‘ഇത് ഒരു പുതിയ പദ്ധതിയുടെ തുടക്കമാണ്’ : നിലവാരമുള്ള യുവ കളിക്കാരെ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്ന് കരോലിസ് സ്കിൻകിസ് |Kerala Blasters
2014-ൽ ആരംഭിച്ചത് മുതൽ ഐഎസ്എൽ ക്ലബ്ബുകൾ യൂറോപ്പിൽ നിന്നുള്ള പ്രായമായ വിദേശ കളിക്കാരെയാണ് ടീമിലെത്തിക്കാറുള്ളത്.മിക്ക കളിക്കാരും ഇവിടേക്ക് വരുന്നത് കരിയറിന്റെ അവസാന ഘട്ടത്തിലാണ്.എന്നാൽ 20 കാരനായ നൈജീരിയൻ സ്‌ട്രൈക്കർ ജസ്റ്റിൻ ഇമ്മാനുവലിനെ സൈനിംഗ് ചെയ്തതോടെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വഴി തിരഞ്ഞെടുത്തു.
യുവ വിദേശ താരങ്ങളെ സ്കൗട്ട് ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗിനും ഒരു പരിധി വരെ ഗുണം ചെയ്യുമെന്നുറപ്പാണ്. “ഒരു ക്ലബ് എന്ന നിലയിലും ലീഗെന്ന നിലയിലും ഇന്ത്യയ്ക്ക് പുറത്ത് ഞങ്ങൾ ബഹുമാനിക്കപ്പെടണമെങ്കിൽ നിലവാരമുള്ള കളിക്കാരെ എങ്ങനെ നേടാം എന്നതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്” ബ്ലാസ്റ്റേഴ്സിന്റെ കായിക ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
“വളരെ ഉയർന്ന തലത്തിൽ കളിക്കാൻ സാധ്യതയുള്ള യുവ കളിക്കാരെ സ്കൗട്ട് ചെയ്യുക എന്നതാണ് ഒരു മാർഗം, അതിനാൽ ജസ്റ്റിൻ അതിന്റെ തുടക്കമാണ്.ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമുള്ള ഗുണനിലവാരമുള്ള കളിക്കാരെ കണ്ടെത്താൻ കഴിയും ” അദ്ദേഹത് കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ നൈജീരിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ക്ലബ്ബിന്റെ തലവൻ അരവിന്ദ് നിരഞ്ജനാണ് ജസ്റ്റിൻ ആദ്യമായി കണ്ടത്.സ്‌ട്രൈക്കറെ കുറച്ചുനേരം നിരീക്ഷിക്കുകയും താരത്തിന്റെ കഴിവിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു.
“കഴിഞ്ഞ വർഷം മിഡ്-സീസണിൽ ഞങ്ങൾക്ക്ജസ്റ്റിനെ ലഭിക്കുമായിരുന്നു പക്ഷേ ഇപ്പോൾ ടീമിൽ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു.ഇത് ഒരു പുതിയ പദ്ധതിയുടെ തുടക്കമാണ്; ഇന്ത്യയ്ക്ക് പുറത്ത് ബഹുമാനം നേടാൻ ഞങ്ങളെ സഹായിക്കുന്ന നിലവാരമുള്ള യുവ കളിക്കാരെ കണ്ടെത്തുക. ഇത് ഞങ്ങളുടെ ആദ്യ ശ്രമമാണ്. അദ്ദേഹം എങ്ങനെ പൊരുത്തപ്പെടുന്നു, എങ്ങനെ യോജിക്കുന്നു, പരിധികൾ എന്തെല്ലാമാണെന്ന് നോക്കണം.ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഞങ്ങൾക്ക് യുവതാരങ്ങളെയാണ് ടീമിൽ വേണ്ടത്” കരോലിസ് പറഞ്ഞു.
“This is the beginning of a new plan; find quality young players who can help us get respect outside India. This is our first attempt. We want younger players (in the team) but without compromising quality.”
— Marcus Mergulhao (@MarcusMergulhao) July 19, 2023
— Karolis Skinkys, KBFC sporting directorhttps://t.co/Da6uGOCaqW
2020 ൽ കരോലിസ് ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ആറ് വിദേശികളിൽ ആരെയും അടുത്ത സീസണിലേക്ക് നിലനിർത്തിയില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൈനിങ് ആയിരുന്നു അഡ്രിയാൻ ലൂണ.“എല്ലാ വർഷവും വിദേശ കളിക്കാരുടെ ശരാശരി പ്രായം കുറയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ ഊർജ്ജം ഉള്ള കളിക്കാർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല.ചിലപ്പോൾ എല്ലാ യുവ കളിക്കാരെ സൈൻ ചെയ്യുമ്പോൾ അവരുടെ പ്രകടനത്തിൽ എളുപ്പത്തിൽ നിരാശരാകാനും കഴിയും” അദ്ദേഹം പറഞ്ഞു.
“പ്രധാന കാര്യം ഗുണനിലവാരമാണ്. ഇത് എളുപ്പമല്ല, സമയമെടുക്കും ശരിയായ പ്രൊഫൈലുകൾ കണ്ടെത്തേണ്ടതുണ്ട്.ലീഗിന്റെ പ്രശസ്തി എത്രത്തോളം വർധിപ്പിക്കുന്നുവോ അത്രയും എളുപ്പമായിരിക്കും നല്ല കളിക്കാരെ ആകർഷിക്കുക,’ കരോലിസ് പറഞ്ഞു.