‘ജർമനിക്ക് എന്ത്പറ്റി ?’ : കഴിഞ്ഞ 15 മത്സരങ്ങളിൽ നിന്നും ജയിച്ചത് മൂന്നു മത്സരങ്ങൾ മാത്രം |Germany
2024 ലെ യൂറോ കപ്പിന്റെ ആതിഥേയരായ ജർമ്മൻ ദേശീയ ടീമിന് എല്ലാം മോശമായാണ് നടന്നു കൊണ്ടിരിക്കുന്നത്.ഗെൽസെൻകിർച്ചനിൽ നടന്ന ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അവർ കൊളംബിയയോട് 2-0 ന് തോറ്റു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ജർമനിക്ക് ജയിക്കാൻ സാധിച്ചിട്ടില്ല.
കൊളംബിയയോട് തോൽക്കുന്നതിന് മുമ്പ് അവർ പോളണ്ടിനോട് 1-0 ന് തോൽക്കുകയും ഉക്രെയനോട് സമനിലയിൽ പിരിയുകയും ബെൽജിയത്തോട് 3-2 ന് തോൽക്കുകയും ചെയ്തു.മാർച്ചിൽ പെറുവിനെതിരായ സൗഹൃദ മത്സരത്തിൽ 2-0 നാണ് ജർമ്മനി അവസാനമായി വിജയിച്ചത്. നാല് തവണ ലോകകപ്പ് നേടിയവർക്ക് അവസാന പത്ത് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ ജയിക്കാനായത്.ഖത്തറിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായ ജർമനിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇപ്പോൾ കാണാനാവുന്നത്.
54-ാം മിനിറ്റിൽ ലിവർപൂളിന്റെ ലൂയിസ് ദിയാസിന്റെ ഹെഡറും യുവന്റസിന്റെ യുവാൻ ക്വഡ്രാഡോയുടെ പെനാൽറ്റിയും ജർമ്മനിക്ക് മേൽ കൊളംബിയക്ക് ജയം സമ്മാനിച്ചു. മത്സരത്തിൽ ഒരു ഷോട്ട് മാത്രമേ ആതിഥേയർക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞുള്ളൂ. അടുത്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമനിയിൽ നിന്നും ആരാധകർ ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധത്തിലെ പാളിച്ചകളാണ് ജർമനിയുടെ തോൽവികൾക്ക് ഒരു കാരണം.എമ്രെ കാൻ (ബൊറൂസിയ ഡോർട്ട്മുണ്ട്), മാലിക് തിയാവ് (എസി മിലാൻ), അന്റോണിയോ റൂഡിഗർ (റയൽ മാഡ്രിഡ്) എന്നിവരുടെ പ്രതിരോധം കെട്ടുറപ്പില്ലാത്തതാണ്.
Luis Diaz just hit the griddy on Germany 😭
— Parceros United (@ParcerosUnited) June 20, 2023
What a golazo from Colombia! 🔥
pic.twitter.com/PF5arOE3SB
കൊളംബിയക്കെതിരെ പല തവണ അവരുടെ ബാക്ക് ലൈൻ ആടിയുലഞ്ഞു.മിഡ്ഫീൽഡ് പിവറ്റായ İlkay Gündoğan (മാഞ്ചസ്റ്റർ സിറ്റി), ലിയോൺ ഗൊറെറ്റ്സ്ക (ബയേൺ മ്യൂണിക്ക്) എന്നിവർക്ക് ഗെയിമിൽ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു.കൊളംബിയയുടെ പ്രതിരോധത്തിലൂടെ കടന്നുകയറാനുള്ള മൂർച്ചയൊന്നും മിഡ്ഫീൽഡിന് ഉണ്ടായില്ല.ജമാൽ മുസിയാലക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാൻ സാധിച്ചത്.വിംഗ് ബാക്കുകൾക്ക് ഒരിക്കലും അവരുടെ വൈഡ് ഡിഫൻഡർമാരെ മറികടക്കാൻ സാധിച്ചില്ല.കൂടാതെ അവർ ഹാഫ്-സ്പെയ്സുകളിൽ കളിക്കാരെ ലിങ്ക് അപ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോശം പൊസിഷനിംഗ് കാരണം അവർക്ക് പന്ത് തിരികെ ലഭിച്ചില്ല.
Germany are winless in their last 4 matches 😮
— ESPN FC (@ESPNFC) June 20, 2023
❌ 2-3 vs. Belgium
🤝 3-3 vs. Ukraine
❌ 0-1 vs. Poland
❌ 0-2 vs. Colombia pic.twitter.com/KWnYpg7eFW
വിംഗ് ബാക്കുകൾക്ക് ക്രോസ്സുകൾ നല്കാൻ ഇടംലഭിച്ചതുമില്ല. ജർമനിയുടെ ഏറ്റവും വലിയ പ്രശ്നം ആക്രമണത്തിൽ ആയിരുന്നു.ബയേൺ ടീമംഗങ്ങളായ ജമാൽ മുസിയാലയും ലെറോയ് സാനെയും കളിക്കളത്തിൽ പരസ്പരം കണ്ടെത്തുമ്പോൾ മാത്രമാണ് ജർമ്മനി കളിയുടെ ആദ്യ മണിക്കൂറിൽ അപകടകരമായി തോന്നിയത്.അക്ഷരാർത്ഥത്തിൽ ഒരു പദ്ധതിയും ജീർണയ്ക്ക് ഇല്ലായിരുന്നു. മികച്ച കളിക്കാരെ ലഭിച്ചിട്ടും ഹാൻസി ഫ്ലിക്കിന് ടീമിനെ ഒരു യൂണിറ്റായി കൊണ്ട് പോകാൻ സാധിക്കുന്നില്ല. ശരാശരി എതിരാളികൾക്കെതിരെ പോലും മികച്ചൊരു പദ്ധതി തയ്യാറാക്കാൻ പരിശീലകന് സാധിക്കുന്നില്ല.
Only 3 wins in the last 15 games for Germany 😬 pic.twitter.com/Alw4oVAlrx
— 433 (@433) June 20, 2023
“ഞങ്ങൾ ഉദ്ദേശിച്ചത് പ്രയോഗിക്കാൻ കഴിയാത്തതിൽ ഞാൻ വളരെ നിരാശനാണ്,ഞങ്ങൾ ശ്രമിക്കാൻ ആഗ്രഹിച്ച കാര്യങ്ങളുണ്ട്, പക്ഷേ അവ തിരിച്ചടിച്ചു” ജർമ്മനി കോച്ച് ഹൻസി ഫ്ലിക്ക് പറഞ്ഞു.2021-ൽ ചുമതലയേറ്റ ഫ്ലിക്ക് ജർമൻ പരിശീലകൻ എന്ന നിലയിൽ ഉയർന്ന സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്.ലോകകപ്പ് നേരത്തെ പുറത്തായത് മുതൽ ടീം സമ്മർദ്ദത്തിലാണെന്നും ആത്മവിശ്വാസമില്ലെന്നും പരിശീലകൻ പറഞ്ഞു.