ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും കഴിവുകളുള്ള താരമാണ് അവൻ – വിത്യസ്ത അഭിപ്രായവുമായി ലുകാകു

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരം അരങ്ങേറാൻ ഒരുങ്ങവേ യൂറോപ്പിലെ രണ്ട് പ്രബല ശക്തികളായ ടീമുകൾ തമ്മിലാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ കിരീടം തേടിവരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനാണ്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം വരാനിരിക്കെ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം എർലിംഗ് ഹാലൻഡിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്റർ മിലാന്റെ സൂപ്പർ താരമായ റൊമേലു ലുകാകു. ക്രിസ്റ്റ്യാനോ റൊണാൾഡോയിലും ലിയോ മെസ്സിയിലും നമ്മൾ കണ്ട ചില കഴിവുകൾ ഒരുമിച്ച് ഹാലൻഡിൽ കാണാൻ കഴിയുമെന്നാണ് സൂപ്പർ താരം അഭിപ്രായപ്പെട്ടത്.

“ഫുട്ബോൾ ലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള അവസാന ചുവടുവെയ്പ്പും മുന്നോട്ട് വെക്കാൻ ഹാലൻഡ് തയ്യാറാണ്. അവന് എന്താണ് വേണ്ടതെന്ന് അവനറിയാം, അവൻ ചെയ്യുന്ന കാര്യങ്ങളിൽ അവൻ ശരിക്കും മിടുക്കനാണ്. ഹാലൻഡ് – മാഞ്ചസ്റ്റർ സിറ്റിയും മികച്ച കോമ്പിനേഷനാണ്. മറ്റൊരു സ്‌ട്രൈക്കർ മുന്നോട്ട് വരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം അത് ഞങ്ങൾക്കിടയിൽ വലിയ മത്സരമായിരിക്കും.”

“ചിലപ്പോൾ ഇത് നിങ്ങൾ അപൂർവ്വമായി കാണുന്ന ഒരു കാര്യമായിരികാം, ഞങ്ങൾക്ക് മെസ്സിയും റൊണാൾഡോയും ഉണ്ടായിരുന്നു, ഹാലാൻഡിന്റെ വിജയിക്കാനുള്ള ദാഹം അവരെ അനുസ്മരിപ്പിക്കുന്നതാണ്.” – ഇന്റർ മിലാൻ താരമായ റൊമേലു ലുകാകു ടിവി 2-നോട്‌ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ എർലിംഗ് ഹാലൻഡിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്.

ഇതിനകം തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം, എഫ്എ കപ്പ്‌ കിരീടം നേടിയ എർലിംഗ് ഹാലൻഡ് യൂറോപ്പിലെ ഗോൾഡൻ ബൂട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗോൾഡൻ ബൂട്ട് താരം ഉറപ്പിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലെ മികച്ച താരവും ഗോൾ സ്കോറരുമായ ഏർലിംഗ് ഹാലൻഡ് ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടി മികച്ച താരത്തിനുള്ള ഇത്തവണത്തെ ബാലൻ ഡി ഓർ കൂടി സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഫൈനലിനേ സമീപിക്കുന്നത്.

Rate this post