ഇന്ത്യയെ ഫൈനലിലെത്തിച്ച ഗുർപ്രീത് സിംഗിന്റെ അവിശ്വസനീയമായ പ്രകടനം|Gurpreet Singh Sandh
ഇന്ത്യൻ ദേശീയ ടീമിന് ആഹ്ലാദം നിറഞ്ഞ മറ്റൊരു രാത്രി കൂടി കടന്നു പോയിരിക്കുകയാണ്. ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച പ്രകടനമാണ് ഇന്നലെ ഇന്ത്യക്ക് സന്തോഷം നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണ ലെബനനെ നേരിട്ട ഇന്ത്യ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് വിജയം നേടിയെടുത്തത്.
ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന SAFF ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ 90 മിനിറ്റും ഇഞ്ചുറി ടൈമും അവസാനിച്ചിട്ടും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.എക്സ്ട്രാ ടൈമിലും സമനില പാലിച്ചു.120 മിനിറ്റ് ഫുട്ബോൾ ഇരുവരെയും വേർതിരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഉത്തരവാദിത്തം പ്രധാനമായും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സംരക്ഷകനിലേക്ക് മാറി.ലെബനന്റെ ആദ്യത്തെ കിക്ക് തന്നെ മനോഹരമായി തടഞ്ഞിട്ട താരം അവർക്ക് സമ്മർദ്ദം നൽകി. അതിനു ശേഷം താരം നടത്തിയ രണ്ടു ഡൈവുകളും കൃത്യമായ ദിശയിലേക്ക് തന്നെയായിരുന്നു.
ലെബനന്റെ നാലാമത്തെ കിക്ക് പുറത്തു പോയതോടെ നാലു കിക്കുകളും ഗോളാക്കി മാറ്റിയ ഇന്ത്യ വിജയം നേടുകയായിരുന്നു.ടക്കം മുതൽ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ ഇന്ത്യയുടെ ഗോൾമുഖത്ത് വിശ്വസ്തമായ കാര്യങ്ങളുമായി താരം ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഒരു വൺ ഓൺ വൺ അവസരം തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തിയ താരം പിന്നീട് അത് കളിയിലുടനീളം തുടർന്നു.ആദ്യപകുതി അവസാനിക്കും മുൻപ് മറ്റൊരു തകർപ്പൻ സേവ് കൂടി ഗുർപ്രീതിന്റെ ഭാഗത്തു നിന്നും ഉണ്ടായി. ലെബനൻ നായകൻ എടുത്ത ഫ്രീ കിക്ക് ഗോൾവലക്കുള്ളിലേക്കെന്ന് എല്ലാവരും ഉറപ്പിച്ച സമയത്താണ് അതിഗംഭീരമായ പറക്കും സേവിലൂടെ താരം ഇന്ത്യയെ രക്ഷിച്ചത്.
“അത്തരമൊരു സാഹചര്യത്തിൽ ഷൂട്ട് ചെയ്യുന്നയാൾക്ക് എന്നെ തോൽപ്പിക്കുന്നത് എളുപ്പമല്ലെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ജോലി,” മത്സര ശേഷം ഗുർപ്രീത് പറഞ്ഞു.“ഞങ്ങളുടെ ടീമിൽ ഇത്രയും മികച്ച പെനാൽറ്റി എടുക്കുന്നവർ ഉള്ളത് എന്റെ ഭാഗ്യമാണ്, അവർക്ക് എതിരെ പരിശീലിക്കാൻ എനിക്ക് കഴിഞ്ഞു.പെനാൽറ്റി എടുക്കുന്നയാൾ എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
🇱🇧 0 (2) – 0 (4) 🇮🇳
— Indian Football Team (@IndianFootball) July 1, 2023
Our #SAFFChampionship2023 semifinal was a proper nail-biter 😬🤞
🙌 Relive the penalty shootout ft. @GurpreetGK’s heroics and watch the full match highlights on our YouTube channel 👉🏽 https://t.co/mKV5xjVjRb #LBNIND ⚔️ #BlueTigers 🐯 #IndianFootball ⚽️ pic.twitter.com/2NJ6VXX0bE
മറുവശത്ത് ലെബനൻ ഷൂട്ടൗട്ടിനു തൊട്ടുമുമ്പ് ഒരു തന്ത്രപരമായ മാറ്റം വരുത്തിയെങ്കിലും ഈ നീക്കം ഫലം നൽകിയില്ല. “അനുഭവപരിചയവും നിശ്ചയദാർഢ്യവുമാണ് ആ നിർണായക സാഹചര്യങ്ങളിൽ തന്നെ സഹായിച്ചതെന്നും എനിക്ക് 5 അടി നാലായിരുന്നുവെങ്കിൽ, ആ പെനാൽറ്റി തടയാൻവില്ലെന്നും “ഗുർപ്രീത് സിംഗ് സന്ധു പറഞു.