽകുന്നുണ്ട്. കൂടാതെ 2030- ഫിഫ വേൾഡ് കപ്പ് അംബാസിഡർ എന്ന പദവിയും സൂപ്പർ താരത്തിന് നൽകിയ ഓഫറുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
🚨 Saudi Arabia’s offer to Karim Benzema:
— Transfer News Live (@DeadlineDayLive) May 30, 2023
▪️ A salary of €100M/year
▪️ 100% of his image rights
▪️ The choice of ANY team in the league
▪️ The choice of his private residence
Benzema would also have an ambassador role for the World Cup bid for 2030. 🇸🇦
(Source: @elmundoes ) pic.twitter.com/3Fs0VIbEyv
അതേസമയം സ്പോർട്സ്കീഡയുടെ റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിക്കൊപ്പം റയൽ മാഡ്രിഡിന്റെ കരീം ബെൻസെമയെ കൂടി ടീമിലെത്തിക്കുവാൻ അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒരു സീസണിൽ 100 മില്യൺ ലഭിക്കുന്ന ഓഫർ ആണ് നിലവിൽ സൗദി ക്ലബ് ബെൻസെമക്ക് മുന്നിൽ നൽകിയത്. ഈ സീസണിൽ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി മാറുന്ന സാഹചര്യത്തിൽ സ്വന്തമാക്കാനാണ് സൗദി ക്ലബ്ബുകളുടെ പ്ലാൻ.
Karim Benzema has received a huge, big proposal from Saudi club — Real Madrid have been informed by Benzema’s camp that he’s seriously considering that and he will decide soon. 🚨⚪️🇸🇦 #Benzema
— Fabrizio Romano (@FabrizioRomano) May 30, 2023
Real have Karim’s new deal documents ready since last year but nothing signed yet. pic.twitter.com/Rri4JJ8YYS
എന്നാൽ കരീം ബെൻസെമക്ക് വേണ്ടി നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇതിഹാദ് കഠിന ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും, ബെൻസെമയുടെ സൈനിങ് സാധ്യതകൾ കൂടുതൽ വിരൽ ചൂണ്ടുന്നതും അൽ ഇതിഹാദിലക്കായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അൽ ഇതിഹാദിനേക്കാൾ മികച്ച ഓഫർ നൽകികൊണ്ട് അൽ ഹിലാൽ ബെൻസെമയെ സ്വന്തമാക്കുമോയെന്നും നോക്കികാണേണ്ടതുണ്ട്.