ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഹീറോ ആവാനുള്ള സുവർണാവസരം തുലച്ചു കളഞ്ഞ ലുക്കാകു|Romelu Lukaku
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാന് സമനില നേടാനുമുള്ള മികച്ച അവസരം ലഭിച്ചിരുന്നു.89-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഗോൾ മുഖത്ത് പൊന്തിയ പന്ത് സ്ട്രൈക്കർ റൊമേലു ലുക്കാക്കു ഹെഡ്ഡ് ചെയ്തെങ്കിലും ഗോൾ കീപ്പർ എഡേഴ്സന്റെ നേരെയായിരുന്നു, ബ്രസീലിയൻ കീപ്പർ ഇടത് കാൽ കൊണ്ട് പന്തിനെ തടുത്തിട്ടു. മാഞ്ചസ്റ്റർ സിറ്റി 1-0 ലീഡ് നിലനിർത്തുകയും ആദ്യമായി ചാമ്പ്യൻസ് ലീഗിൽ മുത്തമിടുകയും ചെയ്തു.
ഇംഗ്ലീഷ് ലീഗും കപ്പ് കിരീടങ്ങളും ഇതിനകം സീൽ ചെയ്തുകൊണ്ട് ഒരു അപൂർവ ട്രെബിൾ പൂർത്തിയാക്കി.“അവസാനം ഞങ്ങൾ സ്കോർ ചെയ്യാതിരുന്നത് എങ്ങനെയെന്ന് ഞാൻ ഇപ്പോഴും ആശ്ചര്യപ്പെടുന്നു,ഞങ്ങൾ വ്യക്തമായി കൂടുതൽ അർഹിക്കുന്നു”ഇന്റർ കോച്ച് സിമോൺ ഇൻസാഗി പറഞ്ഞു.ബെൽജിയത്തിന്റെ എക്കാലത്തെയും റെക്കോർഡ് സ്കോററായ ലുക്കാക്കുവിന്റെ നിലവാരത്തിലുള്ള ഒരു സ്ട്രൈക്കർക്ക് ഗോൾ നേടാനാവുന്ന മികച്ച അവസരമാണ് ലഭിച്ചത്.സ്റ്റേഡിയത്തിന്റെ അറ്റത്ത് തടിച്ചുകൂടിയ 20,000 ഇന്റർ ആരാധകർക്ക് അദ്ദേഹം ഗോൾ നേടിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
മാൻ സിറ്റിയുടെ ഏറ്റവും മികച്ച ഡിഫൻഡറായ കെയ്ൽ വാക്കർ പരിക്കിന്റെ പിടിയിലകപ്പെട്ട് കളി തുടങ്ങിയില്ല. അതിന്റെ ഏറ്റവും മികച്ച മിഡ്ഫീൽഡറായ കെവിൻ ഡി ബ്രൂയ്ൻ ഹാംസ്ട്രിംഗ് പ്രശ്നം കാരണം ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പുറത്തായി. അത്കൊണ്ട് തന്നെ സ്റ്റാർ സ്ട്രൈക്കറായ എർലിംഗ് ഹാലാൻഡിനെ കളിയുടെ ഒഴുക്ക് തടസ്സപെട്ടു. എന്നാൽ ഈ ആനുകൂല്യമൊന്നും ഇന്റർ മിലാന് മുതലാക്കാൻ സാധിച്ചില്ല.ഹാഫ്ടൈമിന് മുമ്പ് ഇന്റർ ഒരിക്കലും സ്കോറിങ്ങിന് അടുത്തെത്തിയില്ല.മാൻ സിറ്റി മിഡ്ഫീൽഡർ റോഡ്രിയുടെ 68-ാം മിനിറ്റിലെ ഗോളിന് പിന്നാലെ ബാക്ക്-ടു-ബാക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ഇന്റർ മിലാൻ താരമായ റോബെർട്ടോ ഡിമാർക്കോയുടെ ഹെഡ്ഡർ പോസ്റ്റിലേക്ക് പോകവേയാണ് അബദ്ദത്തിൽ ലുകാകുവിന്റെ കാലിൽ തട്ടി തെറിച്ചത്, ഈയൊരു അവസരം നഷ്ടപ്പടുതിയതിന് പിന്നാലെ 88-മിനിറ്റിൽ ലഭിച്ച ഗോൾഡൻ ചാൻസും ലുകാകു നഷ്ടമാക്കി. ക്രോസ്സിലൂടെ ബോക്സിനുള്ളിലേക്ക് വന്ന പന്ത് പോസ്റ്റിനു അരികിൽ നിന്നും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കവേ ഹെഡ്ഡ് ചെയ്ത ലുകാകു ഗോളിയുടെ കാലിലേക്കാണ് പന്ത് എത്തിച്ചത്.ഹെഡ്ഡ് ചെയ്തത് പോസ്റ്റിന്റെ ഒരു സൈഡിലേക്കായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്റർ മിലാന് സമനില ഗോൾ ലഭിച്ചേനെ.
I mean🤷🏿 in what world does Lukaku miss this? 🚮🚮🚮 pic.twitter.com/aXII9lxYmG
— Nondaba (@AneleZo30102863) June 10, 2023
ഖത്തറിൽ അർജന്റീനയ്ക്കൊപ്പം ലോകകപ്പ് ജേതാവായി മാറിയ മാർട്ടിനെസിനും ഗോൾ അവസരം ലഭിച്ചെങ്കിലും സിറ്റി കീപ്പർ മറികടക്കാനായില്ല.ലുക്കാക്കുവിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ ചാമ്പ്യൻസ് ലീഗ് സീസണിന്റെ അവസാനവും അദ്ദേഹത്തിന്റെ ലോകകപ്പ് കാമ്പെയ്നിന്റെ അവസാനവും സമാനമാണ്.ക്രൊയേഷ്യയ്ക്കെതിരെ ഗ്രൂപ്പ്-സ്റ്റേജ് ഗെയിമിന്റെ അവസാന മിനിറ്റുകളിൽ ലുക്കാക്കു നഷ്ടപ്പെടുത്തിയ അവസരത്തിന് ബെൽജിയം വലിയ വിലകൊടുക്കേണ്ടി വന്നു.ഇത് ലുക്കാക്കുവിന്റെ സീസണായിരുന്നില്ല.
ഫൈനൽ വിസിലിന് മിനിറ്റുകൾക്ക് ശേഷം അദ്ദേഹം ഒറ്റയ്ക്ക് നിന്നു മാൻ സിറ്റി ഡിഫൻഡർ നഥാൻ അകെ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.ഇത് ഇന്ററിന്റെ രാത്രിയായിരുന്നില്ല, ഇറ്റലിക്കും സമയമായിട്ടില്ല.മൂന്ന് യൂറോപ്യൻ ഫൈനലുകൾ, 11 ദിവസത്തിനിടെ മൂന്ന് തോൽവികൾ. യൂറോപ്പ ലീഗിൽ റോമയ്ക്കും യൂറോപ്പ കോൺഫറൻസ് ലീഗിൽ ഫിയോറന്റീനയ്ക്കുമൊപ്പം ഇന്റർ ചേർന്നു.