ലയണൽ മെസ്സി എംഎൽഎസിലേക്ക് !! അർജന്റീന സൂപ്പർ താരം ഇന്റർ മിയാമിയിലേക്ക്

സൂപ്പർ താരം ലയണൽ മെസ്സി എങ്ങോട്ട് എന്നുള്ളത് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. കരാർ അവസാനിച്ചതിനാൽ പാരിസ് സെന്റ് ജർമയിൻ ക്ലബ്ബിനോട് വിട പറഞ്ഞ ലിയോ മെസ്സി തന്റെ പുതിയ ക്ലബ്ബ് തേടുകയാണ്.മെസ്സിയുമായി ശക്തമായി ബന്ധമുള്ള മൂന്ന് ടീമുകളാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ , സൗദി പ്രൊ ലീഗ് ടീം `അൽ ഹിലാൽ , എംഎൽ എസ് ടീം ഇന്റർ മിയാമി എന്നിവർ.

തിങ്കളാഴ്ച ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഒരു ഇടപാട് നടക്കുമെന്ന് ബാഴ്‌സലോണയിൽ പ്രതീക്ഷ ഉയർന്നു, എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആ ശുഭാപ്തിവിശ്വാസം കുറഞ്ഞു.ബാഴ്സലോണ ട്രാൻസ്ഫർ നീക്കങ്ങളുടെ വേഗത കുറവും സമയം ഒരു വലിയ പ്രശ്നമായതിനാലും അമേരിക്കയിലെ മേജർ സോക്കർ ലീഗിലേക്ക് പോകാൻ ലിയോ മെസ്സി തീരുമാനം എടുത്തുവെന്നാണ് പ്രശസ്ത സ്പാനിഷ് മാധ്യമപ്രവർത്തകനായ ഗില്ലം ബലാഗ് പറയുന്നത്.

മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബുമായാണ് ലിയോ മെസ്സി വാക്കാലുള്ള കരാറിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നത്.കോർപ്പറേറ്റ് സ്പോൺസർമാരായ ആപ്പിളിന്റെയും അഡിഡാസിന്റെയും സഹായത്തോടെ, മെസ്സിയെ റിക്രൂട്ട് ചെയ്യാനുള്ള പോരാട്ടത്തിൽ ഇന്റർ മിയാമി വിജയിച്ചു എന്ന് വേണം പറയാൻ.അഡിഡാസ് മെസ്സിക്ക് ദീർഘ കാല കരാർ നൽകുമ്പോൾ Apple TV+-ൽ MLS സീസൺ പാസ് വരുമാനത്തിന്റെ ഒരു ഭാഗം കൊടുക്കും.ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥത കൂടിയുള്ള ഇന്റർ മിയാമി ക്ലബ്ബ് ലിയോ മെസ്സിക്ക് വേണ്ടി നേരത്തെ ഓഫർ ചെയ്തത് വർഷത്തിൽ 50മില്യൺ യൂറോയിൽ അധികമാണ്.

അടുത്ത കോപ്പ അമേരിക്ക, ഫിഫ വേൾഡ് കപ്പ്‌ എന്നിവ അമേരിക്കയിലാണ് നടക്കുന്നത്. മാത്രവുമല്ല ലിയോ മെസ്സിക്ക് മിയാമിയിൽ സ്വന്തമായി വീട് ഉൾപ്പടെ പ്രോപ്പർട്ടിസ് ഉണ്ട്, കൂടാതെ സൗത്തെൺ ഫ്ലോറിഡയിൽ ലാറ്റിൻ അമേരിക്കൻ കൾചർ നിലനിൽക്കുന്നുണ്ട് etc.. എന്നീ വസ്തുതകളും മെസ്സി ടു ഇന്റർ മിയാമി ട്രാൻസ്ഫറിനെ സ്വാധീനിച്ചിട്ടുണ്ട്.ഈ ആഴ്ച ആദ്യം, തന്റെ മകൻ ബാഴ്‌സലോണയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് മെസ്സിയുടെ പിതാവ് സമ്മതിച്ചു, എന്നാൽ അവരുടെ മോശം സാമ്പത്തിക സ്ഥിതി ഒടുവിൽ കരാർ അന്തിമമാക്കുന്നതിൽ നിന്ന് തടഞ്ഞു.

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ജൂലൈ 21 ന് മെക്സിക്കോയുടെ ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമിയിൽ അരങ്ങേറ്റം കുറിച്ചേക്കാം.ബാഴ്‌സയ്ക്കും അർജന്റീനയ്‌ക്കുമൊപ്പം മെസ്സിയുടെ മുൻ മാനേജരായിരുന്ന ടാറ്റ മാർട്ടിനോ, ഈ മാസത്തിന്റെ തുടക്കത്തിൽ ഹെഡ് കോച്ചായി പുറത്താക്കപ്പെട്ട ഫിൽ നെവിലിന്റെ പിൻഗാമിയായി എത്തിയേക്കാം.നിലവിൽ ഇടക്കാലാടിസ്ഥാനത്തിൽ ഹാവിയർ മൊറേൽസാണ് ടീമിന്റെ ചുമതല.

Rate this post