സിദാനും ഇനിയസ്റ്റയും ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ചവരാണോ? മുൻ റയൽ താരത്തിന്റെ വിചിത്ര അഭിപ്രായം ഇങ്ങനെയാണ്

ലോകഫുട്ബോളിലെ സൂപ്പർ താരവും അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവുമായ പോർച്ചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണെന്ന് അവകാശപ്പെടുന്നവർ നിരവധിയാണ്.

എന്നാൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസമായ അന്റോണിയോ കസാനോയുടെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്ങനെയല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മികച്ച ഫുട്ബോൾ താരമാണ് എങ്കിലും നല്ല ഫുട്ബോൾ കളിക്കുന്നതിൽ സിദാനും ഇനിയസ്റ്റയുമാണ് റൊണാൾഡോയേക്കാൾ നല്ലത് എന്നാണ് മുൻ റയൽ മാഡ്രിഡ്‌, ഇന്റർ മിലാൻ താരം കൂടിയായ കസാനോ പറഞ്ഞത്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ 800+ ഗോളുകൾ നേടിയോ? അതെ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടങ്ങൾ നേടിയിട്ടുണ്ടോ? അതെ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു നല്ല ഫുട്ബോൾ കളിക്കാരനാണ്. പക്ഷേ നല്ല ഫുട്ബോൾ കളിക്കുന്നത് വ്യത്യസ്തമാണ്, സിദാനും ഇനിയേസ്റ്റയും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയതിന്റെ പകുതി ഗോളുകൾ നേടിയിട്ടില്ല, പക്ഷേ സിദാനും ഇനിയസ്റ്റയും യഥാർത്ഥ പ്രതിഭകളാണ്.” – അന്റോണിയോ കസാനോ പറഞ്ഞു.

തന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഫുട്ബോൾ കരിയറിൽ അഞ്ച് ബാലൻ ഡി ഓർ, അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പടെ യൂറോ കപ്പും നേഷൻസ് ലീഗും നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 38-വയസ്സിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. നിലവിൽ സൗദി ക്ലബ്ബായ അൽ നസ്റിനൊപ്പം പ്രീസീസൺ ക്യാമ്പിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Rate this post