സഹലിന് പിന്നാലെ ഓഫറുകളുമായി രണ്ട് വമ്പൻ ക്ലബ്ബുകൾ , താരം ബ്ലാസ്റ്റേഴ്‌സ് വിടുമോ ?

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ വിടാതെ പിന്തുടരുകയാണ് ഐഎസ്എൽ ക്ലബ്ബുകൾ. വമ്പൻ ക്ലബ്ബുകളെല്ലാം മലയാളി താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അബ്ദുൾ സമദിനെ സൈൻ ചെയ്യാൻ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും ഔപചാരിക ഓഫറുകൾ നൽകിയിരിക്കുകയാണ്.

മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുമോ എന്നുള്ള അന്വേഷണം ഈ രണ്ട് ക്ലബ്ബുകളും ബ്ലാസ്റ്റേഴ്സിനോട് നടത്തുകയും ചെയ്തിട്ടുണ്ട്.2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടതിനാൽ സഹലിനെ വാങ്ങുന്ന ഏതൊരു ക്ലബ്ബും വലിയ തുക നൽകേണ്ടി വരും.പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുകളുമായി ചർച്ച നടത്താൻ തയ്യാറാണ്.

2021 സീസണിൽ സഹലിനായി മൂന്ന് സീനിയർ താരങ്ങളെ കൈമാറ്റം ചെയ്യാമെന്ന് എടികെ മോഹൻ ബഗാൻ വാഗ്ദാനം ചെയ്‌തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് നിരസിച്ചു. 26 കാരൻ ബ്ലാസ്റ്റേഴ്സിനായി 96 മത്സരങ്ങൾ കളിക്കുകയും 10 ഗോളുകളും 8 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അത്ര മികച്ച മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ സഹലിനെപോലെയുള്ള ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്.

എന്നാൽ വമ്പൻ ഓഫറുകൾ വന്നാൽ ക്ലബ്ബിന്റെ തീരുമാനം മാറാൻ സാധ്യതകൾ ഉണ്ട്.2017-18 സീസണിൽ സഹൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലെത്തി. 2018-19 സീസണിൽ ഐഎസ്എൽ എമർജിങ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. അടുത്ത വർഷത്തോടെ ക്ലബിന്റെ പ്രധാന താരമായി ആയി മാറുകയും ചെയ്തു.

Rate this post