ഹാളണ്ടിന് പകരം ഹൊയ്ലുണ്ട്; മികച്ച നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

എറിക്ക് ടെൻ ഹാഗിന്റെ കീഴിൽ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ടെൻഹാഗ് അടുത്ത സീസണിൽ പുതിയ താരങ്ങളെ വാങ്ങിക്കാൻ മാനേജമെന്റിന് നിർദേശം നൽകിയിരുന്നു.

കൂടാതെ ടീമിലെ പല താരങ്ങളെയും ടെൻ വിറ്റഴിയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആന്റണി മാർഷൽ, ഹാരി മഗ്വയർ, എറിക്ക് ബായി തുടങ്ങിയവയെല്ലാം യുണൈറ്റഡ് വിറ്റഴിക്കാനുള്ള ശ്രമം നടത്തുകയാണ്. അതോടൊപ്പം പുതിയ താരങ്ങളെയും യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്.മേസൺ മൌണ്ട്, ഒനാന എന്നിവരെ ഇതിനോടകം സ്വന്തമാക്കിയ യുണൈറ്റഡ് നിലവിൽ ഒരു 20 കാരൻ വേണ്ടിയുള്ള ശ്രമത്തിലാണ്. ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ യുവ സ്‌ട്രൈക്കർ റാസ്‌മസ് ഹെയ് ലുണ്ടിനെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിൽ അറ്റ്ലാന്റായ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. 32 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 9 ഗോളുകളാണ് നേടിയത്. ഡെന്മാർക്ക് ദേശീയ ടീമിനായി ആറു മത്സരങ്ങളിൽ നിന്ന് താരം 6 ഗോളും നേടിയിട്ടുണ്ട്.യുണൈറ്റഡിന് താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും അറ്റ്ലാന്റ വമ്പൻ തുകയാണ് താരത്തിന് വേണ്ടി ചോദിക്കുന്നത്. 85 മില്യനാണ് അറ്റലാന്റയുടെ ആവശ്യം. എന്നാൽ താരത്തിനായി 50 -60 മില്യൺ വരെ നൽകാനാണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

ഈ ഡീലിലേക്ക് അറ്റ്ലാന്റ എത്തുമെന്നും യുണൈറ്റഡ് പ്രതീക്ഷിക്കുന്നു.ഹൊയ് ലുണ്ടിനെ ടീമിലെത്തിച്ചാൽ പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ക്ലബ്ബുകളുടെ മുന്നേറ്റ താരങ്ങളുടെ പേരുകൾ ഹലാൻഡ്- ഹെയ് ലുണ്ട് എന്നിങ്ങനെയാവുമെന്ന കൗതുകകരമായ കാര്യം കൂടിയുണ്ട്.അതെ സമയം ഹൊയ് ലുണ്ടിന് പിന്നാലെ ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ കൂടി സ്വന്തമാക്കാൻ യുണൈറ്റഡ് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Rate this post