ലോകകപ്പ് ചാമ്പ്യനെ ടീമിൽ എത്തിക്കാൻ ഒരുങ്ങി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി

ട്രാൻസ്ഫർ മാർക്കറ്റിൽ കിടിലൻ നീക്കങ്ങൾ നടത്തുകയാണ് ടീമുകൾ. ചാമ്പ്യൻസ് ലീഗ് വിജയികളായ മാഞ്ചസ്റ്റർ സിറ്റിയും അവരുടെ നീക്കങ്ങൾ ശക്തമാക്കുകയാണ്. ഒരു പിടി താരങ്ങൾ സിറ്റി വിടുമ്പോൾ അതിലും കിടിലൻ താരങ്ങളെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ ശ്രമം.

സിറ്റിയുടെ ഇംഗ്ലീഷ് റൈറ്റ് ബാക്ക് കയ്ൽ വക്കാറെ സ്വന്തമാക്കാൻ ജർമൻ വമ്പന്മാരായ ബയേൺ മ്യുണിക്ക് ശ്രമങ്ങൾ നടത്തുമ്പോൾ വാൽക്കർക്ക് പകരക്കാരനായി ബയേണിന്റെ താരത്തെ തന്നെ ടീമിലെത്തിക്കാനാണ് സിറ്റി ശ്രമിക്കുന്നത്. 2018 ൽ ഫിഫ ലോക കിരീടം നേടിയ ഫ്രാൻസിന്റ റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡിനെയാണ് സിറ്റി ലക്ഷ്യം വെയ്ക്കുന്നത്.

വാൽക്കറെ ബയേണിന് കൈമാറാൻ ധാരണയായെങ്കിലും ഇത് വരെ ട്രാൻസ്ഫർ ഫീ തിരുമാനമായിട്ടില്ല. അതിനാൽ ഇരു ക്ലബ്ബുകളും ഒരു സ്വാപ് ഡീൽ നടത്താനുള്ള സാധ്യതയും തെളിഞ്ഞ് കാണുന്നുണ്ട്.സ്വാപ് ഡീൽ ആയാലും അല്ലെങ്കിലും പവാർഡ് സിറ്റിയിലെത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

എന്നും മികച്ച വിംഗ് ബാക്കുകളെ ടീമിലെത്തിക്കാൻ സാധിക്കുന്ന സിറ്റിയുടെ അടുത്ത മികച്ച നീക്കമായി ആരാധകർ കണക്കു കൂട്ടുന്നുണ്ട്.അതേ സമയം, സിറ്റിയുടെ റിയാദ് മെഹ്റസിന് വേണ്ടി സൗദി ക്ലബ്ബുകൾ വല വീശിയിട്ടുണ്ട്. താരത്തെ സിറ്റി കൈ വിടുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

3.7/5 - (3 votes)