‘അർജന്റീന ദേശീയ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ’ : മെസ്സി നിർദേശിച്ച താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ
അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപെട്ടതിന് ശേഷം ആ സ്ഥാനത്തേക്ക് പകരമൊരു മറ്റൊരു അര്ജന്റീന താരത്തെ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.
അര്ജന്റീന ദേശീയ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ റൊസാരിയോയിൽ ജനിച്ച ഒരു മിഡ്ഫീൽഡറാണെന്ന് മെസ്സി കുറച്ചു വർഷങ്ങൾക്ക് മുൻപ് സാവിയോട് പറഞ്ഞിരുന്നു. ആ സംഭാഷണം സാവി മറന്നിട്ടില്ല എന്നതിനെ തെളിവാണ് പുതിയനീക്കം. അദ്ദേഹത്തിന്റെ പേരായിരുന്നു ജിയോവാനി ലോ സെൽസോ. ടോട്ടൻഹാം മിഡ്ഫീൽഡർ ജിയോവാനോ ലോ സെൽസോയെയാണ് ബാഴ്സലോണ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.ആ ദിവസം മുതൽ സാവി മിഡ്ഫീൽഡറെ പിന്തുടരുന്നുണ്ട്.
ലോ സെൽസോ ബാഴ്‌സലോണയിൽ ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കുമെന്ന് സാവി വിശ്വസിക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച മിഡ്ഫീല്ഡറുടെ അഭാവം ബാഴ്‌സലോണയിൽ പ്രകടമായിരുന്നു.ലാ ലിഗ ചാമ്പ്യന്മാർ ടോട്ടൻഹാം മിഡ്ഫീൽഡറെ സൈൻ ചെയ്യാനുള്ള ഓഫർ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. 15 മില്യൺ യൂറോ വിലമതിക്കുന്ന പർച്ചേസ് ഓപ്‌ഷൻ ഉൾപ്പെടെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 27-കാരനെ ലോണിൽ ഒപ്പിടാൻ അവർ ആഗ്രഹിക്കുന്നു.യൂറോപ്പിൽ എത്തിയതിന് ശേഷം ജിയോവാനി ലോ സെൽസോയ്ക്ക് വിചിത്രമായ ഒരു കരിയർ ഉണ്ടായിരുന്നു.
Barcelona have identified Giovani Lo Celso as an alternative target to Lionel Messi, who has decided against a return to the club. (Diario AS)
— Football España (@footballespana_) June 22, 2023
Xavi is especially keen to sign the #THFC midfielder, who spent the last 18 months on loan at Villarreal. pic.twitter.com/3eI2SZ8sO8
പാരീസ് സെന്റ് ജെർമെയ്‌നിനൊപ്പമായിരുന്നു അർജന്റീനിയൻ ഇന്റർനാഷണലിന്റെ ആദ്യമത്സരം, പക്ഷേ അദ്ദേഹം ഫ്രഞ്ച് ക്ലബ്ബിൽ തന്റെ മുദ്ര പതിപ്പിച്ചില്ല. തുടർന്ന് അദ്ദേഹം റയൽ ബെറ്റിസിൽ ചേർന്നു.അടുത്ത ലക്ഷ്യ സ്ഥാനം ടോട്ടൻഹാം ഹോട്സ്പർ ആയിരുന്നു.2020 ജൂലൈയിൽ ലണ്ടൻ ക്ലബുമായി 32 മില്യൺ യൂറോയുടെ സ്ഥിരമായ കരാർ പൂർത്തിയാക്കി. എന്നാൽ 2022 ൽ താരം വീണ്ടും ലാ ലീഗയിലേക്ക് തിരിച്ചെത്തി. വിയ്യാറയൽ അര്ജന്റീന മിഡ്ഫീൽഡർ ലോണിൽ സ്വന്തമാക്കി.വില്ലാറിയലുമായുള്ള ലോൺ കാലാവധി ഈ സമ്മറിൽ അവസാനിക്കുമ്പോൾ ടോട്ടൻഹാമിലേക്ക് മടങ്ങും.കറ്റാലൻ ഭീമന്മാർ ഇതിനകം തന്നെ ഇൽകെ ഗുണ്ടോഗനെ സ്വന്തമാക്കിയിരുന്നു.മറ്റൊരു മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ബാഴ്സ ആഗ്രഹിക്കുന്നുണ്ട്.