സീസൺ അവസാനത്തോടെ ലയണൽ മെസ്സി പിഎസ്ജി വിടുമെന്ന് സ്ഥിരീകരിച്ച് ക്രിസ്റ്റഫ് ഗാൽറ്റിയർ |Lionel Messi

സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകാൻ തയ്യാറെടുക്കവേ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇത്തവണയും ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞുനിൽക്കുന്നത്. പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന താരം ഇനി എങ്ങോട്ട് പോകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അതിനിടയിൽ ലയണൽ മെസ്സി ശനിയാഴ്ച ക്ലർമോണ്ടിനെതിരെ പാരീസ് സെന്റ് ജെർമെയ്‌നിനായി തന്റെ അവസാന മത്സരം കളിക്കുമെന്ന് കോച്ച് ക്രിസ്റ്റഫ് ഗാൽറ്റിയർ വ്യാഴാഴ്ച പറഞ്ഞു.“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള പദവി എനിക്കുണ്ടായിരുന്നു. പാർക് ഡെസ് പ്രിൻസസിലെ അദ്ദേഹത്തിന്റെ അവസാന മത്സരമാണിത്, അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ഗാൽറ്റിയർ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ സീസണിലെ എല്ലാ മത്സരങ്ങളിലും പിഎസ്ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുകളും നേടിയിട്ടുള്ള മെസ്സി, 2021 ൽ ബാഴ്‌സലോണയിൽ നിന്ന് രണ്ട് വർഷത്തെ കരാറിൽ ഫ്രഞ്ച് തലസ്ഥാനത്തേക്ക് മാറിയത്.“ഈ വർഷം മെസ്സി ടീമിന്റെ ഒരു പ്രധാന ഭാഗമാണ്, എപ്പോഴും ലഭ്യമാണ്. അഭിപ്രായങ്ങളോ വിമർശനങ്ങളോ ഒന്നും ന്യായമാണെന്ന് ഞാൻ കരുതുന്നില്ല, ”ഗാൽറ്റിയർ പറഞ്ഞു.”അദ്ദേഹം എപ്പോഴും ടീമിന് വേണ്ടി ഉണ്ടായിരുന്നു. സീസണിലുടനീളം അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഒരു വലിയ പദവിയാണ്” ഗാൽറ്റിയർ പറഞ്ഞു.

അടുത്ത സീസണിൽ സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാലിൽ ചേരാൻ തനിക്ക് ഔപചാരികമായ ഓഫർ ലഭിച്ചതായി അർജന്റീന ക്യാപ്റ്റനുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ മെസ്സി തന്റെ ബാല്യ കാല ക്ലബായ ബാഴ്‌സയിലേക്ക് തിരിച്ചു പോവാനാണ് ആഗ്രഹിക്കുന്നത്. പിഎസ്ജിയിലെ മെസ്സിയുടെ ഭാവി അടുത്തിടെ ഏറെ ഊഹാപോഹങ്ങൾക്ക് വിഷയമായിരുന്നു.

Rate this post