ഗോളുമായി സുനിൽ ഛേത്രി ,ഇന്റർകോണ്ടിനെന്റൽ കപ്പിലെ രണ്ടാം ജയവുമായി ഇന്ത്യ |India| Sunil Chhetri

ഇന്റർകോണ്ടിനെന്റൽ കപ്പിലെ രണ്ടാം മത്സരത്തിലും വിജയവുമായി ഇന്ത്യ. ഇന് നടന്ന മത്സരത്തിൽ വാനുവാട്ടുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത് .

ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 80 ആം മിനുട്ടിൽ മാത്രമാണ് ഗോൾ നേടാൻ സാധിച്ചത്. ഇടതു വിങ്ങിൽ നിന്നും സുബാഷിഷ് നൽകിയ പാസ് ക്യാപ്റ്റൻ പിഴവ് കൂടാതെ ഗോളാക്കി മാറ്റുകയായിരുന്നു.കലിംഗ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ മംഗോളിയയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയിരുന്നു.

മലയാളി താരം സഹൽ അബ്ദുൽ സമദ് ,ലാലിയൻസുവാല ചാങ്‌ടെ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ജൂൺ 15 നു നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ ലെബനനെ നേരിടും.മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്റർകോണ്ടിനെന്റൽ കപ്പ് നടക്കുന്നത്.ലെബനൻ (ഫിഫ റാങ്കിംഗ് 99), വാനുവാട്ടു (164), മംഗോളിയ (183) എന്നിവയാണ് നാല് ടീമുകളുടെ ടൂർണമെന്റിലെ മൂന്ന് സന്ദർശക ടീമുകൾ.

റൗണ്ട്-റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ മികച്ച രണ്ട് ടീമുകൾ ജൂൺ 18 ന് ഫൈനൽ കളിക്കും.ഇന്റർകോണ്ടിനെന്റൽ കപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ SAFF ചാമ്പ്യൻഷിപ്പിനൊപ്പം ദേശീയ ടീം രണ്ട് ബാക്ക്-ടു-ബാക്ക് ടൂർണമെന്റുകൾ കളിക്കും.

Rate this post