ബ്രേക്കിംഗ് ന്യൂസ്: ഒരുങ്ങിയിരുന്നോളൂ.. കോപ്പ അമേരിക്കയിൽ ബ്രസീലിനെ കളി പഠിപ്പിക്കുക ഡോൺ കാർലോയാണെന്ന് ഉറപ്പിച്ചു
ലാറ്റിൻ അമേരിക്കൻ വമ്പൻമാരായ ബ്രസീൽ പരിശീലകൻ ടിറ്റെക്ക് കീഴിൽ മികച്ച പ്രകടനമാണ് സമീപകാലത്ത് കാഴ്ച വെച്ചത്, എന്നാൽ 2019-ലെ കോപ്പ അമേരിക്ക നേടിയതിന് ശേഷം പ്രധാനപ്പെട്ട മേജർ ടൂർണമെന്റിൽ കിരീടം ഉയർത്താൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.
ഇതോടെ പരിശീലകനായ ടിറ്റെക്ക് പകരം പുതിയ സൂപ്പർ പരിശീലകൻ ബ്രസീലിനെ കളി പഠിപ്പിക്കുവാൻ വരുമെന്ന് റൂമറുകൾ വന്നു തുടങ്ങി. റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ പരിശീലകനായ കാർലോ ആൻസലോട്ടിയായിരുന്നു ബ്രസീലിന്റെ പരിശീലകനാവാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലുണ്ടായിരുന്നത്.
ഇറ്റലിയിൽ നിന്നുമുള്ള സ്കൈ സ്പോർട്സിന്റെ പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇത് സംബന്ധിച്ചുള്ള പ്രധാന ട്രാൻസ്ഫർ വാർത്ത ഇപ്പോൾ ആരാധകർക്ക് നൽകിയിട്ടുണ്ട്. സൂപ്പർ പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി വരുമെന്നാണ് ഫാബ്രിസിയോ നൽകുന്ന അപ്ഡേറ്റ്.
കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ അടുത്ത പരിശീലകനായി വരുമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് എഡ്നൽഡോയും ഉറപ്പിച്ചു പറഞ്ഞു. നിലവിൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡുമായി കരാറിലുള്ള ആൻസലോട്ടി ഈ സീസണിൽ റയൽ മാഡ്രിഡിനോടൊപ്പം തുടർന്ന് പിന്നീട് ബ്രസീൽ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും.
BREAKING: Carlo Ancelotti will become new Brazilian national team head coach starting from June 2024. 🚨🟢🟡🇧🇷
— Fabrizio Romano (@FabrizioRomano) July 5, 2023
CBF president Ednaldo just confirmed that Ancelotti will be new manager of Brazil “starting from Copa America 2024”.
Carlo will respect his contract at Real Madrid. pic.twitter.com/pu4AO9m5eZ
2024 കോപ്പ അമേരിക്ക ടൂർണമെന്റ് മുതലായിരിക്കും ബ്രസീൽ ടീമിൽ ഡോൺ കാർലോ യുഗം ആരംഭിക്കുക എന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു. റയൽ മാഡ്രിഡിൽ കളിക്കുന്ന നിരവധി ബ്രസീലിയൻ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ദേശീയ ടീം ഡ്യൂട്ടിയിൽ കാർലോ ആൻസലോട്ടിയെ സഹായിക്കും.