ക്രോയേഷ്യക്ക് ആദ്യ കിരീടം നേടിക്കൊടുക്കാൻ ലൂക്ക മോഡ്രിച്ചിന് സാധിക്കുമോ ? |Luka Modric

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഇന്ന് ക്രോയേഷ്യ സ്പെയിനിനെ നേരിടുമ്പോൾ എല്ലാ കണ്ണുകളും 37 കാരനായ വെറ്ററൻ മിഡ്ഫീൽഡ് മാസ്റ്റർ ലൂക്ക മോഡ്രിച്ചിലാണ്. ഇന്ന് കലാശ പോരിനിന്നിറങ്ങുമ്പോൾ തങ്ങളുടെ ആദ്യ പ്രധാന ട്രോഫി നേടാൻ കഴിയും എന്ന വിശ്വാസത്തിലാണ് ക്രോയേഷ്യയും മോഡ്രിച്ചും.

37 കാരനായ വെറ്ററൻ മിഡ്‌ഫീൽഡറുടെ റയൽ മാഡ്രിഡുമായുള്ള കരാർ ഈ മാസം അവസാനിക്കും. അത്പോലെ തന്നെ ദേശീയ ടീമിലെയും വിരമിക്കലിനെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാലല്ലേ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതിന് മുൻപ് നാല് ദശലക്ഷം ജനസംഖ്യ മാത്രമുള്ള തന്റെ രാജ്യത്തെ റോട്ടർഡാമിൽ ഡി കുയിപ്പിൽ കിരീടത്തിലേക്ക് നയിക്കാനാണ് ക്രൊയേഷ്യൻ ക്യാപ്റ്റൻ മോഡ്രിച്ച് ലക്ഷ്യമിടുന്നത്.

1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതു മുതൽ കഴിഞ്ഞ 25 വർഷമായി ബാൾക്കൻ രാഷ്ട്രം ലോക വേദിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തി.2018 ലോകകപ്പ് ഫൈനലിലെത്തിയ അവർ ഫ്രാൻസിനോട് പരാജയപെട്ടു. ഖത്തറിൽ ബ്രസീലിനെ കീഴടക്കി സെമിയിലെത്തിയെങ്കിലും അർജന്റീനക്ക് മുന്നിൽ കീഴടങ്ങി. എന്നാലും മൂന്നാം സ്ഥാനക്കാരായാണ് അവർ വേൾഡ് കപ്പ് അവസാനിപ്പിച്ചത്.2006ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മോഡ്രിച്ച് വ്യാഴാഴ്ച നെതർലൻഡിനെതിരെ 165-ാം അന്താരാഷ്ട്ര ക്യാപ്പ് നേടി.നെതർലൻഡിനെതിരെയുള്ള 4 -2 വിജയത്തിൽ മോഡ്രിച് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ന് ഫൈനലിനിറങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കായി ചാമ്പ്യൻസ് ലീഗിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത റോഡ്രിയായിരിക്കും 37 കാരന് എതിരാളിയായി വരിക.സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോയാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ പ്രധാന ആയുധം.ഒരു ദശാബ്ദത്തിലേറെ നീണ്ട ട്രോഫി വരൾച്ച അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്‌പെയിൻ.അ വരുടെ അവസാന വിജയം യൂറോ 2012 ൽ വരുന്നു.ഫ്രാൻസിനെതിരായ 2021 നേഷൻസ് ലീഗ് ഫൈനലിൽ അവർ തോറ്റു, ഏതാനും മാസങ്ങൾക്ക് ശേഷം അവർ ക്രൊയേഷ്യയെ 5-3 എന്ന ത്രില്ലിംഗ് പോരാട്ടത്തിൽ വിജയത്തിൽ പരാജയപ്പെടുത്തി യൂറോ 2020 സെമി ഫൈനലിലെത്തി.

കടലാസിൽ സമ്പന്നമായ ചരിത്രം ഉണ്ടായിരുന്നിട്ടും സ്‌പെയിനിന്റെ സമീപകാല പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇന്ന് ഫൈനലിൽ ഇറങ്ങുമ്പോൾ സ്‌പെയിൻ ക്രൊയേഷ്യയെയോ മോഡ്രിച്ചിനെയോ വിലകുറച്ച് കാണില്ല.നേഷൻസ് ലീഗിന് ശേഷം മോഡ്രിച്ച് അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് വിരമിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്, എന്നാൽ ടൂർണമെന്റിന് ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്ന് താരം പറഞ്ഞു.”ഞാൻ എപ്പോഴും ദേശീയ ടീമിനായി കളിക്കുന്നത് ആസ്വദിക്കുന്നു, അത് എന്റെ അവസാന മത്സരമോ അവസാന ചാംപ്യൻഷിപ്പോ ആയതുകൊണ്ടല്ല,” മോഡ്രിച്ച് പറഞ്ഞു.“ഓരോ മത്സരവും ഓരോ പരിശീലന സെഷനും സന്തോഷകരമാണ്. എനിക്ക് സഹായിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നിടത്തോളം, ഞാൻ ഇവിടെ ഉണ്ടാകാതിരിക്കാൻ ഒരു കാരണവുമില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

സെമിഫൈനലിൽ നെതർലാൻഡിനെതിരെ 119 മിനിറ്റ് കളിച്ച് ഉയർന്ന തലത്തിൽ മത്സരിക്കാൻ തനിക്ക് ഇപ്പോഴും കഴുയുമെന്നു മോഡ്രിച്ച് തെളിയിച്ചു.മൂന്നാം സ്‌ഥാനത്തിനായുള്ള പ്ലേ ഓഫ്‌ മത്സരത്തിൽ ഇറ്റലി ആതിഥേയരായ നെതർലൻഡ്‌സിനെ നേരിടും.

Rate this post