നെയ്മറിനെയും മെഹറസിനെയും കൊണ്ടുവരണം, മൗറീഞ്ഞോയെ പരിശീലകനാക്കാനും സൗദി നീക്കങ്ങൾ
പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദിയിൽ നിന്നുമുള്ള അൽ നസ്ർ ക്ലബ്ബ് റാഞ്ചിയതിനു പിന്നാലെ ക്ലബ്ബിന്റെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എതിരാളിയായ ലിയോ മെസ്സിയെ തങ്ങളുടെ ടീമിലേക്ക് കൊണ്ടുവരാൻ വലിയ ശ്രമങ്ങളാണ് നടത്തിയത്.
ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിട്ട് പോലും ലിയോ മെസ്സി ഇന്റർ മിയാമിയിലേക്ക് പോയി. എന്നാൽ ലിയോ മെസ്സിയെ ലഭിച്ചില്ലെങ്കിലും വേറെ സൂപ്പർ താരങ്ങളെ കൊണ്ടുവരാൻ ശ്രമങ്ങൾ തുടരുകയാണ് അൽ ഹിലാൽ ക്ലബ്ബ്. പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ന്യൂകാസ്റ്റിൽ യുണൈറ്റഡ് എന്നിവർ നോട്ടമിട്ട ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിനു വേണ്ടിയും അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്.
2025 വരെ പിഎസ്ജിയുമായി കരാർ ശേഷിക്കുന്ന നെയ്മർ ജൂനിയറിനെ ട്രാൻസ്ഫർ തുക മുടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുന്ന അതേ സാലറി നെയ്മർ ജൂനിയറിന് ഓഫർ ചെയ്താണ് അൽ ഹിലാൽ കാത്തിരിക്കുന്നത്. എന്നാൽ നെയ്മർ ജൂനിയറിനെ കൂടാതെ നിരവധി യൂറോപ്പിൽ നിനുമുള്ള സൂപ്പർ താരങ്ങളെ നോട്ടമിട്ട അൽ ഹിലാൽ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹറസിന് വേണ്ടിയും നീക്കങ്ങൾ നടത്തുന്നുണ്ട്.
Saudi Arabian side Al-Hilal set their sights on Roma manager José Mourinho – a meeting is set to take place next week. (FM)https://t.co/KqFAhY9lBI
— Get French Football News (@GFFN) June 11, 2023
നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗീസ് തന്ത്രഞ്ജനായ എഎസ് റോമയുടെ സൂപ്പർ പരിശീലകൻ ജോസെ മൗറീഞ്ഞോക്ക് വേണ്ടിയും അൽ ഹിലാൽ രംഗത്തുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വരുന്ന ദിവസങ്ങളിൽ ജോസെ മൗറീഞ്ഞോയുമായി അൽ ഹിലാൽ ഓണറും പ്രതിനിധികളും ചർച്ചകൾ നടത്തും. നിലവിൽ 2024 വരെ ഇറ്റാലിയൻ ക്ലബ്ബുമായി മൗരീഞ്ഞോക്ക് കരാർ ഉണ്ടെങ്കിലും പണം വീശിയെറിഞ്ഞുകൊണ്ട് പവർ കാണിക്കാനാണ് അൽ ഹിലാൽ ഒരുങ്ങുന്നത്.