യൂറോപ്പിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല, കാരണവും വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂറോപ്പിലേക്കുള്ള മടങ്ങി വരവ് ആഗ്രഹിക്കുന്നവനാണ് ഏതൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനും, പ്രത്യേകിച്ച് റയൽ മാഡ്രിഡ്‌ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവ്.

പക്ഷെ ഈ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തി ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ലെന്ന് പറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ മറുപടി നൽകിയത്.

“ഞാൻ ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങി വരില്ല, ആ വാതിലുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞു. എനിക്ക് ഇപ്പോൾ 38 വയസ്സ് കൂടിയായിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോളിന് ഒരുപാട് ക്വാളിറ്റി ഇപ്പോൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് മാത്രമാണ് നല്ല ക്വാളിറ്റിയുള്ളത്, പ്രീമിയർ ലീഗ് മറ്റു ലീഗുകളെക്കാൾ ഏറെ മുൻപിലുമാണ്.” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

2022-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ക്ലബ്ബിൽ പ്രശ്നങ്ങൾ കാരണം പടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നീട് സൗദി ലീഗിൽ കളിക്കുന്ന അൽ നസ്ർ ക്ലബ്ബുമായി ഒപ്പ് വെച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ യൂറോപ്യൻ താരങ്ങൾ സൗദി ലീഗിലേക്ക് എത്തുന്നത് ലീഗിന്റെ നിലവാരം ഉയർത്തുന്നതിന് കാരണമാകുന്നുണ്ട്.

Rate this post