കേരള ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരം വരുന്നു, പരിശീലകൻ വരുന്ന കാര്യം തീരുമാനമായി.. |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങുകയാണ്, അതിന് മുൻപായി പ്രീസീസൺ പരിശീലനം നടത്താൻ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ടീമുകൾ. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീസീസൺ പരിശീലനം കൊച്ചിയിലെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാണ് തുടങ്ങിയത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഇതുവരെയും കൊച്ചിയിൽ പ്രീസീസൺ വേണ്ടി വന്നിട്ടില്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വരും ദിവസങ്ങളിൽ തന്നെ ടീനിനോടൊപ്പം ചേരും. തുടർച്ചയായി മൂന്നാമത്തെ സീസണിലാണ് ഇവാൻ വുകോമനോവിച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരിശീലിപ്പിക്കാൻ ഒരുങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ നോക്കുകയാണെങ്കിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ സൈൻ ചെയ്യാൻ നേരത്തെ മുതൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയിരുന്നു. ഈയൊരു പൊസിഷനിലേക്കുള്ള സൈനിങ് നടത്താൻ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നാണ് മാർക്കസ് പറയുന്നത്.
🥇💣 Kerala Blasters expected to sign a Foriegn defender & Indian forward by the end of Durand Cup @manoramanews #KBFC
— KBFC XTRA (@kbfcxtra) July 17, 2023
കൂടാതെ ഓഗസ്റ്റ് മാസം കഴിയുന്നതിനു മുൻപ് തന്നെ ഒരു ഫോറിൻ സൈനിങ്ങും ഒരു ഇന്ത്യൻ ഫോർവേഡിന്റെ സൈനിങ്ങും പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് റിപ്പോർട്ടുകളുണ്ട്. ഇനിയും രണ്ട് വിദേശ താരങ്ങളെ കൂടി ടീമിലെത്തിച്ചാണ് മാത്രമേ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ആറ് വിദേശ താരങ്ങളാകുകയുള്ളൂ.
🚨🥇 Ivan Vukomanović will arrive in Kochi this week 🛬 @RM_madridbabe #KBFC pic.twitter.com/dOxYhLtNzX
— KBFC XTRA (@kbfcxtra) July 16, 2023