ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിന് ഫിഫയുടെ വിലക്ക് | Al Nassr
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ ഏവരുടെയും ശ്രദ്ധ നേടിയ ക്ലബ്ബാണ് അൽ നാസർ.കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ ക്ലബിന് ഇപ്പോൾ ഫിഫയുടെ വിലക്ക് വന്നിരിക്കുകയാണ് .
ഇത് ഒമ്പത് തവണ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരെ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തടയുന്നു.173 ദശലക്ഷം പൗണ്ട് മുടക്കിയായിരുന്നു അൽ നാസർ റൊണാൾഡിയെ ടീമിലെത്തിച്ചത്.ഇത് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യയിലേക്ക് യൂറോപ്യൻ താരങ്ങളുടെ ഒരു പുതിയ പ്രവാഹത്തിന് തുടക്കമിട്ടു.കരീം ബെൻസെമ, എൻഗോലോ കാന്റെ, റോബർട്ടോ ഫിർമിനോ തുടങ്ങിയ യൂറോപ്യൻ സൂപ്പർതാരങ്ങൾക്ക് സൗദി പ്രോ ലീഗ് വഴിയൊരുക്കി. ഇന്ററിൽ നിന്ന് മാർസെലോ ബ്രോസോവിച്ചിനെ ഈ സീസണിൽ അൽ നാസർ സ്വന്തമാക്കി.
Al-Nassr have been banned by FIFA from registering new players for failing to pay add-ons owed to Leicester as part of the Ahmed Musa deal. Between 2018-20 Musa triggered £390k (€460k) in performance-related add-ons, which are yet to be paid despite CAS ruling in #LCFC's favour. pic.twitter.com/IlR1T2kuuE
— Ben Jacobs (@JacobsBen) July 12, 2023
നൈജീരിയൻ താരം അഹ്മദ് മൂസയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അൽനസ്റിനെ ഫിഫ വിലക്കിയത്.2018ൽ 16.50 മില്യൺ യൂറോക്കാണ് ലെസ്റ്റർ സിറ്റിയിൽ നിന്ന് മൂസയെ അൽനസ്ർ ടീമിലെത്തിച്ചത്. റഷ്യയിൽ നടന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നായിരുന്നു ഇത്.ട്രാൻസ്ഫർ ഫീസ് അൽനസ്ർ അടച്ചുവെങ്കിലും കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് വിധി പ്രകാരമുള്ള അധിക തുക അടച്ചില്ല.460,000 യൂറോയാണ് ഈയിനത്തിൽ ക്ലബ് നൽകാനുള്ളത്. അൽനസ്ർ ഈ തുക നൽകിയാൽ വിലക്ക് നീങ്ങും.
🚨 FIFA have BANNED Al-Nassr from registering new players for failing to pay add-ons owed to Leicester City as part of the Ahmed Musa deal.
— Transfer News Live (@DeadlineDayLive) July 12, 2023
(Source: @JacobsBen) pic.twitter.com/oyDyzDYPO4
ഫിഫയുടെ വിധി മൂന്ന് ട്രാൻസ്ഫർ വിൻഡോകളിൽ അൽ നാസറിനെ ബാധിക്കും.ചെൽസിയിൽ നിന്നുള്ള ഹക്കിം സിയെച്ചിനെപ്പോലുള്ള താരങ്ങളെ സ്വന്തമാക്കാൻ ഒരുങ്ങുന്ന അല്ല നാസറിന് ഇത് തിരിച്ചടിയാണ്.നവംബറിൽ ബ്രസീലിയൻ മിഡ്ഫീൽഡർ പെട്രോസിന് തന്റെ അവസാനിപ്പിച്ച കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ നാസറിന് 2.5 മില്യൺ ഡോളർ നൽകേണ്ടി വന്നിരുന്നു.