‘ചെൽസി to സൗദി’ : ഒറ്റ ദിവസം കൊണ്ട് നാല് ചെൽസി താരങ്ങളെ സ്വന്തമാക്കി സൗദി ക്ലബ്ബുകൾ
സൗദി പ്രോ ലീഗ് ലോക ഫുട്ബോളിൽ പുതിയ വിപ്ലവം സൃഷ്ടിക്കാനായുള്ള ഒരുക്കത്തിലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ അവരുടെ ആദ്യത്തെ വലിയ സൈനിങ്. റൊണാൾഡോയുടെ അൽ നാസറിലേക്കുള്ള വരവ് പല വലിയ താരങ്ങൾക്കും പ്രചോദനമായി. 38 കാരന്റെ ചുവടു പിടിച്ച് ബാലൺ ഡി ഓർ ഹോൾഡർ കരീം ബെൻസെമ റയൽ മാഡ്രിഡ് വിട്ട് അൽ ഇത്തിഹാദിലേക്ക് മാറുകയും ചെയ്തു.
പോർച്ചുഗൽ ഇന്റർനാഷണൽ റൂബൻ നെവെസ് ബാഴ്‌സലോണയിലേക്ക് മാറുന്നതിനുപകരം അൽ ഹിലാലിനൊപ്പം ചേരാൻ ഒരുങ്ങുകയാണ്. അതിനു പിന്നാലെ നാല് ചെൽസി താരങ്ങൾ സൗദി ക്ലബ്ബുകളിലേക്ക് സൈൻ ചെയ്യാൻ തയ്യാറെടുക്കുകയാണ്.എൻ ഗോലോ കാന്റെ, എഡ്വാർഡ് മെൻഡി, കലിഡൗ കൗലിബാലി, ഹക്കിം സിയെച്ച് എന്നിവർ സൗദി പ്രൊ ലീഗിലേക്കുള്ള വഴിയിലാണ്.
Understand Al Nassr have reached full verbal agreement with Hakim Ziyech to join the club. Personal terms agreed. 🚨🟡🔵🇸🇦
— Fabrizio Romano (@FabrizioRomano) June 21, 2023
Ziyech will sign until June 2026, if all goes to plan.
Agreement reached also with Chelsea, waiting to prepare, check then sign contracts.
Here we go! 🇲🇦 pic.twitter.com/wywVV8cocB
ലോകകപ്പ് ജേതാവായ മിഡ്‌ഫീൽഡർ എൻഗോലോ കാന്റെ ചെൽസി വിട്ട് അൽ ഇത്തിഹാദിൽ ബെൻസിമയ്‌ക്കൊപ്പം ചേർന്നിരിക്കുകയാണ്. ചെൽസിയുടെ മൊറോക്കൻ താരമായ ഹക്കിം സിയച്ചിനെ സ്വന്തമാക്കാൻ അൽ നസ്ർ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്. മുപ്പതുകാരനായ താരവുമായി മൂന്നു വർഷത്തെ കരാറിലാണ് അൽ നസ്ർ എത്തിയതെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ സ്ഥിരീകരിക്കുന്നു. ഏതാണ്ട് പത്തു മില്യൺ യൂറോയോളമാണ് താരത്തിനായി അൽ നസ്ർ മുടക്കിയത്. കഴിഞ്ഞ സീസണിൽ ഇരുപത്തിനാലു മത്സരങ്ങളിൽ മാത്രമാണ് മൊറോക്കൻ കളിക്കാനിറങ്ങിയത്. അതിൽ ഭൂരിഭാഗം മത്സരങ്ങളിലും താരം സബ്സ്റ്റിറ്റിയൂട്ടും ആയിരുന്നു.
Understand Al Hilal are now closing in on Kalidou Koulibaly deal, here we go! 🚨🔵🇸🇦 #CFC #AlHilal
— Fabrizio Romano (@FabrizioRomano) June 21, 2023
Verbal agreement reached with Chelsea.
Personal terms also agreed on a three year contract — he’ll join Rúben Neves.
Contracts now being checked… and then signed.
Here we go 🇸🇳 pic.twitter.com/2616cqGMlU
കഴിഞ്ഞ സീസണിലെ ഭൂരിഭാഗവും പരിക്കുമൂലം നഷ്‌ടമായ 32 കാരനായ കാന്റെ ഏഴ് വർഷത്തെ സേവനത്തിന് ശേഷമാണ് ചെൽസിയോട് വിട പറഞ്ഞത്. ഫ്രഞ്ചുകാരൻ സൗദി അറേബ്യയിൽ നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു.ഓരോ സീസണിലും 25 മില്യൺ യൂറോ (27.27 മില്യൺ ഡോളർ) നേടും. ഡിഫൻഡർ കലിഡൗ കൗലിബാലിയെ അൽ ഹിലാണ് സ്വന്തമാക്കിയിരിക്കുകയാണ് . ഇന്റർ മിലാന് സെനഗലീസ് ഇന്റർനാഷണലിൽ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ഒരു ലോൺ ഡീൽ മാത്രമേ അവർക്ക് പരിഗണിക്കുന്നുണ്ടായിരുന്നുള്ളു.31 കാരനായി അൽ-ഹിലാലിൽ വലിയ ഓഫർ മുന്നോട്ട് വെക്കുകയും അത് അംഗീകരിക്കുകയും ചെയ്തു.
Understand Chelsea have reached full verbal agreement with Saudi’s Al Ahli to sell Edouard Mendy. 🚨⚪️🟢🇸🇦 #CFC
— Fabrizio Romano (@FabrizioRomano) June 21, 2023
Mendy agreed personal terms with Al Ahli on three year deal, as revealed last week.
Contracts to be checked, then signed if all goes to plan.
Here we go 🇸🇳 pic.twitter.com/8OsjHSTJRz
സൗദി ക്ലബ് ചെൽസിയുമായി വാക്കാലുള്ള കരാറിലെത്തി.മൂന്ന് വർഷത്തെ കരാറിൽ ആവും താരമെത്തുക.ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ സ്വന്തമാക്കുന്നത് അൽ അഹ്ലിയാണ്.ലോകകപ്പിന് ശേഷം ഒരിക്കൽ മാത്രം ചെൽസിക്കായി കളിച്ച 31-കാരന് കഴിഞ്ഞ സീസൺ അത്ര മികച്ചതെയിരുന്നില്ല. മൂന്നു വർഷത്തെ കരാറിലാവും താരം അൽ അഹ്‌ലിയിൽ എത്തുക.
N'Golo Kante has officially joined Saudi Arabia champions Al Ittihad on a three-year deal 🇸🇦✍️
— Sky Sports Premier League (@SkySportsPL) June 21, 2023
🎥 @ittihad_enpic.twitter.com/VGCoYrO1Sa