പ്രിമീയർ ലീഗ് ക്ലബ്ബുകളുടെ ഓഫറുകൾ തള്ളി മറ്റൊരു വമ്പൻ സ്രാവ് കൂടി സൗദിയിൽ
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിലേക്ക് പോയതിന് പിന്നാലെ യൂറോപ്പിൽ നിന്നും സൗദി ക്ലബ്ബുകളിലേക്ക് താരങ്ങൾ ഒഴുകുകയാണ്. കരീം ബെൻസേമ, എൻഗോളോ കാന്റെ, ഹാകിം സീയെച്ച് തുടങ്ങിയ വമ്പന്മാർ ഇതിനോടകം സൗദി ക്ലബ്ബുകളിൽ കരാറിലേർപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. ഇനിയും ഒരു പിടി വമ്പൻ സ്രാവുകൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ സൗദി ക്ലബ്ബുകൾ നടത്തി വരികയാണ്. വരും ദിവസങ്ങളിൽ ഇനിയും പ്രമുഖർ സൗദിയിലെത്തും.
വമ്പൻ താരങ്ങൾക്ക് പിന്നാലെ വമ്പൻ പരിശീലകരും സൗദിയിലേക്ക് പറക്കുകയാണ്. ലിവർപൂളിന്റ്റെയും ഇംഗ്ലണ്ടിൻറ്റെയും ഇതിഹാസമായ സ്റ്റീവ് ജെറാർഡ് സൗദി ക്ലബ് ഇത്തിഫാക്കിലേക്ക് ചേക്കേറിയിരിക്കുകയാണ്. രണ്ട് വർഷത്തെ കരാറിലാണ് ജെറാർഡ് ഇത്തിഫാക്കിനെ പരിശീലിപ്പിക്കാനെത്തുന്നത്. രണ്ടാഴ്ച്ചകൾക്ക് മുമ്പ് സൗദിയുമായി ബന്ധപ്പെട്ട റൂമറുകൾ ജെറാർഡ് തള്ളിയിരുന്നു. ഒരു കാരണവശാലും സൗദിയിലേക്ക് പോകില്ലെന്നാണ് ജെറാർഡ് പറഞ്ഞിരുന്നത്.
🚨 | Saudi Pro League (Top-tier) side Al-Ettifaq have appointed former EBFC, NEUFC and KBFC head coach Eelco Schattorie as their new Sporting Director. He'll be joined by Liverpool FC legend Steven Gerrard as the new head coach. #IndianFootball pic.twitter.com/h1R9h9ua3U
— 90ndstoppage (@90ndstoppage) July 3, 2023
അതെ സമയം, ഇംഗ്ലീഷ് ക്ലബ്ബുകളായ ലീഡ്സ് യുണൈറ്റഡ്, ലെസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകൾ ജെറാർഡിനെ സമീപിച്ചിരുന്നു. ഈ ഓഫറുകൾ തള്ളിക്കൊണ്ടാണ് ജെറാർഡ് ഇത്തിഫാക്കിന്റെ ഓഫർ സ്വീകരിച്ചത് എന്നതാണ് അത്ഭുതകരം. നേരത്തെ പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയുടെ പരിശീലകൻ ആയിരുന്നു ജെറാർഡ്. ക്ലബ്ബിന്റെ മോശം ഫോമിനെ തുടർന്നാണ് ജെറാർഡിനെ പുറത്താക്കിയത്.
Official, completed. Steven Gerrard has been appointed as new head coach of Etiffaq. 🇸🇦🏴 #SaudiLeaguepic.twitter.com/NKLYsuL1HX
— Fabrizio Romano (@FabrizioRomano) July 3, 2023
കഴിഞ്ഞ സൗദി പ്രൊ ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ഇത്തിഫാക്ക്. ഇത്തവണ ജെറാർഡിനെ ടീമിലെത്തിച്ച് ഒരു മുന്നേറ്റം ഇത്തിഫാക്ക് പ്രതീക്ഷിക്കുന്നുണ്ട്. അതെ സമയം ജെറാർഡിന് പിന്നാലെ ഇത്തിഫാക്കിലേക്ക് യൂറോപ്യൻ താരങ്ങളുമെത്തും. മുൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷെറ്റോറിയാണ് ഇത്തിഫാക്കിന്റെ സഹപരിശീലകൻ.