‘ലയണൽ മെസ്സി ഫുട്ബോളിനെയാണ് സ്നേഹിക്കുന്നത് അല്ലാതെ പണത്തെയല്ല ‘ : മെസ്സിയുടെ ഇന്റർ മിയാമി നീക്കത്തിന് പിന്തുണ നൽകി ബാഴ്‌സലോണ ഇതിഹാസം

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയെയും സൗദി നീക്കത്തെയും ഒഴിവാക്കി ഇന്റർ മിയാമിയിൽ ചേർന്നതിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്‌സലോണ ഇതിഹാസം ഹിസ്റ്റോ സ്റ്റോയ്‌കോവ്.ഫുട്ബോളിനോടുള്ള ഇഷ്ടത്തിന് വേണ്ടി കളിക്കുന്ന മെസ്സിക്ക് പണം പ്രശ്നമല്ലെന്ന് സ്റ്റോയിച്കോവ് പറഞ്ഞു.

മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബാഴ്‌സലോണയ്ക്ക് നിരവധി കളിക്കാരുടെ ശമ്പളം കുറയ്ക്കുകയും അവരിൽ ചിലരെ ഒഴിവാക്കുകയും ചെയ്യേണ്ടി വരും. തന്റെ സഹതാരങ്ങൾ ആ അനുഭവത്തിലൂടെ കടന്നുപോകാൻ മെസ്സി ആഗ്രഹിച്ചിരുന്നില്ലെന്ന് സ്റ്റോയ്‌കോവ് കൂട്ടിച്ചേർത്തു.സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് 2021ൽ ലയണൽ മെസ്സിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നു. അർജന്റീനക്കാരൻ തന്റെ കരിയറിന്റെ ഭൂരിഭാഗവും ബാഴ്‌സലോണയിൽ ചെലവഴിച്ചു, വിരമിക്കുന്ന സമയം വരെ അവിടെ തുടരാൻ ആഗ്രഹിചിരുന്നു.

പിന്നീട് പിഎസ്ജിയിലേക്ക് മാറിയ മെസ്സി അസന്തുഷ്ടനാണെങ്കിലും 2 വർഷം അവിടെ ചെലവഴിച്ചു. പി‌എസ്‌ജിയിൽ നിന്ന് മാറാൻ അദ്ദേഹം തയ്യാറായപ്പോൾ ബാഴ്‌സലോണ, ഇന്റർ മിയാമി, 500 മില്യൺ യൂറോ ശമ്പളം വാഗ്ദാനം ചെയ്യുന്ന സൗദി ക്ലബ് അൽ-ഹിലാൽ എന്നിവരിൽ നിന്ന് ഓഫറുകൾ വന്നു.ഭീമമായ ശമ്പളം ഒഴിവാക്കി ഇന്റർ മിയാമിയിൽ ചേർന്നു.“ഞങ്ങൾ പണത്തിന് വേണ്ടി കളിച്ചില്ല, സ്നേഹത്തിന് വേണ്ടിയാണ് കളിച്ചത്. ഇത് മഹത്വം കാണിക്കുന്നു. എന്റെ ശമ്പളമോ ബോണസോ അറിയുന്നതിൽ എനിക്ക് കാര്യമില്ല, എന്നെ സംബന്ധിച്ചിടത്തോളം കളിക്കുന്നതാണ് കൂടുതൽ പ്രധാനം, ആളുകൾ എന്നെ വിലമതിക്കുന്നു. മറ്റ് കാര്യങ്ങൾ ഏജന്റുമാർ ശ്രദ്ധിക്കുന്നു. മെസ്സി മത്സരിക്കാനും കളിക്കാനും വരുന്നു, ഫുട്ബോളിനെ സ്നേഹിക്കുന്നതിനാൽ പണത്തെക്കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നില്ല”മെസ്സിയുടെ തീരുമാനത്തെക്കുറിച്ച് സ്റ്റാറ്റ്‌സ് പെർഫോമിനോട് സംസാരിക്കവെ ബാഴ്‌സലോണ ഇതിഹാസം ഹിസ്റ്റോവ് സ്റ്റോയ്‌കോവ് പറഞ്ഞു.

” ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാൻ മെസ്സി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ പി‌എസ്‌ജിയിലേക്കുള്ള തന്റെ നീക്കത്തിനിടെ അനുഭവിക്കേണ്ടി വന്ന അഗ്നിപരീക്ഷ ഓർത്തുകൊണ്ട് അവരോടൊപ്പം ചേരാനുള്ള അവസരവും അദ്ദേഹം ഒഴിവാക്കി. സ്റ്റോയ്‌കോവ് പറഞ്ഞു.“മെസ്സി ബാഴ്‌സലോണ വിട്ടപ്പോൾ സംഭവിച്ചതിന്റെ ആഘാതം കാരണം മടങ്ങിവരാൻ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ബാഴ്‌സലോണയിൽ തന്റെ കരിയർ പൂർത്തിയാക്കാൻ എന്തുവിലകൊടുത്തും തുടരാൻ മെസ്സി ആഗ്രഹിച്ചു, പക്ഷേ അദ്ദേഹത്തിന് കഴിഞ്ഞില്ല”സ്റ്റോയ്‌കോവ് പറഞ്ഞു.

“കുറച്ചുപേർ മാത്രം ചെയ്യുന്ന ഒരു കാര്യമാണ് മെസ്സി ചെയ്തത്, തന്റെ ടീമംഗങ്ങൾ കഷ്ടപ്പെടാതിരിക്കാൻ താൻ മടങ്ങിവരാൻ പോകുന്നില്ലെന്ന് പറയുന്നു. ഇത് അദ്ദേഹത്തിന്റെ മഹത്വം കാണിക്കുന്നു, കാരണം അദ്ദേഹത്തിന് മടങ്ങിവരാം, പക്ഷേ തീർച്ചയായും ഇത് സംഭവിക്കുന്നതിന് പ്രസിഡന്റിന് കളിക്കാരുടെ ശമ്പളം കുറയ്ക്കുകയും മറ്റ് ചിലവുകൾ കുറയ്ക്കുകയും വേണം. മെസ്സി ഒരിക്കലും ഒരു സഹതാരം അത്തരം അനുഭവങ്ങൾ അനുഭവിക്കാൻ ആഗ്രഹിച്ചില്ല. തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്ന വാദങ്ങൾ ശരിയല്ല” സ്റ്റോയ്‌ച്ച്‌കോവ് കൂട്ടിച്ചേർത്തു.

5/5 - (1 vote)