‘ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : പോർച്ചുഗൽ ജേഴ്സിയിൽ വലിയൊരു നാഴികക്കല്ല് പിന്നിടാൻ 38 കാരൻ |Cristiano Ronaldo

അന്തരാഷ്ട്ര ഫുട്ബോളിൽ വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിന് വേണ്ടി 200 ആം അന്താരാഷ്ട്ര മത്സരത്തിലേക്ക് കടക്കുകയാണ് 38 കാരൻ.

2003-ൽ തന്റെ സീനിയർ അരങ്ങേറ്റത്തിനു ശേഷം 198 മത്സരങ്ങളാണ് റൊണാൾഡോ പോർച്ചുഗീസ് ജേഴ്സിയിൽ കളിച്ചിട്ടുള്ളത്.റൊണാൾഡോ ഇതിനകം തന്നെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൽ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു.പോർച്ചുഗലിന്റെ യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ ശനിയാഴ്ച ബോസ്നിയ-ഹെർസഗോവിനയ്‌ക്കെതിരെയും അടുത്ത ചൊവ്വാഴ്ച ഐസ്‌ലാൻഡിനെതിരെയും റൊണാൾഡോ കളിക്കുകയാണെങ്കിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ സ്‌കോറിംഗ് റെക്കോർഡിനൊപ്പം 200 മത്സരങ്ങൾ എന്ന നാഴികക്കല്ലും റൊണാൾഡോക്ക് മറികടക്കാൻ സാധിക്കും.

മാർച്ചിൽ യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലിച്ചെൻസ്റ്റീനെതിരെ പോർച്ചുഗലിനായി റൊണാൾഡോ തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ, മുൻ റെക്കോർഡ് ഉടമയായ കുവൈറ്റിന്റെ ബാദർ അൽ-മുതവയെ മറികടന്ന് പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി.2007-08 ലും 2015-17 ലും രണ്ട് വ്യത്യസ്ത അവസരങ്ങളിൽ അവരുടെ ഫുട്ബോൾ അസോസിയേഷനിൽ സർക്കാർ ഇടപെടൽ കാരണം എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഫിഫ സസ്‌പെൻഡ് ചെയ്തില്ലായിരുന്നുവെങ്കിൽ അൽ-മുതവയുടെ ഗോൾ സ്കോറിങ് ഇതിലും കൂടുതൽ ആവുമായിരുന്നു.

ഇതിന് പിന്നാലെയാണിപ്പോള്‍ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ല് പിന്നിടുന്നത്. റൊണാള്‍ഡോയുടെ ഏറ്റവും വലിയ എതിരാളിയായ ലിയോണല്‍ മെസി 175 കളിയില്‍ 103 ഗോളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞതാരം പെപ്പെയാണ്, 133 മത്സരം. ലൂയിസ് ഫിഗോ (127), നാനി (112) എന്നിവര്‍ പിന്നില്‍. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസ്ര്‍ ക്ലബുകള്‍ക്കായി റൊണാള്‍ഡോ 837 ഗോളും നേടിയിട്ടുണ്ട്. 180 മത്സരങ്ങൾ കളിച്ച സ്പാനിഷ് താരം സെർജിയോ റാമോസ് ആണ് റൊണാൾഡോക്ക് പിന്നിലുള്ളത്.

Rate this post