മെസ്സിയെയും അർജന്റീനയും ഇന്ത്യയിൽ കളിപ്പിക്കാൻ അവസരം കിട്ടിയിട്ടും വേണ്ടെന്നുവച്ചു, അതിന് കാരണം ഇതാണ്..
ഖത്തർ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ ഏഷ്യൻ പര്യടനം ഇന്തോനേഷ്യക്കെതിരെയുള്ള ജയത്തോടെ അവസാനിച്ചിരിക്കുകയാണ്. അസിയിൽ രണ്ടു മത്സരങ്ങളാണ് അര്‍ജന്റീന കളിച്ചത്. ചൈനയിൽ നടന്ന ആദ്യ മത്സരത്തിൽ അര്‍ജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരങ്ങൾ എല്ലാം കാണ്ടപ്പോൾ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഉയർന്ന ചോദ്യമാണ് എന്നാണ് അര്‍ജന്റീനയും ലയണൽ മെസ്സിയും ഇന്ത്യയിൽ കളിക്കാൻ എത്തുക എന്നുള്ളത്.
എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപോർട്ടുകൾ പ്രകാരം അർജന്റീന ടീം ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സെക്രട്ടറി ഷാജി പ്രഭാകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏഷ്യയിൽ സൗഹൃദമത്സരങ്ങൾ കളിക്കുന്നതിനിടെ ഭാഗമായി അവർ വേദിയായി തിരഞ്ഞ രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നുവെന്നും എന്നാൽ സാമ്പത്തികപരിമിതി കാരണം ഇന്ത്യ അതിൽ നിന്നും പിൻവലിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.“അർജന്റീന എഫ്എ ഒരു സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചു, പക്ഷേ ഇത്രയും വലിയ തുക ക്രമീകരിക്കാൻ കഴിഞ്ഞില്ല,” എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ തിങ്കളാഴ്ച TOI യോട് പറഞ്ഞു.
“അത്തരമൊരു മത്സരം ഇവിടെ നടക്കണമെങ്കിൽ, ഞങ്ങൾക്ക് ശക്തമായ ഒരു സ്പോൺസറുടെ പിന്തുണ ആവശ്യമാണ്.അർജന്റീന ചോദിക്കുന്ന പണം വളരെ വലുതാണ്,ഇവിടെ ഫുട്ബോളിന്റെ സാമ്പത്തികസാഹചര്യം പരിമിതമായതിനാൽ അതിനു കഴിയില്ലായിരുന്നു” അദ്ദേഹം പറഞ്ഞു.എഐഎഫ്എഫുമായുള്ള ചർച്ചയിൽ അർജന്റീന എഫ്എയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ബന്ധങ്ങളുടെ തലവൻ പാബ്ലോ ജോക്വിൻ ഡയസ് പങ്കെടുത്തു.ലോകകപ്പ് നേടിയതിന് ശേഷം 4-5 മില്യൺ ഡോളർ (ഏകദേശം 32-40 കോടി രൂപ) പ്രതിഫലം നൽകുന്ന ഏറ്റവും ഡിമാൻഡുള്ള ഫുട്ബോൾ ടീമായി അർജന്റീന മാറി.
“Argentina reached out to us for a friendly, but it was not possible to arrange such huge sum. For such a match, we need backing of a strong partner. The kind of money that Argentina command is huge.”
— Marcus Mergulhao (@MarcusMergulhao) June 19, 2023
— Shaji Prabhakaran, AIFF secretary generalhttps://t.co/4jyAqtafwC
ദക്ഷിണേഷ്യയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനായിരുന്നു അർജന്റീനയുടെ പ്രാരംഭ പദ്ധതി,ഒന്ന് ഇന്ത്യയിലും മറ്റൊന്ന് ബംഗ്ലാദേശിലും.എന്നാൽ ഒരു രാജ്യത്തിനും ആവശ്യമായ ഫണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല.ഇത് ജൂൺ 15 ന് ബീജിംഗിൽ ഓസ്ട്രേലിയയുമായി കളിക്കാൻ ലോക ചാമ്പ്യന്മാരെ പ്രേരിപ്പിച്ചു. ജൂൺ 19ന് ജക്കാർത്തയിൽ ഇന്തോനേഷ്യക്കെതിരെയും.