അർജന്റീന താരം കരാർ പുതുക്കി, പോർച്ചുഗീസ് സൂപ്പർ താരത്തിന് വേണ്ടി ബാഴ്സയും ആഴ്‌സനലും തമ്മിൽ വടംവലി

ഖത്തറിലെ ഫിഫ വേൾഡ് കപ്പ്‌ ഉയർത്തിയ അർജന്റീന ടീമിലെ വേൾഡ് കപ്പ്‌ ചാമ്പ്യന്റെ കരാർ നീട്ടിനൽകി പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക. പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന ബെൻഫികയുടെ ഡിഫെൻഡർ നികോലാസ് ഒറ്റമെൻഡിയാണ് നിലവിലെ ക്ലബ്ബിൽ തുടരാമെന്ന രീതിയിൽ പുതിയ കരാറിൽ ഒപ്പ് വെച്ചത്.

ഈ സമ്മറിൽ ഫീ ഏജന്റാകുന്ന അർജന്റീന സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാൻ വന്നിരുന്നു. എന്നാൽ രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടിനൽകിയ ബെൻഫിക 2025 വരെയുള്ള പുതിയ കരാർ താരത്തിന് നൽകുകയായിരുന്നു. ഫാബ്രിസിയോ റൊമാനോ നൽകുന്ന അപ്ഡേറ്റ് പ്രകാരം താരത്തിന്റെ കരാർ പുതുക്കൽ കഴിഞ്ഞിട്ടുണ്ട്.

യൂറോപ്യൻ ഫുട്ബോളിലെ മറ്റൊരു വലിയ ട്രാൻസ്ഫർ വാർത്തയിലേക്ക് വരികയാണെങ്കിൽ പോർച്ചുഗൽ ദേശീയ ടീമിന്റെ സൂപ്പർ താരമായ ജാവോ കാൻസലോക്ക് വേണ്ടി വമ്പൻ ക്ലബ്ബുകൾ രംഗത്ത് എത്തിതുടങ്ങിയിട്ടുണ്ട്. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോണടിസ്ഥാനത്തിൽ ജർമൻ ക്ലബ്ബായ ബയേൺ മ്യൂണികിലേക്ക് പോയ താരത്തിനെ 70മില്യൺ യൂറോ കൊടുത്ത് വാങ്ങാനുള്ള കരാറിലെ ഓപ്ഷൻ ബയേൺ ഉപയോഗിക്കാത്തതിനാൽ ലോൺ കാലാവധി കഴിയുന്ന പോർച്ചുഗീസ് താരം തിരികെ സിറ്റിയിലെത്തും.

ടീമിൽ നിലനിർത്താൻ താല്പര്യം കാണിക്കാത്ത മാഞ്ചസ്റ്റർ സിറ്റി ജാവോ കാൻസലോയെ വിൽക്കാനാണ് ഒരുങ്ങുന്നത്. വിങ് പൊസിഷനുകളിൽ മികച്ച പ്രകടനം നടത്തുന്ന പോർച്ചുഗീസ് താരത്തിനെ നല്ലൊരു ട്രാൻസ്ഫർ ഫീ ലഭിച്ചാൽ മാഞ്ചസ്റ്റർ സിറ്റി വിൽക്കും. 29-വയസുകാരനായ താരത്തിനെ വാങ്ങാൻ സന്നദ്ധത അറിയിച്ചുകൊണ്ട് വമ്പൻ ക്ലബ്ബുകൾ രംഗത്ത് വരുന്നുണ്ട്.

പ്രധാനമായും പ്രീമിയർ ലീഗിൽ നിന്നും റണ്ണർസ് അപ്പായ ആഴ്‌സനൽ ഫുട്ബോൾ ക്ലബ്ബ് തന്നെയാണ് സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കിയത്. ഈ സമ്മർ ട്രാൻസ്ഫറിൽ സ്വന്തമാക്കാനുള്ള താരങ്ങളുടെ ലിസ്റ്റിൽ ജാവോ കാൻസലോയുടെ പേര് ആഴ്‌സനൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആഴ്സനലിനെ കൂടാതെ ജനുവരി മുതൽ തന്നെ താരത്തിന് വേണ്ടി രംഗത്തുള്ള ബാഴ്സലോണക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും ലാലിഗയുടെ എഫ്എഫ്പി നിയമങ്ങൾ അനുസരിച്ചായിരിക്കും ജാവോ കാൻസലോ സൈനിങ് ബാഴ്സലോണ നടത്തുക.

Rate this post