2022/23 സീസണിലെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ മികച്ച താരമായത് ഹാലൻഡല്ല, മികച്ചതാരമായി തിരഞ്ഞെടുത്തത് റോഡ്രിയെ
ആവേശകരമായ 2022-2023 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ തോൽപ്പിച്ചുകൊണ്ട് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സ്പാനിഷ് താരമായ റോഡ്രി നേടുന്ന വിജയഗോളിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടവിജയം.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെത് ഉൾപ്പടെ ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി വഹിച്ചത്. ഫൈനൽ മത്സരത്തിൽ കിരീടം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് നേട്ടം ഒരുപാട് ആഘോഷിച്ചു, ഫൈനലിന് ശേഷം ടൂർണമെന്റിലെ അവാർഡുകൾ വന്നപ്പോഴും സിറ്റി താരങ്ങളുടെ ആഘോഷമാണ് ഉണ്ടായത്.
ഫൈനൽ മത്സരത്തിൽ ഉൾപ്പടെ ടൂർണമെന്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണക്കാരനായ ഇംഗ്ലീഷ് താരം റോഡ്രിയാണ് ചാമ്പ്യൻസ് ലീഗ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് നേടിയത്. ഫൈനലിലെ വിജയഗോൾ ഉൾപ്പടെ ടൂർണമെന്റിൽ റോഡ്രി രണ്ട് ഗോളുകൾ സ്കോർ ചെയ്തു.
👕✨ Introducing the 2022/23 UEFA Champions League Team of the Season, as selected by UEFA's Technical Observer panel.
— UEFA Champions League (@ChampionsLeague) June 11, 2023
Who would be your captain? ©️🤷♂️#UCL || #UCLfinal pic.twitter.com/tMrT2z3LPQ
യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിൽ 12 ഗോളുകൾ സ്കോർ ചെയ്ത ഏർലിങ് ഹാലൻഡ് ടോപ് സ്കോറർ അവാർഡ് നേടി. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ടീം ഓഫ് ദി സീസൺ നോക്കുമ്പോൾ അവിടെയും മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.
✨🇪🇸 @mancity’s final hero Rodri is the 2022/23 #UCL Player of the Season 🙌#UCLfinal
— UEFA Champions League (@ChampionsLeague) June 11, 2023
ടീം ഓഫ് ദി സീസണിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റൂബൻ ഡയസ്, കൈൽ വാൽകർ, കെവിൻ ഡി ബ്രുയ്നെ, ജോൺ സ്റ്റോൺസ്, ബെർണാഡോ സിൽവ, എർലിംഗ് ഹാലൻഡ്, റോഡ്രി എന്നീ ഏഴ് താരങ്ങളാണ് ഇടം നേടിയത്. ഇന്റർ മിലാൻ താരങ്ങളായ ഫെഡറിക്കോ ഡിമാർസോയും അലെസാൻഡ്രോ ബാസ്റ്റനിയും ടീം ഓഫ് ദി ഇലവനിൽ സ്ഥാനം നേടി. റയൽ മാഡ്രിഡിൽ നിന്നും വിനീഷ്യസ് ജൂനിയർ, തിബോ കോർടോയിസ് എന്നിവരും ഇടം നേടി.
🔵🇬🇪 @sscnapoli star Khvicha Kvaratskhelia is the 2022/23 #UCL Young Player of the Season! 👏#UCLfinal
— UEFA Champions League (@ChampionsLeague) June 11, 2023