ബ്രസീലിയൻ സൂപ്പർ ടാലെന്റിന് വേണ്ടി ബാഴ്സലോണയുടെ ട്രാൻസ്ഫർ ഹൈജാക് ചെയ്യാൻ പിഎസ്ജിയും ടോട്ടനവും..

ലോകഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ യുവ സൂപ്പർ താരങ്ങൾക്ക് വേണ്ടി സൈൻ ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്ന ഈ സമയത്ത് യൂറോപ്പിലെ പേരുകേട്ട വമ്പൻ ക്ലബ്ബുകളുടെ കണ്ണുകൾ ലാറ്റിൻ അമേരിക്കയിലെ വളർന്നു വരുന്ന ബ്രസീലിയൻ താരങ്ങളുടെ മേൽ പതിയുന്നത് സ്ഥിരകാഴ്ചയാണ്.

അങ്ങനെയൊരു കിടിലൻ ബ്രസീലിയൻ താരത്തിന്റെ ട്രാൻസ്ഫർ സ്വന്തമാക്കുവാൻ വേണ്ടി പ്രവർത്തിക്കുകയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ ബാഴ്സലോണ, പാരിസ് സെന്റ് ജർമയിൻ, ടോട്ടനം ഹോട്സ്പർ എന്നിവർ. ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ പാരനൻസിന്റെ 18-കാരനായ താരമായ വിറ്റർ റോക്കിനെ സ്വന്തമാക്കാനാണ് ടീമുകളുടെ ശ്രമം.

നിലവിലെ സാഹചര്യത്തിൽ ലാലിഗ ചാമ്പ്യൻമാരായ സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണ സൂപ്പർ യുവ താരത്തിന്റെ സൈനിങ് പൂർത്തിയാക്കുന്നതിൽ മുൻപിലുണ്ടെങ്കിലും ഫിനാൻഷ്യലി ആയിട്ടുള്ള കാര്യങ്ങൾ കൂടി നോക്കേണ്ടതിനാൽ ബാഴ്സലോണക്ക് ഈ ഡീൽ പൂർത്തിയാക്കുവാൻ സമയമെടുക്കും. ഈ അവസരം മുതലെടുക്കാനാണ് മറ്റു ക്ലബ്ബുകൾ നോക്കുന്നത്.

സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് വമ്പൻ ക്ലബ്ബുകളുടെ പ്രെഷർ ഉള്ളതിനാൽ ബ്രസീലിയൻ ക്ലബ്ബും സാധ്യമായ വഴികൾ തേടുകയാണ്. എഫ്സി ബാഴ്സലോണ ഓഫർ ചെയ്യുന്നതിനേക്കാൾ കൂടുതൽ മികച്ച ഓഫർ നൽകാൻ തയാറായി നിൽക്കുകയാണ് പിഎസ്ജിയും ടോട്ടനം ഹോട്സ്പറും. നിലവിലെ സാഹചര്യം മുതലെടുത്തുകൊണ്ട് ബാഴ്സയുടെ കയ്യിൽ നിന്നും ട്രാൻസ്ഫർ ഹൈജാക് ചെയ്യാനാണ് മറ്റു ടീമുകൾ ലക്ഷ്യമിടുന്നത്.

Rate this post