എസി മിലാനിൽ നിന്നും ‘ജൂനിയർ പിർലോയെ’ സ്വന്തമാക്കാൻ ന്യൂ കാസിൽ യുണൈറ്റഡ്|Sandro Tonali 

ഇറ്റാലിയൻ ഇന്റർനാഷണൽ സാൻഡ്രോ ടോണാലിയെ എ സി മിലാനിൽ നിന്നും സ്വന്തമാക്കാൻ ന്യൂ കാസിൽ യുണൈറ്റഡ്. എസി മിലാനുമായി 70 മില്യൺ യൂറോയുടെ കരാറിൽ ന്യൂ കാസിൽ ഏർപ്പെടും . മധ്യനിരയെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യവുമായി ജൂനിയർ പിർലോ എന്നറിയപ്പെടുന്ന് ടോണാലിയെ മാനേജർ എഡ്ഡി ഹോവ് ടീമിലെത്തിച്ചിരിക്കുന്നത്.

2022-ൽ മിലാനെ 11 വർഷത്തിനിടെ അവരുടെ ആദ്യ സ്‌കുഡെറ്റോ വിജയിപ്പിക്കാൻ സഹായിച്ചു.സ്റ്റെഫാനോ പിയോളിയുടെ കീഴിൽ ഒന്നിലധികം മിഡ്ഫീൽഡ് റോളുകകളിൽ താരം കളിക്കുകയും ചെയ്തു.2020-ൽ മിലാനിൽ ചേരുന്നതിന് മുമ്പ് 23-കാരൻ ബ്രെസിയയിൽ തന്റെ കരിയർ ആരംഭിച്ചു.2017 മുതൽ ബ്രെഷ്യയിൽ കളിക്കുന്ന ടോണാലി 89 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട് .ലീഗിൽ മിലാൻ നാലാം സ്ഥാനത്തെത്തിയ കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി 48 മത്സരങ്ങൾ കളിക്കുകയും ചെയ്തു.ഇറ്റാലിയൻ മിഡ്‌ഫീൽഡറെ സ്വന്തമാക്കാൻ ചെൽസിക്കും താൽപ്പര്യം ഉണ്ടെന്നാണ് സൂചനകൾ.

ചെൽസി ക്യാമ്പ് ഇതിനായി എ സി മിലാനുമായി ബന്ധപ്പെട്ടതായി വാർത്തയുണ്ട്. അത് കൊണ്ട് തന്നെ ടൊണാലിയുടെ ഡീൽ എത്രയും വേഗം പൂർത്തിയാക്കാനാണ് ന്യൂ കാസിലിന്റെ ശ്രമം.രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ തയ്യാറെടുക്കുന്ന ന്യൂകാസിലിന്റെ മിഡ്‌ഫീൽഡ് കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ് കോച്ച് എഡി ഹോവ്.ഇറ്റലിയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ടോണാലി ഇറ്റലിക്കായി 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഇറ്റാലിയൻ ഇന്റർനാഷണൽ ആയ ടോണാലി കുറച്ചുകാലമായി ന്യൂകാസിലിന്റെ റഡാറിൽ ഉണ്ടായിരുന്നു.തന്റെ സാങ്കേതിക കഴിവ്, കാഴ്ച്ചപ്പാട്, പാസിംഗ് എന്നിവയ്ക്ക് പേരുകേട്ട ടോണാലിയെ ഇറ്റാലിയൻ മിഡ്ഫീൽഡ് മാസ്‌ട്രോ ആൻഡ്രിയ പിർലോയുമായി പലരും താരതമ്യപ്പെടുത്തുന്നത്. ഇന്റർ മിലൻറെ ഇറ്റലിന മിഡ്ഫീൽഡറായ നിക്കോളോ ബരെല്ലയെയും ന്യൂ കാസിൽ നോട്ടമിടുന്നത്.

Rate this post