ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യയും ലെബനനും നേർക്കു നേർ|India vs Lebanon

ഞായറാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് 2023 ഫൈനലിൽ ഇന്ത്യ ലെബനനെ നേരിടും.ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ഫുട്ബോൾ മത്സരം ആരംഭിക്കും.സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ലോക 101-ാം നമ്പർ ടീമായ ഇന്ത്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ ഒന്നാമതെത്തി.

മൂന്ന് കളികളിൽ രണ്ടെണ്ണം ജയിച്ചാണ് ഇന്നിതാ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇനിടയുടെ ലെബനനെത്തിയയുള്ള അവസാന ലീഗ്-സ്റ്റേജ് മത്സരം 0-0 ന് സമനിലയിലായി.ഇതോടെ സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ഏഴ് മത്സര വിജയ പരമ്പര അവസാനിച്ചു.ഫിഫ റാങ്കിംഗിൽ 99-ാം സ്ഥാനത്തുള്ള ലെബനൻ ലീഗ് ഘട്ടത്തിൽ ഒരു കളി മാത്രം ജയിക്കുകയും മറ്റ് രണ്ടെണ്ണം സമനിലയിൽ ചെയ്തു.അഞ്ച് പോയിന്റ് `നേടി നാല് ടീമുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

റൗണ്ട് റോബിൻ ലീഗ് ഘട്ടത്തിന് ശേഷമുള്ള ആദ്യ രണ്ട് ടീമുകൾ ഫൈനലിലെത്തി. വാനുവാട്ടു മൂന്നാമതും മംഗോളിയ നാലാമതും ഫിനിഷ് ചെയ്തു.ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ മൂന്നാം പതിപ്പാണിത്. നെഹ്‌റു കപ്പിന് പകരമായി 2018 ലാണ് ഇത് ആദ്യമായി കൊണ്ടുവന്നത്.2018 ലെ ഉദ്ഘാടന ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയയെ കീഴടക്കി ഇന്ത്യ കിരീടം നേടി.താജിക്കിസ്ഥാനെ തോൽപ്പിച്ച് ഉത്തര കൊറിയ 2019 ൽ കിരീടം ചൂടി.2019 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്ത്യയും ലെബനനും ഏഴു തവണ പരസ്പരം കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ മൂന്നു മത്സരങ്ങൾ സമനിലയിലായി, ഒരു മത്സരത്തിൽ തോൽവി വഴങ്ങി.ഇന്റർകോണ്ടിനെന്റൽ കപ്പ് 2023 ഫൈനലിന്റെ തത്സമയ സ്ട്രീമിംഗ് Disney+ Hotstar, Jio TV എന്നിവയിൽ ആയിരിക്കും.ഇന്ത്യയിലെ സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 HD ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.