വെല്ലുവിളിക്കാൻ പോലും ആളില്ല, നെയ്മറിനെയും മെസ്സിയെയും മറികടന്ന് രാജാവായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകഫുട്ബോളിൽ കളിച്ചുകൊണ്ടിരിക്കുന്ന നിരവധി മികച്ച ഫുട്ബോൾ താരങ്ങൾക്ക് പലരീതിയിലുമുള്ള വ്യക്തിഗത അവാർഡുകൾ ലഭിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും നൽകുന്ന ബാലൻ ഡി ഓർ പുരസ്‌കാരം, ഫിഫ ദി ബെസ്റ്റ് തുടങ്ങിയവയെല്ലാം നമ്മുക്ക് അറിയാവുന്നതാണ്.

എന്നാൽ ലോകറെക്കോർഡ് തകർക്കുന്ന ഫുട്ബോൾ താരങ്ങൾക്ക് വേൾഡ് ഗിന്നസ് റെക്കോർഡ് നേട്ടങ്ങളും ലഭിക്കുന്നത് നമ്മൾ ഫുട്ബോൾ ആരാധകർ നിരവധി തവണ കാണുന്നതാണ്. പ്രത്യേകിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അടക്കി ഭരിച്ച കഴിഞ്ഞ വർഷങ്ങളിൽ ഇരുവരും നിരവധി തവണ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട്.

ഫുട്ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കുകയാണെങ്കിൽ അഞ്ചാം സ്ഥാനത്ത് ഒരു ഗിന്നസ് റെക്കോർഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരം എഡേഴ്സൺ ആണ്. 2 ഗിന്നസ് റെക്കോർഡുകൾ നേടിയ മറ്റൊരു ബ്രസീലിയൻ താരം നെയ്മർ ജൂനിയർ നാലാം സ്ഥാനത്തുണ്ട്.

4 വേൾഡ് ഗിന്നസ് റെക്കോർഡുകൾ നേടിയ പോളണ്ട് താരം റോബെർട്ടോ ലെവൻഡോസ്കിയാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ നമുക്ക് അറിയാവുന്നത് പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും തന്നെയാണ് തങ്ങളുടെ കിരീടങ്ങൾ അലങ്കരിക്കുന്നത്.

7 വേൾഡ് ഗിന്നസ് റെക്കോർഡുകൾ നേടി ലിയോ മെസ്സി രണ്ടാം സ്ഥാനം നേടിയപ്പോൾ 16 വേൾഡ് ഗിന്നസ് റെക്കോർഡ് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ തന്നെ വെല്ലുവിളിക്കാൻ പോലും ആരുമില്ല എന്ന മനോഭാവത്തിലാണ് മുന്നേറുന്നത്. രണ്ടാം സ്ഥാനത്തുള്ള മെസ്സിയേക്കാൾ ഇരട്ടിയിലധികം ഗിന്നസ് റെക്കോർഡുകൾ പോർച്ചുഗീസ് നായകൻ സ്വന്തമാക്കി.

3.6/5 - (400 votes)