ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും രണ്ടു സൂപ്പർ താരങ്ങൾ കൂടി സൗദി അറേബ്യയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും രണ്ടു താരങ്ങൾ കൂടി പണക്കൊഴുപ്പിന്റെ ലീഗായ സൗദി അറേബ്യയിലേക്ക് ചേക്കേറി.പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മഹ്‌റെസും ലിവർപൂൾ താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും അടുത്ത സീസണിൽ സൗദി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടും.
റിയാദ് മഹ്‌റെസിനെ അൽ അഹ്ലിയാണ് സ്വന്തമാക്കുന്നതെങ്കിൽ ഹെന്‍ഡേഴ്‌സണെ അൽ-ഇത്തിഫാക്കാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഇതിഹാസതാരം സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ടീമാണ് അൽ-ഇത്തിഫാഖ്. അൾജീരിയൻ ഇന്റർനാഷണൽ മഹ്‌റെസ് 2018-ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് എത്തിയതു മുതൽ ഇത്തിഹാദിൽ കാണികളുടെ പ്രിയങ്കരനായിരുന്നു. സിറ്റിക്കായി 236 മത്സരങ്ങൾ കളിച്ച താരം 78 ഗോളുകൾ നേടുകയും 59 അസിസ്റ്റുകൾ നൽകുകയും ചെയ്തു.സിറ്റിക്ക് ട്രാൻസ്ഫർ ഫീസായി 35 മില്യൺ യൂറോയും ആഡ്-ഓണുകളായി മറ്റൊരു 5 മില്യൺ യൂറോയും ലഭിക്കും.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗിൽ നിന്ന് അൽ അഹ്‌ലിയിൽ ചേരുന്ന മൂന്നാമത്തെ കളിക്കാരനാണ് അൾജീരിയൻ ഇന്റർനാഷണൽ. ചെൽസിയിൽ നിന്നും ലിവർപൂളിൽ നിന്നും യഥാക്രമം മുൻ എതിരാളികളായ എഡ്വാർഡ് മെൻഡി, റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മഹ്‌റെസും ചേരും. ലിവർപൂൾ താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ 12 മില്യണ്‍ പൗണ്ടിന് മൂന്ന് വർഷത്തെ കരാറിലാണ് സൗദിയിലേക്ക് ചേക്കേറിയത്. ലിവര്‍പൂളിനായി 360 മത്സരങ്ങള്‍ കളിച്ച ഹെന്‍ഡേഴ്‌സണ്‍ 29 ഗോളുകള്‍ നേടി. 2011 തൊട്ടാണ് ഹെന്‍ഡേഴ്‌സണ്‍ ലിവര്‍പൂളിന്റെ ഭാഗമായത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 77 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.
Riyad Mahrez to Al Ahli, here we go! The documents are being exchanged as Man City and Al Ahli want the deal signed by the end of the week. 🚨🟢🇸🇦 #AlAhli
— Fabrizio Romano (@FabrizioRomano) July 19, 2023
Mahrez will sign until June 2027 — Man City will receive €35m fee with add ons included.
Medical booked in the next 24h. pic.twitter.com/Vh390HYr6V
2019 ലെ ചാമ്പ്യൻസ് ലീഗും ഒരു വർഷത്തിനുശേഷം പ്രീമിയർ ലീഗ് കിരീടവും ഉൾപ്പെടെ മെർസിസൈഡ് ക്ലബിൽ ഉണ്ടായിരുന്ന സമയത്ത് ഹെൻഡേഴ്സൺ എല്ലാ പ്രധാന ക്ലബ് ബഹുമതികളും നേടി.ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ അലക്സിസ് മാക് അലിസ്റ്റർ, ഡൊമിനിക് സോബോസ്ലായ് എന്നിവരെ സൈൻ ചെയ്തിരുന്നു കൂടാതെ പുതിയ സീസണിന് മുന്നോടിയായി മറ്റൊരു മിഡ്ഫീൽഡറെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ തന്റെ ആദ്യ ടീം അവസരങ്ങൾ കുറയുമെന്ന് മിഡ്ഫീല്ഡറുടെ തോന്നലാണ് ട്രാൻസ്ഫറിലേക്ക് നയിച്ചത്.
EXCLUSIVE: Liverpool and Al Ettifaq just reached an agreement in principle on fee for Jordan Henderson — here we go! 🚨🔴🇸🇦
— Fabrizio Romano (@FabrizioRomano) July 19, 2023
Henderson already agreed three year deal last week, documents to be checked then time to sign and move to Saudi.
Steven Gerrard, waiting for JH. pic.twitter.com/dH96SgMURe