❝ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് ഉറുഗ്വേയിൽ നിന്നും ❞
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളെയും ഒഴിവാക്കിയിരുന്നു. വലിയ വിലകൊടുത്തു വാങ്ങിയിട്ടും നിരാശ ആയിരുന്നു ഫലം. അത്കൊണ്ട് തന്നെ ഈ സീസണിൽ പുതിയ വിദേശ താരങ്ങളെ എത്തിക്കുന്നതിന്റെ ആദ്യ പടിയായി ഏവരെയും ഞെട്ടിച്ചു കൊണ്ട് ആദ്യ വിദേശ സൈനിംഗ് പൂർത്തിയാക്കി.29 കാരനായ ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. അറ്റാ ക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്സിൽ 2 വർഷത്തെ കരാർ ഒപ്പുവെച്ചു. 29കാരനായ താരം അവസാന രണ്ടു സീസണുകളിലും മെൽബൺ സിറ്റിയിൽ ആയിരുന്നു കളിച്ചിരുന്നത്. ലൂണ ഉടൻ തന്നെ കേരളത്തിലേക്ക് എത്തും.
ഒരുകാലത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങളെ കരിയറിന്റെ അവസാന ഘട്ടത്തിൽ ഒപ്പം കൂട്ടുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ പതിവ്. എന്നാൽ ലൂണയുടെ സൈനിങ് ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി വിട്ട് ശേഷം ദിവസങ്ങൾക്കുള്ളിലാണ് ലൂണ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. അതും ഏ-ലീഗിൽ ക്ലബിനെ കിരീടത്തിലേക്ക് നയിച്ച ശേഷം.2019 മുതൽ ലൂണ മെൽബൺ സിറ്റിക്കായി കളിക്കുന്നു. ഇക്കഴിഞ്ഞ സീസണിലാണ് മെൽബൺ സിറ്റി ആദ്യമായി ഏ-ലീഗിൽ കിരീടമുയർത്തുന്നത്കിരീടത്തിലേക്കുള്ള സിറ്റിയുടെ കുതിപ്പിൽ വളരെ നിർണായകമായിരുന്നു ലൂണയുടെ പ്രകടനം. സീസണിലാകെ 24 മത്സരങ്ങളിൽ നിന്നായി 1700-ലേറെ മിനിറ്റ് ലൂണ കളിക്കളത്തിൽ ചിലവിട്ടു. മൂന്ന് ഗോളുകൾ നേടിയ ലൂണ, നാല് ഗോളുകൾക്ക് വഴിയൊരുക്കി.
*checks watch* It’s officially Thursday. Drop it. 💥 #SwagathamLuna 🇺🇾#YennumYellow pic.twitter.com/jrYLoS98XQ
— K e r a l a B l a s t e r s F C (@KeralaBlasters) July 21, 2021
തന്റെ ജന്മനാട്ടിലെ ക്ലബായ ഡിഫെൻസർ സ്പോർട്ടിംഗുമായി 2009 ലാണ് പൊഫെഷണൽ കരിയർ തുടങ്ങുന്നത് . സ്പാനിഷ് ക്ലബ് എസ്പാന്യോളിനൊപ്പവും സ്പാനിഷ് സെക്കന്റ് ഡിവിഷനിലെ കളിച്ചിട്ടുണ്ട്.മെക്സിക്കൻ ക്ലബായ വെരക്രൂസിലും വെനാഡോസിലും കളിച്ച ശേഷം എ-ലീഗ് ക്ലബ് മെൽബൺ സിറ്റിയിലെത്തി.2019 മുതൽ 2021 വരെ വരെയുള്ള ഓസ്ട്രേലിയൻ ജീവിതത്തിൽ 51 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടി. ഉറുഗ്വേയെ യുവതാരമായിരിക്കെ അണ്ടർ 20 അണ്ടർ 17 വിഭാഗങ്ങളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
2009 ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ടീമിന്റെ ഭാഗമായ അദ്ദേഹം രണ്ട് ഗോളുകൾ നേടി.2011 ഫിഫ അണ്ടർ 20 ലോകകപ്പിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച ലൂണ ടൂർണമെന്റിൽ ഉറുഗ്വേയ്ക്കായി ഗോൾ നേടുകയും ചെയ്തു.മികച്ച പ്രൊഫൈലുള്ള താരങ്ങൾ പരാജയപ്പെട്ട ക്ലബാണ് ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ ഗ്രൗണ്ടിൽ ലൂണയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നത് തന്നെയാണ് വളരെ പ്രധാനം. ഒപ്പം എത്ര വേഗം താരത്തിന് ഇന്ത്യൻ ഫുട്ബോളുമായും ഇവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങി ചേരുന്നതും നിർണായകമാണ്.